മലപ്പുറം:വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. 48 കാരനായ പികെ അസീസ് ആണ് അറസ്റ്റിലായത്. മലപ്പുറം വനിതാ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
കോട്ടപ്പടി സ്വദേശിനിയായ വിദ്യാർത്ഥിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.വിദ്യാർഥിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടുകാർ സ്‌കൂൾ അധികൃതരെ വിവരമറിയിച്ചു.സ്കൂൾ അധികൃതരാണ് വനിതാ പോലീസിൽ പരാതി നൽകിയത്.
വയനാട് സ്വദേശിയായ അസിസ് ഒരു വർഷം മുമ്പാണ് കോട്ടപ്പടി സ്‌കൂളിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്.