അവധി ദിവസമായ ഗാന്ധി ജയന്തി നാളില്‍ വരി നില്‍ക്കാതെ ക്ഷേത്ര ദര്‍ശനം നടത്താനായുള്ള സൗകര്യമൊരുക്കാമെന്ന് പറഞ്ഞാണ് ദേവസ്വം ജീവനക്കാരൻ ഭക്തരില്‍ നിന്നും പണം ഈടാക്കിയത്.തമിഴ്‌നാട് സ്വദേശികളായ അഞ്ച് ഭക്തരാണ് ചതിയിൽ പെട്ടത്.
ആയിരം രൂപയ്ക്ക് ഒരാള്‍ക്ക് ദര്‍ശനം ലഭിക്കുന്ന ‘നെയ് വിളക്ക് വഴിപാടിന്റെ’ നാല് പേര്‍ക്കുള്ള നാലായിരം രൂപയുടെ രസീതാണ് ജീവനക്കാരൻ നല്‍കിയത്. നെയ് വിളക്ക് വഴിപാട് നടത്തി ദര്‍ശനശേഷം പ്രസാദക്കൗണ്ടറില്‍ നിന്നും പ്രസാദം വാങ്ങാനായി ഉപയോഗിച്ച രസീതായിരുന്നു പണം കൈപ്പറ്റിയ ശേഷം തമിഴ്‌നാട് സ്വദേശികള്‍ക്ക് നല്‍കിയത്.
ഇവര്‍ രസീതുമായി ദര്‍ശനത്തിനെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച്‌മാൻ ഉപയോഗിച്ച രസീതാണിതെന്ന് മനസിലാക്കി തടഞ്ഞു. തുടര്‍ന്ന് ഭക്തര്‍ ക്ഷേത്രം മാനേജര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച്‌മാൻ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്യൂരിറ്റി ഓഫീസറും മാനേജര്‍ക്ക് പരാതി നല്‍കി. നെയ് വിളക്ക് വഴിപാട് നടത്തി ദര്‍ശന ശേഷം ഭക്തര്‍ക്ക് പ്രസാദം നല്‍കുന്ന ജോലിയിലുള്ള ജീവനക്കാരനാണ് ആരോപണ വിധേയനായത്.