പൊൻകുന്നം: ഓട്ടോറിക്ഷകളിൽ നിന്ന് പണവും സാധനങ്ങളും മോഷ്ടിക്കുന്ന വണ്ടൻപതാൽ സ്വദേശിയും പള്ളിക്കത്തോട് ഗവ: ഐ.ടി .ഐ വിദ്യാർത്ഥിയുമായ ഷാനവാസ് ഷാജഹാനെ മോഷണ ശ്രമത്തിനിടയിൽ പട്ടാപ്പകൽ ഓട്ടോ ഡ്രൈവർമാർ കൈയോടെ പിടികൂടി പോലീസിൽ ഏല്പിച്ചു.
ഒരു മാസത്തിനിടെ പത്തോളം വാഹനങ്ങളിൽ നിന്ന് 30000 ത്തോളം രൂപയാണ് ഇയാൾ മോഷ്ടിച്ചത്.
പോലീസിന്റെ ചോദ്യം ചെയ്യലിൽ മോഷണങ്ങളെല്ലാം താൻ നടത്തിയതാണെന്ന് ഇയാൾ സമ്മതിച്ചു.