ന്യൂഡൽഹി:2018 ലെ മഹാ പ്രളയത്തിനുശേഷം വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ട ഫണ്ടുകൾ തടഞ്ഞ കേന്ദ്രം അയോധ്യ ക്ഷേത്ര നിർമാണത്തിന് വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകി.
പ്രളയത്തിൽ കേരളത്തിന് നാശനഷ്ടം സംഭവിച്ച സ്കൂളുകളും ആശുപത്രികളും റോഡുകളും പാവപ്പെട്ടവരുടെ വീടുകളും പുനർ നിർമ്മിക്കാനാണ് വിദേശ രാജ്യങ്ങളും സംഘടനകളും വ്യക്തികളും സഹായധനം വാഗ്ദാനം ചെയ്തത്.
മനുഷ്യൻ മനുഷ്യനെ അവൻ്റെ ദുരിത നേരത്ത് സഹായിക്കുന്നത് ഇതാദ്യമായിരുന്നില്ല.എന്നാൽ അന്ന് അതിനു പറഞ്ഞ ന്യായം നമ്മൾ മറ്റുള്ളവരുടെ സഹായം സ്വീകരിക്കേണ്ടതില്ല നമ്മൾ സ്വയം പര്യാപ്തരാണ് എന്നായിരുന്നു അന്ന് യുഎഇ മാത്രം കേരളത്തിന് ഓഫർ ചെയ്തത് 700 കോടി രൂപയുടെ സഹായമായിരുന്നു. പക്ഷേ കേരളത്തിന് ഏതെങ്കിലും വിധത്തിലുള്ള സഹായം കിട്ടുന്നത് തടയുവാനാണ് സംഘപരിവാർ അന്ന് ശ്രമിച്ചത്.ഇന്നും അതിന് വിത്യാസമൊന്നുമില്ല.
അന്ന് കോൺഗ്രസും ഇതിന് സപ്പോർട്ട് ചെയ്തിരുന്നു.