KeralaNEWS

വാഹനാപകടത്തിൽ മൂന്നു മരണം;  പൊൻകുന്നം മിഡാസ് ബാർ അടച്ചു പൂട്ടി എക്‌സൈസ്

പൊൻകുന്നം: ജീപ്പ് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പൊൻകുന്നത്തെ മിഡാസ് ബാർ അടച്ചു പൂട്ടി എക്‌സൈസ് വകുപ്പ്.സംഭവത്തിൽ മദ്യപിച്ച് ജീപ്പോടിച്ച ഇളംകുളം കൂരാലി ഭാഗത്ത് ചേരീപ്പുറം വീട്ടില്‍ പാട്രിക് ജോസി (38) യെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബുധനാഴ്ച രാത്രി 10.15ഓടെ ഇളംകുളം കോപ്രാക്കളം ഗുഡ് സമരിറ്റൻ ആശുപത്രിക്കു സമീപം വെച്ച്‌ ഇയാള്‍ ഓടിച്ചിരുന്ന താര്‍ ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച്‌ കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കള്‍ മരിച്ചു. മറ്റ് രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതില്‍ ഒരാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.മറ്റ് മൂന്നു പേര്‍ സ്വകാര്യ ബസിലെ തൊഴിലാളികളാണ്.അന്നത്തെ ഓട്ടം കഴിഞ്ഞ് വണ്ടി കൊണ്ടിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.

Signature-ad

പാലാ – പൊൻകുന്നം റോഡില്‍ കൊപ്രാക്കളം ജംക്ഷനിലായിരുന്നു അപകടം.തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ്(24), പളളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു(22) ശ്യാംലാല്‍(38) എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത്(23), അരീപ്പറമ്ബ് കളത്തില്‍ അഭിജിത്ത് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ബുധനാഴ്ച രാത്രി 10.30നായിരുന്ന അപകടം. പൊൻകുന്നത്തുനിന്ന് കൂരാലിഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ എതിരെയെത്തിയ ജീപ്പ് ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നു.പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി തെളിഞ്ഞിരുന്നു.

Back to top button
error: