
ലക്നൗ:17 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് വീഴ്‌ത്തി യുപി പോലീസ്.ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡനശ്രമത്തിനിടെ അക്രമികള്‍ കൊലപ്പെടുത്തിയത്.
അംബേദ്കര്‍ നഗര്‍ ജില്ലയിലെ ഹൻസ്വാര്‍ ഹിരാപൂര്‍ മാര്‍ക്കറ്റ് ഏരിയയിലാണ് സംഭവം. രാംരാജി ഇന്റര്‍ കോളേജില്‍ 12-ാം ക്ലാസില്‍ പഠിക്കുന്ന 17 വയസുകാരി വെള്ളിയാഴ്ച സ്കൂള്‍ കഴിഞ്ഞ് പതിവുപോലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ പ്രതികൾ പിന്നാലെ വന്ന് പിടിച്ചു വലിച്ചു കാറിൽ കയറ്റാൻ ശ്രമിച്ചു. എന്നാൽ കുതറിയോടാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി നടുറോഡില്‍ വീണ പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന പ്രതികളിലൊരാൾ കാറോടിച്ചു കയറ്റുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസിന് നേരെ ഇവർ ആയുധങ്ങൾ എടുത്തതോടെ പോലീസ് ഇവരെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു .മൂന്നാം പ്രതി ഓടുന്നതിനിടയില്‍ വീണ് കാലൊടിയുകയും ചെയ്തു. ഷെഹ്‌വാസ്, അര്‍ബാസ്, ഫൈസല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan