KeralaNEWS

എം സ്വരാജിന്റെ പരാതിയിൽ കേരള കൗമുദി എഡിറ്റർക്ക് വാറന്റ്

കൊച്ചി: അപകീർത്തികരവും അടിസ്ഥാനരഹിതവുമായ വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെ എം സ്വരാജ്‌ നൽകിയ കേസിൽ കേരള കൗമുദി എഡിറ്റർ ദീപു രവിക്ക്‌ വാറന്റും ആലപ്പുഴ ബ്യൂറോ ചീഫ്‌ എം പി സുനിലിന്‌ പ്രൊക്ലമേഷൻ വാറന്റും കോടതി പുറപ്പെടുവിച്ചു.
എറണാകുളം ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ്‌ നടപടി. ഹാജരാകാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും തയ്യാറാകാഞ്ഞതിനെ തുടർന്നാണിത്‌.
2015 ഫെബ്രുവരി 23ന്‌ കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തക്കെതിരെയാണ്‌ സ്വരാജ്‌ കോടതിയെ സമീപിച്ചത്‌. വാർത്ത കള്ളവും അപകീർത്തികരവുമാണെന്ന്‌ സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു. സിപിഐഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടായിരുന്നു വാർത്ത. ആ സമയം ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു എം സ്വരാജ്‌. പൊതുജനമധ്യത്തിൽ തന്റെ പ്രതിഛായ തകർക്കുകയെന്ന ലക്ഷ്യത്തോടെ കരുതികൂട്ടിയാണ്‌ വ്യാജവാർത്ത ചമച്ചതും പ്രസിദ്ധീകരിച്ചതെന്നും സ്വരാജ്‌ ചൂണ്ടിക്കാട്ടി. നിലവിൽ സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗമാണ്‌ സ്വരാജ്‌. സ്വരാജിന്‌ വേണ്ടി അഡ്വ. കെ എസ്‌ അരുൺകുമാർ ഹാജരായി.

Back to top button
error: