KeralaNEWS

അവകാശ വാദങ്ങൾ അലയടിച്ചു, വിഴിഞ്ഞത്ത് ആദ്യ കപ്പൽ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി വീശി സ്വാഗതം ചെയ്തു

    അവകാശവാദങ്ങൾ അലയടിക്കുന്നതിനിടെ  വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യകപ്പൽ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി വീശി സ്വാഗതം ചെയ്തു.

രാജ്യത്തിനു തന്നെ അഭിമാനകരമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനെതിരെ ചില രാജ്യാന്തര ലോബികൾ അവരുടെ താൽപര്യം വച്ചുകൊണ്ടുള്ള നീക്കങ്ങൾ നടത്തിയിരുന്നു എന്ന് മുഖ്യമന്ത്രി, ആദ്യമായി എത്തിയ ചരക്കു കപ്പൽ ഔദ്യോഗികമായി ബെർത്തിൽ അടുപ്പിക്കുന്ന ചടങ്ങിനു ശേഷമുള്ള ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. ചില വാണിജ്യ ലോബികൾക്കും ഇത്തരമൊരു തുറമുഖം ഇവിടെ യാഥാർഥ്യമാകുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. അവരും പ്രത്യേക രീതിയിൽ ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. അതിനെയൊക്കെ നമുക്ക് അതിജീവിക്കാൻ കഴിഞ്ഞുവെന്നും കേരളം ഇന്ത്യയ്ക്കു നൽകുന്ന മഹത്തായ സംഭാവനകളിൽ ഒന്നാണു വിഴിഞ്ഞം തുറമുഖമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

‘ഈ ദിവസം വിഴിഞ്ഞത്തിനും കേരളത്തിനും രാജ്യത്തിനാകെയും അഭിമാന നിമിഷമാണ്. ലോകത്തെ രാജ്യാന്തര തുറമുഖങ്ങളുടെ പട്ടികയിൽ പ്രമുഖ സ്ഥാനത്താണ് വിഴിഞ്ഞം എത്തുന്നത്. വിഴിഞ്ഞത്തിന്റെ സാധ്യതകൾ അതിദീർഘകാലം ഉപയോഗിക്കപ്പെടാതെയും മനസ്സിലാക്കപ്പെടാതെയും ഇരുന്നുവെന്നതു നിർഭാഗ്യകരമാണ്. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊരു വാക്കില്ല. ഐക്യവും  കൂട്ടായ്മയും കൊണ്ട്  എത്ര വലിയ പ്രതിസന്ധിയെയും അതിജീവിക്കാം എന്നു നാം തെളിയിച്ചിട്ടുണ്ട്. അതാണു വിഴിഞ്ഞം തുറമുഖ പദ്ധതിയിലും കണ്ടത്. കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും വിഴിഞ്ഞം തുറമുഖം വേഗം‌ പൂർത്തീകരിക്കാൻ നമുക്കു കഴിഞ്ഞു. ലോകത്തു തന്നെ അപൂർവമാണ് ഇത്തരമൊരു തുറമുഖം’.

‘ഈ തുറമുഖം യാഥാർഥ്യമാകുന്നതിലൂടെ വരാൻ പോകുന്ന വികസനം ഭാവനകൾക്കപ്പുറമാണ്. അതിനുതകുന്ന സമീപനം നാം സ്വീകരിക്കണം. ഈ പദ്ധതിയുടെ തുടർച്ചയായാണ് നമ്മൾ ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചത്. അതോടൊപ്പം ധാരാളം പുതിയ പദ്ധതികൾ വരുമെന്നു കണക്കാക്കുന്നു. അതിലും അപ്പുറമാണ് ഈ പദ്ധതികളുടെ സാധ്യതകൾ. നാം ആഗ്രഹിക്കുന്ന വികസിത കേരളത്തിനായി കൂടുതൽ കരുത്തു നേടണം. എല്ലാ മേഖലയും ശക്തിപ്പെടണം. അതിനു വ്യക്തമായ കാഴ്ചപ്പാടോടെ മുന്നോട്ടു പോകണം. ഒത്തുപിടിച്ചാൽ അസാധ്യമായി ഒന്നുമില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന് 100 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. അതുകൊണ്ട് അടിസ്ഥാന വർഗത്തോടുള്ള കരുതലിന്റെയും പ്രതിബദ്ധതയുടെയും കൂടി ദൃഷ്ടാന്തമായി ഈ തുറമുഖം മാറുകയാണ് ’ മുഖ്യമന്ത്രി പറ‍ഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, അദാനി പോർട്സ് സിഇഒ കരൺ അദാനി, മന്ത്രിമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കപ്പൽ സ്വീകരണച്ചടങ്ങിൽ നിന്ന് ലത്തീൻ അതിരൂപതാ നേതൃത്വം വിട്ടുനിന്നെങ്കിലും വിഴിഞ്ഞം ഇടവക സജീവ സാന്നിധ്യമറിയിച്ചു. വിഴിഞ്ഞം ഇടവക വികാരി മോൺ. ടി.നിക്കോളാസിനു സ്വീകരണ സമ്മേളനത്തിന്റെ വേദിയിൽ സർക്കാർ ഇരിപ്പിടവുമൊരുക്കി. കരിദിനാചരണം നടത്താൻ ആലോചിച്ച വിഴിഞ്ഞം ഇടവക നേതൃത്വത്തെ സമ്മേളനവേദിയിൽ എത്തിച്ചതു സർക്കാരിനു നേട്ടമായി

Back to top button
error: