ചിരിയിലൂടെ മറുപടി കൊടുത്ത മീനാക്ഷി! വാചാലമീ മൗനം
അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രിയാണ് മീനാക്ഷി ദിലീപ്. മാതാപിതാക്കള്‍ക്ക് പിന്നാലെ മകളും സിനിമയിലെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. പാട്ടും ഡാന്‍സും റീല്‍സുമൊക്കെയായി ഇടയ്ക്ക് സോഷ്യല്‍മീഡിയയിലും മീനാക്ഷി നിറഞ്ഞുനിന്നിരുന്നു. അഭിനേത്രിയാവാനല്ല പേരിനൊപ്പം ഡോക്ടര്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണ് അവള്‍. എന്‍ട്രന്‍സൊക്കെ എഴുതിയിട്ടുണ്ടെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. അധികം വൈകാതെ തന്നെ ചെന്നൈയില്‍ എംബിബിഎസിന് ചേരുകയായിരുന്നു മീനാക്ഷി. മകളുടെ ആഗ്രഹത്തിനൊപ്പമായി നില്‍ക്കുകയായിരുന്നു കുടുംബം. മാധ്യമങ്ങളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുകയാണെങ്കിലും മീനാക്ഷിയുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഫാന്‍സ് ഗ്രൂപ്പിലൂടെ വൈറലായി മാറിയ പോസ്റ്റിലെ വിശേഷങ്ങളിലൂടെ വിശദമായി വായിക്കാം.
പലര്‍ക്കുമുള്ള മറുപടി
പലര്‍ക്കുമുള്ള മറുപടി ഒരു ചിരിയിലൂടെ എന്ന ക്യാപ്ഷനോടെ മീനാക്ഷിയെക്കുറിച്ചുള്ള പോസ്റ്റ് ഫാന്‍സ് പേജിലൂടെ വൈറലായിരുന്നു, ദിലീപിന്റെയും കാവ്യ മാധവന്റെയും ഫാന്‍സ് പേജിലൂടെയാണ് പോസ്റ്റ് വൈറലായത്. ദിലീപിന്റെയും കാവ്യയുടെയും വിവാഹ ദിവസത്തെ ഫോട്ടോയായിരുന്നു കുറിപ്പിനൊപ്പമുള്ളത്. തുളസിമാലയണിഞ്ഞ് നില്‍ക്കുന്ന ഇരുവരേയും നോക്കി ചിരിക്കുന്ന മീനാക്ഷിയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്.
ചര്‍ച്ചയായ വിവാഹം
സ്‌ക്രീനിലെ മികച്ച ജോഡികളായ ദിലീപും കാവ്യയും ജീവിതത്തില്‍ ഒന്നിച്ചത് വലിയ വാര്‍ത്തയായിരുന്നു. മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പായിട്ടായിരുന്നു ദിലീപ് വിവാഹ വാര്‍ത്ത പരസ്യമാക്കിയത്. രണ്ടാമതൊരു വിവാഹത്തിനായി പ്രിയപ്പെട്ടവര്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്റെ പേരില്‍ ബലിയാടായ പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. മകളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഈയൊരു തീരുമാനമെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.
മീനാക്ഷിയെക്കുറിച്ച്
ദിലീപും കാവ്യയും വിവാഹിതരായപ്പോള്‍ മീനാക്ഷിയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. കാവ്യയും മീനൂട്ടിയും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ വരെ പ്രചരിച്ചിരുന്നു. ജീവിതത്തിലൂടെ മറുപടിയേകുകയായിരുന്നു ദിലീപ്. വിദേശ യാത്രയില്‍ മീനാക്ഷിയും ഇവരോടൊപ്പമുണ്ടായിരുന്നു. കാവ്യയും മീനൂട്ടിയും നേരത്തെ അറിയാവുന്നവരാണ്, അവര്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അടുപ്പമുള്ളവരും പറഞ്ഞിരുന്നു.
മഹാലക്ഷ്മിയെന്ന മാമാട്ടിക്ക് ഏറെയിഷ്ടമാണ് മീനാക്ഷിയെ. അവര്‍ തമ്മിലുള്ള ബോണ്ട് പറഞ്ഞറിയിക്കാനാവില്ല. എല്ലാ കാര്യത്തിനും മാമാട്ടിക്ക് ചേച്ചി മതി. മീനാക്ഷിയാണെങ്കില്‍ അനിയത്തിയുടെ മനസറിഞ്ഞ് പെരുമാറുന്ന ആളാണ്. വിശേഷാവസരങ്ങളിലെല്ലാം ദിലീപും കാവ്യയും കുടുംബസമേതമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്. മിക്ക ചിത്രങ്ങളിലും മാമാട്ടി മീനാക്ഷിക്കൊപ്പമായിരിക്കും.
ചര്‍ച്ചകള്‍
മീനാക്ഷി എന്തുകൊണ്ട് ദിലീപിനൊപ്പമെന്ന ചര്‍ച്ച വളരെ മുന്‍പേ തന്നെ തുടങ്ങിയതാണ്. അച്ഛനൊപ്പം പോവാനാണ് ഇഷ്ടമെന്ന് വ്യക്തമാക്കിയ മീനൂട്ടി പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛനെ പിന്തുണച്ചിരുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ അരങ്ങേറിയപ്പോഴും പതറാതെ അച്ഛനൊപ്പമായിരുന്നു മകള്‍. അമ്മയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ അരങ്ങേറുമ്പോഴും താരപുത്രി അതേക്കുറിച്ച് പ്രതികരിക്കാറില്ല.
അഭിപ്രായം പറയും
തന്റെ സിനിമകള്‍ കണ്ട് കൃത്യമായ അഭിപ്രായം പറയുന്നയാളാണ് മീനാക്ഷി. ചില സിനിമകള്‍ ചെയ്യരുതെന്ന് തന്നെ പറഞ്ഞിട്ടുണ്ട്. മാമാട്ടിയും തന്റെ അഭിനയം കണ്ട് കമന്റുകളൊക്കെ പറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞിരുന്നു. കേശുവും സത്യനാഥനുമൊക്കെ അവള്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളാണെന്നും ദിലീപ് പറഞ്ഞിരുന്നു.