കാത്തിരിക്കുക: മോഹൻ ലാലിന്റെ ‘എമ്പുരാൻ,’ പൃഥ്വിരാജ് നിറഞ്ഞാടുന്ന ‘കാളിയന്‍’ ജയസൂര്യയുടെ ‘കത്തനാർ,’ നിവിന്‍ പോളിയുടെ ‘ആക്ഷന്‍ ഹീറോ ബിജു’ രണ്ടാം ഭാഗം
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാ’ന്റെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. മോഹന്‍ലാല്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിത്. ഒട്ടേറെ ഹിറ്റു ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം ‘എമ്പുരാ’ന്റെ നിര്‍മാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ‘എമ്പുരാന്‍.’ മുരളീഗോപിയുടേതാണ് തിരക്കഥ.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍.’ ബോക്‌സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്.
ദില്ലി, സിംല എന്നിവിടങ്ങളോടൊപ്പം ലഡാക്കും ‘എമ്പുരാ’ന്റെ ഒരു പ്രധാന ലൊക്കേഷന്‍ ആണ്.
◾പൃഥ്വിരാജ് ചരിത്ര പുരുഷനാകുന്ന സിനിമയാണ് ‘കാളിയന്‍.’ വേണാടിന്റെ ചരിത്ര നായകൻ കുഞ്ചിറക്കോട്ട് ‘കാളിയനാ’യാണ് താരം ചിത്രത്തില്‍ എത്തുക. സംവിധാനം നവാഗതനായ എസ് മഹേഷ് ആണ്. തിരക്കഥ ബി.ടി അനില്‍ കുമാര്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ കഴിഞ്ഞ് ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ്. അതിനിടയിലാണ് പഥ്വിരാജിന് ഒരപകടം സംഭവിച്ചതും കുറച്ച് കാലം മാറി നില്‍ക്കേണ്ടി വന്നതും. കപ്ലീറ്റ് ആക്ഷന്‍ പാക്ഡ് ആയിട്ടുള്ള സിനിമയാണ്. തെക്കന്‍ പാട്ടുകളില്‍ ഒരുപാട് ധീരനായകന്മാരുണ്ട്. അതിനെ അധികരിച്ചുള്ളൊരു സിനിമയാണ് ‘കാളിയൻ.’
◾മഹാമാന്ത്രികനായ ‘കത്തനാരാ’യി ജയസൂര്യ, ഒപ്പം അനുഷ്കയും. ‘ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’, ‘ജോ ആൻഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാർ’ ബിഗ് ബജറ്റ് ചിത്രമാണ്.
ഐതിഹ്യ കഥകളിലൂടെ ഏവരുടേയും മനസിലിടം നേടിയ അത്ഭുത സിദ്ധികളുള്ള മഹാമാന്ത്രികൻ കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന ‘കത്തനാ’രിൽ ദേവസേനയായും രുദ്രമദേവിയായുമൊക്കെ പ്രേക്ഷകരുടെ മനം കവർന്ന തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായിക. ഇതാദ്യമായാണ് അനുഷ്ക മലയാളത്തിൽ അഭിനയിക്കാനെത്തുന്നത്.
ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ വെർച്വൽ പ്രൊഡക്ഷൻ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ‘ജംഗിൾ ബുക്ക്’, ‘ലയൺ കിങ്’ തുടങ്ങിയ വിദേശ സിനിമകളിൾ ഉൾപ്പെടെ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനിലൂടെയാണ് ജയസൂര്യയുടെ ‘കത്തനാർ’ ഒരുങ്ങുന്നത്. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്.
ശ്രീ ഗോകുലം മൂവീസിൻറെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ. രാമാനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി, കോ പ്രൊഡ്യൂസേഴ്സ്: വി.സി പ്രവീൺ, ബൈജു ഗോപാലൻ,
◾നിവിന്‍ പോളി നായകനായ ‘ആക്ഷന്‍ ഹീറോ ബിജു’വിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ഓഡിഷന്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നു.
നിവിന്‍ പോളിയെ കൂടാതെ ജോജു ജോര്‍ജ്, അനു ഇമ്മാനുവല്‍, അരിസ്റ്റോ സുരേഷ് എന്നിവരാണ് ആദ്യ ഭാഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. മലയാളത്തിലെ പരമ്പരാഗതമായ പൊലീസ് ചിത്രങ്ങളില്‍ നിന്നും വ്യതസ്തമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. രണ്ടാം ഭാഗത്തില്‍ നിവിന്‍ പോളിയെ കൂടാതെ ആരൊക്കെയാണ് താരങ്ങളെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പോളി ജൂനിയേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.