ടെൽ അവീവ്: ഓക്ടോബര്‍ 7 നാണ് ലോകത്തെ തന്നെ ഞെട്ടിച്ച് ഹമാസ് ഇസ്രയേലേക്ക് കടന്ന് കയറി ആക്രമണം അഴിച്ച് വിട്ടത്.ഇതോടെ ഇസ്രായേൽ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.
ഇതിനിടെയാണ്, ഇന്ത്യന്‍ വംശജരും ഗുജറാത്തില്‍ നിന്നുമുള്ള രണ്ട് യുവതികള്‍ ഇസ്രയേല്‍ സേനയ്ക്ക് വേണ്ടി സേവനം അനുഷ്ഠിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കമ്മ്യൂണിക്കേഷൻ ആന്‍റ് സൈബര്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റില്‍ നിയമിതയായ നിറ്റ്ഷയും ഇസ്രയേലി സൈന്യത്തിലെ കമാന്‍റോ വിഭാഗത്തിലുള്ള റിയയുമാണ് ഇവർ.
ഗുജറാത്തിലെ ജുനഗഡിലെ മാനവാദര്‍ താലൂക്കിലെ കോതാടി ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇരുവരും. ഇരുവരുടെയും കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇസ്രയേലിലേക്ക് കുടിയേറിയവരാണ്. നിറ്റ്ഷയുടെ പിതാവ് ജിവാഭായ് മുനിയാസിയയും റിയയുടെ പിതാവ് സവ്ദാസ്ഭായ് മുനിയാസിയയുമാണ്. ഇസ്രയേല്‍ പൗരത്വം നേടിയ ഇരുവരും ഇസ്രയേലിലെ സ്ഥരതാമസക്കാരാണ്.
ഗുഷ് ഡെനി യുദ്ധഭൂമിയിലാണ് നിലവിൽ ഇരുവരും. ഇന്ത്യയില്‍ നിന്ന് നിരവധി ഗുജറാത്തികള്‍ ഇതിനകം ഇസ്രയേലിലേക്ക് കുടിയേറിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയും ഭാര്യ അഞ്ജലിബെനും ടെല്‍ അവീവ് സന്ദര്‍ശന വേളയില്‍ ഇവരുടെ വസതി സന്ദര്‍ശിച്ചിരുന്നു.