കുന്നംകുളം: കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ മാധ്യമ അവാർഡുകൾ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കുന്നംകുളത്ത് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
അച്ചടി മാധ്യമം സമഗ്ര കവറേജിന് മാധ്യമം ദിനപത്രം അർഹരായി.മികച്ച വാർത്താചിത്രം പി പി അഫ്താബ് (സുപ്രഭാതം), മികച്ച ടിവി റിപ്പോർട്ടർ
ഷിജോ കുര്യൻ (മീഡിയ വൺ) . മികച്ച ഛായഗ്രഹണം പ്രേം ശശി (മാതൃഭൂമി ടിവി) സമഗ്ര ദൃശ്യ കവറേജ് ഏഷ്യാനെറ്റ് ന്യൂസ് എന്നിങ്ങനെയാണ് അവാർഡുകൾ.
മികച്ച പത്ര റിപ്പോർട്ടർക്ക് അർഹമായ എൻട്രികൾ ഇല്ലാത്തതിനാൽ പുരസ്‌കാരമില്ല. സ്‌പോർട്‌സ് നിരീക്ഷകരായ രവി മേനോൻ, വിനോദ്, ജോൺ സാമുവൽ എന്നിവർ അടങ്ങുന്ന ജൂറിയാണ് എൻട്രികൾ പരിശോധിച്ച് അവാർഡ് നിർണയിച്ചത്.
പുരസ്‌കാരങ്ങൾ കുന്നംകുളത്ത് നടക്കുന്ന കായികോത്സത്തിന്റെ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.