KeralaNEWS

വണ്ടിപ്പെരിയാറില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം

ഇടുക്കി: വണ്ടിപ്പെരിയാര്‍ 56 ആം മൈലിന് സമീപം നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം.കാഞ്ഞിരപ്പള്ളിയില്‍ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ആണ് അപകടത്തില്‍ പെട്ടത്.

നിയന്ത്രണം വിട്ട കാറിന് ബ്രേക്ക് ലഭിക്കാതിരുന്നതോടെ റോഡരുകിലെ സംരക്ഷണഭിത്തിയിലിടിച്ച് തൊട്ടടുത്ത കൃഷിയിടത്തിലേക്ക് തല കീഴായി മറിയുകയായിരുന്നു.അപകടത്തില്‍ കാര്‍ യാത്രികരായ 5 പേരും നിസാര പരുക്കുകളോടെ  രക്ഷപെട്ടു.

Back to top button
error: