IndiaNEWS

ഭാര്യ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയറിഞ്ഞ്  ബിഎസ്‌എഫ് ജവാന്‍ ജീവനൊടുക്കി

ശ്രീനഗർ:ഭാര്യ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയറിഞ്ഞ്  ബിഎസ്‌എഫ് ജവാന്‍ ജീവനൊടുക്കി. ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.

രാജസ്ഥാന്‍ സ്വദേശിയായ രാജേന്ദ്ര യാദവ്(28) ആണ് സ്വന്തം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ ജീവനൊടുക്കിയത്.

Signature-ad

രാജേന്ദ്ര യാദവും ഭാര്യയായ അന്‍ഷു യാദവും(24) തമ്മില്‍  ഫോണിലൂടെ വഴക്കുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ ഭര്‍ത്തൃഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി അവിടെ വെച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു.ഫാനില്‍ തൂങ്ങിയാണ് യുവതി ജീവനൊടുക്കിയത്.

 വിവരമറിഞ്ഞ് രാജേന്ദ്ര യാദവും ജീവനൊടുക്കുകയായിരുന്നു.എട്ടു മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം നടന്നത്.അന്‍ഷുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയെന്ന് ഹര്‍സോരാ പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ രാജേഷ് മീണ അറിയിച്ചു. രാജേന്ദ്രകുമാറിന്റെ മൃതദേഹം വ്യാഴാഴ്ച ജയ്പുരിലേക്ക് കൊണ്ടുവരുമെന്നും മീണ പറഞ്ഞു.

Back to top button
error: