NEWSWorld

ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി ഇന്ത്യന്‍ വിസ്‌കി

ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി ഇന്ത്യന്‍ വിസ്‌കി തിരഞ്ഞെടുക്കപ്പെട്ടു. ‘ഇന്ദ്രി ദിവാലി കളക്ടേര്‍സ് എഡിഷന്‍ ‘ ആണ് 2023 വിസ്‌കീസ് ഓഫ് ദി വേള്‍ഡ് അവാര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

ബീവറേജ് മേഖലയിൽ ലോകത്ത് ഏറ്റവും മികച്ചുനില്‍ക്കുന്ന ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്ന വാര്‍ഷിക പരിപാടിയാണ് വിസ്‌കിസ് ഓഫ് ദി വേള്‍ഡ് അവാര്‍ഡ്. ചേരുവകളിലും രുചിയിലും വ്യത്യസ്തമായ 1000-ലധികം ഇനം വിസ്‌കികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ്. ‘ഇന്ദ്രി ദിവാലി കളക്ടേര്‍സ് എഡിഷന്‍ 2023’ ന്റെ വിജയം പിക്കാഡിലി ഡിസ്റ്റിലറീസിന്റെ വിജയം മാത്രമല്ല, ഇന്ത്യന്‍ വിസ്‌കി വ്യവസായത്തിന് തന്നെ വലിയ നേട്ടമാണെന്നാണ് വിലയിരുത്തല്‍.

ലോകമെമ്ബാടുമുള്ള നൂറുകണക്കിന് പ്രശസ്ത ബ്രാന്‍ഡുകളെ പിന്തള്ളിയുള്ള ഇന്ദ്രിയുടെ ഈ‌ നേട്ടം ഇന്ത്യന്‍ വിസ്‌കികള്‍ക്ക് ആഗോളതലത്തില്‍ സ്വീകാര്യത ലഭിക്കാന്‍ കാരണമാവും.ലോകത്ത് ഏറ്റവുമധികം വിസ്‌കി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

Back to top button
error: