IndiaNEWS

ഹമാസ് ഇസ്രായേലിനോട് ചെയ്തതു പോലെ തന്നെ ഞങ്ങൾ കശ്മീരിനോട്  ചെയ്യുമെന്ന് പാകിസ്ഥാൻ ഇസ്ലാമിക പ്രഭാഷകൻ 

കറാച്ചി: ഹമാസ് ഇസ്രായേലിനോട് ചെയ്തതു പോലെ തന്നെ ഞങ്ങൾ കശ്മീരിനോട്  ചെയ്യുമെന്ന് പറഞ്ഞ് രം​ഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാൻ ഇസ്ലാമിക പ്രഭാഷകൻ ആയ ഖാലിദ് മെഹമൂദ് അബ്ബാസി.ഇന്ത്യ ഇസ്രായേലിനെ പിന്താങ്ങിയതിന് പിന്നാലെയാണ് ഖാലിദ് മെഹമ്മൂദിന്റെ പ്രതികരണം.
അതേസമയം  ഹമാസ് അധിനിവേശത്തിൽ ഇസ്രായേലിന് പിന്തുണ അറിയിച്ചതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ. ഇന്ത്യ വിത്ത് ഇസ്രായേൽ എന്ന ഹാഷ്ടാഗ് എക്സിൽ ട്രെൻഡിങ് ആയിരുന്നു. അതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഇസ്രായേൽ പ്രതികരണം. ‘നന്ദി ഇന്ത്യ’ എന്നായിരുന്നു ഇസ്രായേലിന്റെ ഔദ്യോഗിക ട്വീറ്റിൽ ഉണ്ടായിരുന്നത്.ഇന്ത്ര്യൻ ഹാൻ‍ഡിലുകളിൽ നിന്നും ഇസ്രായേലിന് പിന്തുണയുമായി ട്വീറ്റുകൾ വന്നിരുന്നു. ഇതോടെ, ഏറെ നേരം ഈ ഹാഷ്ടാഗ് ട്രെൻഡിങ് ആയിരുന്നു. അതിന് പുറമെ, ‘വി സപ്പോർട്ട് ഇസ്രായേൽ’ എന്ന ഹാഷ്ടാഗും ‘സേവ് ഗാസ’ എന്ന ഹാഷ്ടാഗും ചർച്ചയായിരുന്നു.

Back to top button
error: