കാസര്‍കോട്: വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന വീട്ടമ്മ എക്‌സൈസിന്റെ പിടിയിലായി.അടുക്കയിലെ അബ്ദുല്‍ സമീറിന്റെ ഭാര്യ സുഹ്റാബിയെ (37) ആണ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് എക്‌സൈസ് ആൻഡ് എൻഫോഴ്സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇൻസ്‌പെക്ടര്‍ ജി.എ ശങ്കറും സംഘവും ബന്തിയോട് അടുക്ക ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നാല് കിലോ കഞ്ചാവ് കൈവശം വച്ച കേസില്‍ ഇവർ പിടിയിലായത്.
ഇച്ചിലങ്കോട്, അടുക്ക ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. സുഹ്റാബിയുടെ ഭര്‍ത്താവ് സമീറിനെതിരെ നിരവധി കേസുകളുണ്ടെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍ കെ.വി മുരളി, ജയിംസ് എബ്രഹാം കുറിയോ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. അജീഷ്, കെ. സതീശൻ, സോനു സെബാസ്റ്റ്യൻ, വനിതാ ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ എന്നവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.