IndiaNEWS

ഡൽഹിയിൽ കേന്ദ്ര സർക്കാരിന് കീഴിൽ നിരവധി പാരാമെഡിക്കൽ ഒഴിവുകൾ; മൊത്തം ഒഴിവുകളുടെ എണ്ണം – 909

ൽഹിയിൽ കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള  ആശുപത്രികളില്‍ നിരവധി ഒഴിവുകള്‍. പാരാമെഡിക്കല്‍ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സഫ്ദര്‍ജംഗ് ആശുപത്രി, ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളജ്, ഡോ. രാം മനോഹര്‍ ലോഹ്യ ആശുപത്രി, കലാവതി ശരണ്‍ ചില്‍ഡ്രൻസ് ആശുപത്രി, റൂറല്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലായി 909 ഒഴിവുകളാണുള്ളത്.

Signature-ad

 ഇതില്‍ 274 ഒഴിവുകള്‍ ഓപ്പറേഷൻ തീയേറ്റര്‍ അസിസ്റ്റന്റ് തസ്തികയിലും 218 ഒഴിവുകള്‍ നഴ്‌സിംഗ് അറ്റൻഡന്റ് തസ്തികയിലും 210 ഒഴിവുകള്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ്, ജൂനിയര്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിലുമാണുള്ളത്.

റേഡിയോഗ്രാഫര്‍ തസ്തികയില്‍ 22 ഒഴിവുകളുണ്ട്. സയൻസ് പഠിച്ച പ്ലസ്ടുവാണ് യോഗ്യത. റേഡിയോഗ്രാഫിയില്‍ ഡിപ്ലോമയും വേണം. ആശുപത്രികളിലോ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 18നും 25നും ഇടക്ക്.
എക്‌സ്റേ അസിസ്റ്റന്റ്- 18 ഒഴിവുകള്‍. റോഡിയോഗ്രാഫിയില്‍ ദ്വിവത്സര ഡിപ്ലോമ. പ്രായം 18-25. പ്ലസ് ടു ജയം അനിവാര്യം.

ഇ സി ജി ടെക്‌നീഷ്യൻ- 11 ഒഴിവുകള്‍. യോഗ്യത പത്താംക്ലാസ്സും തത്തുല്യവും. ഇ സി ജി മെഷീൻ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 20-25.

മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ്- 159 ഒഴിവുകള്‍. മെഡിക്കല്‍ ലബോറട്ടറി സയൻസില്‍ ബാച്ചിലര്‍ ബിരുദവും അംഗീകൃത ആശുപത്രികളില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റായി രണ്ട് വര്‍ഷത്തെ പരിചയം. പ്രായം 30ന് താഴെ. ജൂനിയര്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ്- 51 ഒഴിവുകള്‍. മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-27.

ഫാര്‍മസിസ്റ്റ്- 13 ഒഴിവുകള്‍. ഫാര്‍മസിയില്‍ ദ്വിവത്സര ഡിപ്ലോമ. സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം. പ്രായം 18-25. ഫിസിയോതെറാപ്പിസ്റ്റ്- 42 ഒഴിവുകള്‍. ഫിസിയോതെറാപ്പിയില്‍ ബാച്ചിലര്‍ ബിരുദം. നൂറ് കിടക്കകളുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ പരിചയം. പ്രായം 30 കവിയരുത്.

ഓപ്പറേഷൻ തിയേറ്റര്‍ അറ്റൻഡന്റ്- 20 ഒഴിവ്. പത്താംക്ലാസ്സ് ജയം. ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് വേണം. കൂടാതെ 50 കിടക്കകളുള്ള ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററില്‍ ആറ് മാസത്തെ പരിചയം. പ്രായം 18-27. നഴ്‌സിംഗ് അറ്റൻഡന്റ്- 218 ഒഴിവുകള്‍. പത്താംക്ലാസ്സ് ജയം. ഫസ്റ്റ് എയിഡ് സര്‍ട്ടിഫിക്കറ്റ് വേണം. കൂടാതെ 50 കിടക്കകളുള്ള ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററില്‍ ആറ് മാസത്തെ പരിചയം. പ്രായം 18-27.

ഓപ്പറേഷൻ തീയേറ്റര്‍ അസിസ്റ്റന്റ്- 274 ഒഴിവ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയുള്‍പ്പെട്ട പ്ലസ് ടു ജയം. 50 കിടക്കകളുള്ള ആശുപത്രിയില്‍ ഒരു വര്‍ഷത്തെ പരിചയം. 20-25 പ്രായം.

ഓപ്പറേഷൻ തിയേറ്റര്‍ ടെക്‌നീഷ്യൻ- 17 ഒഴിവുകള്‍. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയുള്‍പ്പെട്ട പ്ലസ് ടു ജയം. ഒരു വര്‍ഷത്തെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും 50 കിടക്കകളുള്ള ആശുപത്രിയിലെ ഓപറേഷൻ തിയേറ്ററില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം 18-25.

എക്‌സ്‌റേ ടെക്‌നീഷ്യൻ- ഒമ്ബത് ഒഴിവുകള്‍. റേഡിയോഗ്രാഫിയില്‍ ദ്വിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 21-30.

മറ്റ് ഒഴിവുകള്‍- ഫാമിലി വെല്‍ഫെയര്‍ എക്സ്റ്റൻഷൻ എജ്യുക്കേറ്റര്‍-രണ്ട്, കമ്ബ്യൂട്ടര്‍- ഒന്ന്, മെഡിക്കല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍-ഒന്ന്, മെഡിക്കല്‍ റെക്കോര്‍ഡ് ടെക്‌നീഷ്യൻ- രണ്ട്, ഒപ്‌റ്റോമെട്രിസ്റ്റ്-മൂന്ന്, ഒക്യൂപേഷനല്‍ തെറാപ്പിസ്റ്റ്- രണ്ട്, ടെക്‌നീഷ്യൻ-രണ്ട്, സീനിയര്‍ കാര്‍ഡിയാക് ടെക്‌നീഷ്യൻ-പത്ത്, ടെക്‌നീഷ്യൻ (ഇ സി ടി)- ഒന്ന്, ഡന്റല്‍ മെക്കാനിക്- ഒന്ന്, കെയര്‍ടേക്കര്‍- രണ്ട്, ചെയര്‍-സൈസ് അസിസ്റ്റന്റ്-രണ്ട്, റിസപ്ഷനിസ്റ്റ് ഗ്രൂപ്പ് സി- രണ്ട്, ജൂനിയര്‍ ഫോട്ടോഗ്രാഫര്‍-ഒന്ന്, ഡ്രസ്റ്റര്‍- ഒമ്ബത്, സൈക്കോളജിസ്റ്റ്-ഒന്ന്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇൻ ഡെന്റല്‍ സര്‍ജറി- ഒന്ന്, ടെക്‌നീഷ്യൻ ഇ ഇ ജി, ഇ എം ജി, എൻ സി വി(ന്യൂറോളജി)- രണ്ട്, ലൈബ്രറി ക്ലാര്‍ക്ക്- ഒന്ന്, സ്റ്റാസ്റ്റീഷ്യൻ കം മെഡിക്കല്‍ റെക്കോഡ് ലൈബ്രേറിയൻ-ഒന്ന്, ജൂനിയർ റേഡിയോതെറാപ്പി ടോക്‌നോളജിസ്റ്റ് (ഗ്രേഡ്-1)- ആറ്.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ ബി സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കമ്ബ്യൂട്ടറധിഷ്ഠിത പരീക്ഷയുണ്ടാകും. ഡല്‍ഹിയില്‍ വെച്ചാണ് പരീക്ഷ നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. www.vmmc-sjh.nic.inhttps://rmlh.nic.inhttp://ihmc-hosp.gov.inhttps://rhtcnajafarhhttps://hll.cbtexam.in.

Back to top button
error: