LIFELife Style

”കണ്ട ആണ്‍പിള്ളേരെ പിഴപ്പിക്കാനാണോടീ നിന്നെ ഞാന്‍ പഠിപ്പിച്ചത്; അമ്മ ഒരു തഗ്ഗ്റാണിയായിരുന്നു”

പ്പോള്‍ മലയാള സിനിമയില്‍ സഹതാര വേഷങ്ങളില്‍ ഏറ്റവും സജീവമായിട്ടുള്ള നടിയാണ് മാല പാര്‍വ്വതി. കോമഡിയാണെങ്കില്‍ കോമഡി, സീരിയസ് ആണെങ്കില്‍ സീരിയസ്. അങ്ങനെ ഏത് റോളും പാര്‍വ്വതിയുടെ കൈയ്യില്‍ ഭദ്രമാണ്. യഥാര്‍ത്ഥ ജീവിതത്തിലും മാല പാര്‍വ്വതി അങ്ങനെയൊക്കെയാണ്. ഗൗരവമായി കാണേണ്ട കാര്യങ്ങള്‍ അത്രയും ഗൗരവത്തോടെ തന്നെ കാണും. എന്നാല്‍ ആള് വളരെ ഫണ്‍ ആന്റ് എന്റര്‍ടൈന്‍മെന്റ് ആണ് എന്ന് ഏറ്റവുമൊടുവില്‍ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖം കണ്ടാല്‍ മനസ്സിലാവും.

അഭിമുഖത്തില്‍ മാല പാര്‍വ്വതി കൂടുതലും സംസാരിച്ചത് അമ്മ ലളിതയെ കുറിച്ചാണ്. ഒരു വര്‍ഷം മുന്‍പ് അമ്മയും അച്ഛനും തന്നെ വിട്ട് പോയി. എന്നാലും അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ എല്ലാം മാലയെ സംബന്ധിച്ച് ചിരിയുണര്‍ത്തുന്നതാണ്. അക്കാലം മുതലേ തിരക്കുള്ള ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നു അമ്മ. അച്ഛന്‍ അഭിഭാഷകനാണ്. അമ്മയുടെ പ്രശസ്തിയെയും തിരക്കുകളെയും വളരെ അഭിമാനത്തോടെ കാണുന്ന ആളായിരുന്നുവത്രെ അച്ഛന്‍.

Signature-ad

എന്തിനും തനിയ്ക്ക് സ്വാതന്ത്ര്യം തരുന്ന, വളരെ ഓപ്പണ്‍ മൈന്റ് ആയിട്ടുള്ള പാരന്റ്സ് ആയിരുന്നു എന്ന് മാല പറയുന്നു. അമ്മയെ കുറിച്ച് പറയുകയാണെങ്കില്‍ തഗ്ഗ് റാണിയാണെന്നാണ് പറഞ്ഞത്. അമ്മയുടെ സംസാരവും കുറേ ഏറെ കോമഡികളും മാല അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രൊഫഷണല്‍ ജീവിതത്തിലെയും, കുടുംബത്തിലെയും പല സീരിയസ് കാര്യങ്ങളും അമ്മ പറയുമ്പോള്‍ കോമഡിയായി മാറുന്നതിനെ കുറിച്ച് മാല പറഞ്ഞിട്ടുണ്ട്. എന്തും തുറന്ന് സംസാരിക്കും, കള്ളം പറയാനും മറച്ചുവയ്ക്കാനും അമ്മയ്ക്ക് അറിയില്ല.

നീലത്താമര എന്ന എന്റെ സിനിമ കാണാന്‍ പോയത് അച്ഛനും അമ്മയ്ക്കുമൊപ്പമാണ്. അത് കണ്ട് അമ്മ ആദ്യം പറഞ്ഞ ഡയലോഗ്, ‘കണ്ട ആണ്‍പിള്ളേരെ പിഴപ്പിക്കാനാന്നോടീ നിന്നെ ഞാന്‍ പഠിപ്പിച്ചത്’ എന്നാണ്. ലളിതേ അത് സിനിമയാണ് എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍, ഹാ എന്ത് സിനിമയാണെങ്കിലും അത് പാടില്ല എന്നായിരുന്നുവത്രെ അമ്മയുടെ മറുപടി.

സൈക്കോളജി പഠിക്കാന്‍ പോയപ്പോഴും, അത് കഴിഞ്ഞ് എല്‍ എല്‍ ബി പഠിക്കണം എന്ന് പറഞ്ഞപ്പോഴും ഒന്നും അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. നിന്നെ കൊണ്ട് ഡോക്ടറാവാനൊന്നും പറ്റില്ല, പാടുള്ള പണിയാ നീ നോക്കേണ്ട എന്ന് പറഞ്ഞതും അമ്മ തന്നെയാണത്രെ.

പക്ഷേ അഭിനയിക്കാന്‍ വിടുന്നതില്‍ അമ്മയ്ക്കും അച്ഛനും താത്പര്യമുണ്ടായിരുന്നില്ല. കൊളേജ് പഠന കാലത്ത് ചില സിനിമകള്‍ വന്നിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും ചില സിനിമാ ബന്ധങ്ങളുണ്ട്. അക്കാലത്ത് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം അവര്‍ നേരിട്ട് കണ്ടിട്ടുമുണ്ട്- മാല പാര്‍വ്വതി പറഞ്ഞു.

 

Back to top button
error: