CrimeNEWS

കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി; 16-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പന്തളം കുളനട ഉളനാട് ചിറക്കരോട്ടു വീട്ടില്‍ അനന്തു അനിലിനെ(22) പന്തളം പോലീസ് അറസ്റ്റുചെയ്തു. എറണാകുളത്ത് ഒളിവില്‍കഴിഞ്ഞ പ്രതിയെ ശനിയാഴ്ച വൈകീട്ടാണ് പിടികൂടിയത്.

ഫോണിലൂടെ ബന്ധം സ്ഥാപിച്ച് രണ്ടുവര്‍ഷമായി പരിചയത്തിലായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി യുവാവ് പലതവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെതുടര്‍ന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്. അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ജയരാജിന്റെ നിര്‍ദേശപ്രകാരം പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അന്വേഷണവും അറസ്റ്റും നടത്തിയത്.

Signature-ad

പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലുള്‍പ്പെട്ടയാളാണ് അനന്തുവെന്നും അനന്തു മുമ്പ് ഇതേ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതിന് ഇയാള്‍ക്കെതിരേ പന്തളം സ്റ്റേഷനില്‍ പോക്സോ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. എസ്.ഐ. അനില്‍കുമാര്‍, എ.എസ്.ഐ. മഞ്ജുമോള്‍, സി.പി.ഒമാരായ അന്‍വര്‍ഷാ, അമീഷ്, നാദിര്‍ഷാ, രഞ്ജിത്ത് അന്വേഷണത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: