IndiaNEWS

ചൈനീസ് പൗരൻമാർ വിഴിഞ്ഞത്ത്; നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവെന്ന്  കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിഴിഞ്ഞത്തെ അന്തരാഷ്ട്ര തുറമുഖത്ത് ആദ്യമെത്തിയ ചെെനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാൻ കേന്ദ്രം അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്.

ചെെനീസ് പൗരന്മാര്‍ക്ക് തുറമുഖത്ത് ഇറങ്ങാനുള്ള അനുമതി നല്‍കാറില്ലെന്നും കേന്ദ്ര നടപടി പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.

Signature-ad

സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കേന്ദ്രം ചെെനീസ് പൗരന്മാര്‍ക്ക് വിഴിഞ്ഞത്ത് ഇറങ്ങാൻ അനുമതി നല്‍കിയത്. അദാനിയ്ക്കായി കേന്ദ്രം അനധികൃത ഇളവുകള്‍ നല്‍കുകയാണ്. ഒരു കമ്ബനിക്കായി ചെെനീസ് പൗരന്മാരെ അനധികൃതമായി പ്രവര്‍ത്തിക്കാൻ കേന്ദ്രം അനുവദിക്കുന്നുവെന്നും ജയ്റാം രമേശ് പറഞ്ഞു.

ചില പ്രത്യേക കാരണങ്ങളില്‍ കപ്പലിലെ ജീവനക്കാര്‍ക്ക് വിസയില്ലാതെ തന്നെ ഇറങ്ങാൻ അനുമതി നല്‍കാറുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാൻ, ചെെന, എത്യോപ്യയ, ഇറാഖ്, പാകിസ്ഥാൻ, സോമാലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇറങ്ങാൻ അനുമതി നല്‍കാൻ പാടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ ഇത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ലോകത്തെ ഏറ്റവും മികച്ച ക്രെയ്ൻ നിര്‍മാതാക്കളായ ഷാൻഗായ് പിയുടെ കപ്പലായ ഷെൻ ഹുവ 15ലെ മുഴുവൻ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിനും അനുമതി ലഭിച്ചത്. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിന് ആഘോഷപൂര്‍വമായി സ്വീകരണം നല്‍കിയെങ്കിലും നാലു ദിവസമായിട്ടും ജീവനക്കാരായ ചെെനീസ് പൗരന്മാര്‍ക്ക് കപ്പലില്‍ നിന്ന് തുറമുഖത്തെ ബര്‍ത്തിലേയ്ക്ക് ഇറങ്ങാനുള്ള അനുമതി നല്‍കിയിരുന്നില്ല. ഇത് സംബന്ധിച്ച്‌ ആശങ്ക നിലനില്‍ക്കെയാണ് അനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചത്. കപ്പലിലെ രണ്ടു പേ‌ര്‍ക്കാണ് ആദ്യം എഫ് ആര്‍ ആര്‍ ഒ അനുമതി ലഭിച്ചത്. പിന്നീട് കപ്പലിലെ മുഴുവൻ ജീവനക്കാര്‍ക്കും അനുമതി നല്‍കിയതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.

Back to top button
error: