Month: September 2023

  • Crime

    പാരിപ്പള്ളി അക്ഷയ സെന്‍്‌റര്‍ കൊലപാതകം; റഹിം ‘പണിപറ്റിച്ചത്’ ഭാര്യയെ ആക്രമിച്ച കേസില്‍ റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങി നാലാംനാള്‍

    കൊല്ലം: പാരിപ്പള്ളി അക്ഷയ സെന്ററില്‍ യുവതി കൊല്ലപ്പെട്ട സംഭവം നാട് നടുക്കത്തോടയാണു കേട്ടത്. നാവായിക്കുളം വെട്ടിയറ അല്‍ബായ വീട്ടില്‍ നദീറ (36), ഭര്‍ത്താവ് റഹീം (50) എന്നിവരാണ് മരിച്ചത്. അക്ഷയ സെന്ററിലെ സ്ത്രീ ജീവനക്കാര്‍ നിലവിളിച്ചു റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കടകള്‍ തുറന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. സമീപത്ത് ഉണ്ടായിരുന്നവര്‍ ഓടി വന്നെങ്കിലും പ്രതി റഹീം കത്തി വീശി റോഡിലേക്ക് ഇറങ്ങി. അക്ഷയ സെന്ററിന് അകത്തേക്ക് ഓടി വന്നവര്‍ വിറങ്ങലിച്ചു നിന്നു. വെള്ളം ഒഴിച്ചു തീ കെടുത്തിയ ശേഷം നദീറയെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിലെ കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചു. മഴക്കോട്ട് ഉപയോഗിച്ചു മുഖം മറച്ചെത്തിയ റഹീമിനെ മറ്റു ജീവനക്കാര്‍ തിരിച്ചറിഞ്ഞില്ല. നദീറ ആധാര്‍ എന്റോള്‍മെന്റ് മുറിയിലായിരുന്നു. കുപ്പിയില്‍ കരുതിയിരുന്ന മണ്ണെണ്ണ നദീറയുടെ തലയിലൂടെ ഒഴിച്ചു തീ കൊളുത്തി. ഒഴിക്കുന്നതിനിടെ റഹീമിന്റെ ദേഹത്തും മണ്ണെണ്ണ വീണതിനാല്‍ നെഞ്ചിലും വയറിന്റെ ഭാഗത്തും പൊള്ളലേറ്റു. റഹീം പരവൂര്‍ പാരിപ്പള്ളി റോഡില്‍ ഇറങ്ങി…

    Read More »
  • Kerala

    മന്ത്രിസ്ഥാനം തുടരാന്‍ ലത്തീന്‍ സഭയുടെ സഹായം തേടിയെന്ന് ആരോപണം; തെളിയിക്കാന്‍ വെല്ലുവിളിച്ച് ആന്റണി രാജു

    തിരുവനന്തപുരം: രണ്ടര വര്‍ഷത്തിനുപകരം അഞ്ചുവര്‍ഷവും മന്ത്രിസ്ഥാനത്ത് തുടരാന്‍ ആന്റണിരാജു ലത്തീന്‍ സഭയുടെ സഹായം തേടിയതായി മോണ്‍. യൂജിന്‍ പെരേരയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ ശുപാര്‍ശ ചെയ്യാന്‍ ആന്റണിരാജു ആവശ്യപ്പെട്ടതായും ഒരു ചാനലിനോട് ഫാ.യൂജിന്‍ പെരേര വ്യക്തമാക്കി. എന്നാല്‍, യൂജിന്‍ പേരേര പറയുന്നത് പച്ചക്കള്ളമെന്ന് ഇതേ ചാനലിനോട് മന്ത്രി ആന്റണിരാജു പ്രതികരിച്ചു. ഇടതു മുന്നണി ധാരണ പ്രകാരം നവംബറില്‍ ആന്റണിരാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് ലത്തീന്‍സഭ ആന്റണിരാജുവിനെതിരെ തിരിഞ്ഞത്. താന്‍ പറഞ്ഞ കാര്യം നിഷേധിക്കാന്‍ ആന്റണിരാജുവിന് കഴിയില്ലെന്നും യൂജിന്‍ പെരേര പറഞ്ഞു. താന്‍ ലത്തീന്‍ സഭയുടെ മാത്രം മന്ത്രിയല്ലെന്ന് മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് സഭയെ പ്രകോപിപ്പിച്ചത്. ”നില്‍ക്കുന്ന നിലയ്ക്ക് കണ്ടം ചാടുന്ന ആളാണ് ആന്റണിരാജു. അഞ്ച് വര്‍ഷത്തേക്കുള്ള മന്ത്രി സ്ഥാനത്തിന് ഒത്താശ പറയാന്‍ നേരിട്ട് വന്നു കണ്ടു.” ഒന്നല്ല, പലതവണ കണ്ടിട്ടുണ്ടെന്നും യൂജിന്‍ പെരേര പറഞ്ഞു. മുതലപ്പൊഴി വിഷയം കത്തിനില്‍ക്കുമ്പോള്‍ ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളും മന്ത്രിക്കെതിരെ തിരിഞ്ഞിരുന്നു. തീരദേശവാസികള്‍ക്കു…

    Read More »
  • Social Media

    ”നഗ്നയായി അഭിനയിച്ചപ്പോള്‍ സെറ്റില്‍ ഉണ്ടായിരുന്ന 15 പുരുഷന്മാരെയും എന്റെ ഭര്‍ത്താക്കന്മാര്‍ ആയി കരുതി”

    രത്നകുമാര്‍ സംവിധാനം ചെയ്ത് നടി അമല പോള്‍ നായികയായി 2019-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ആടൈ’ . എസ് കെ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചത്. ത്രില്ലര്‍ ശൈലിയിലുള്ള ഈ ചിത്രത്തില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിച്ചത്.പ്രത്യേകിച്ച് വസ്ത്രം ധരിക്കാതെയുള്ള അവളുടെ പ്രകടനം അക്കാലത്ത് സിനിമാലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അത്രയും ബോള്‍ഡ് റോളില്‍ അഭിനയിച്ചെങ്കിലും ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാല്‍ അമല പോള്‍ നിരൂപക പ്രശംസ നേടി ചിത്രത്തില്‍ അമല പോള്‍ നഗ്‌നയായി അഭിനയിക്കുന്ന രംഗം ചിത്രീകരിച്ചപ്പോള്‍, ഈ രംഗം ഒരു തരത്തിലും ലീക്കാകാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ വളരെ ശ്രദ്ധിച്ചിരുന്നു, കെട്ടിടത്തിനുള്ളില്‍ 15 പുരുഷന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഒരു സ്ത്രീ പോലും ഉണ്ടായിരുന്നില്ലെന്നും അമല പോള്‍ ‘ആടൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞു. ”ആ നഗ്‌നരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ വളരെ മടിച്ചു. ഇത്രയധികം ആളുകള്‍ക്ക് മുമ്പില്‍ വസ്ത്രമില്ലാതെ എങ്ങനെ അഭിനയിക്കും എന്ന മോശം മാനസികാവസ്ഥയിലായിരുന്നു ഞാന്‍ എന്ന്…

    Read More »
  • Crime

    വീടു കയറി എസ്.ഐയുടെ പീഡനശ്രമം; പിടികൂടി തുണിയുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് ‘പൂശി’ നാട്ടുകാര്‍

    ലഖ്‌നൗ: സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച എസ്ഐയെ വിവസ്ത്രനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതോടെ ഗ്രാമവാസികള്‍ ചേര്‍ന്ന് പൊലീസുകാരനെ വിവസ്ത്രനാക്കി തൂണില്‍ കെട്ടിയിടുകയായിരുന്നു. ശേഷം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവമറിഞ്ഞ ഉടന്‍ തന്നെ ആഗ്ര പൊലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പ്തല അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൂടാതെ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുകയും ചെയ്തു. ഗ്രാമവാസികള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് നടപടി. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് എസ്ഐ സന്ദീപ് കുമാര്‍. അന്വേഷണത്തിന്റെ ഭാഗമായി സ്ത്രീയുടെ വീട്ടില്‍ എത്തിയതാണെന്നും പിന്നാലെ ഗ്രാമവാസികള്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.    

    Read More »
  • Kerala

    പോയാൽ 500, അടിച്ചാൽ 25 കോടി; ഇതുവരെ വിറ്റത് 71.5 ലക്ഷം ടിക്കറ്റുകൾ

    തിരുവനന്തപുരം:  നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തിരുവോണം ബമ്പർ വിൽപ്പനയിൽ സർവകാല റെക്കോർഡ്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്പർ വിൽപ്പന അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ ലോട്ടറികടകളിൽ നീണ്ടനിരയാണുള്ളത്. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയർ ഇട്ട് എടുക്കുന്നവരും ഏറെയാണ്. ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്. വിൽപ്പന തുടങ്ങിയ ആദ്യം ദിനം മാത്രം വിറ്റത് നാലര ലക്ഷം ടിക്കറ്റുകളാണെന്നത് ബംപറിൻ്റെ മാറ്റു കൂട്ടുന്നുണ്ട്. വിൽപ്പന തുടങ്ങിയ ജൂലൈ 27 മുതൽ ഇങ്ങോട്ട് ഓരോ ദിവസവും വിറ്റ ടിക്കറ്റുകളുടെ എണ്ണം കൂടുകയായിരുന്നു. നറുക്കെടുപ്പിന് മുമ്പ് മുഴുവൻ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഇറക്കിയിരുന്നു. പതിനഞ്ച് കോടിയിൽ നിന്ന് സമ്മാന തുക 25 കോടിയായി ഉയർത്തിയ കഴിഞ്ഞ വർഷം 6655914 ടിക്കറ്റുകളാണ് വിറ്റത്. മുൻ…

    Read More »
  • Crime

    ചുരം പാതയില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയത് 19 കാരിയുടെ മൃതദേഹം

    കണ്ണൂര്‍: കേരള – കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ചയുടെ പഴക്കമുണ്ടെന്ന് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. 18, 19 പ്രായമുള്ള യുവതിയുടേതാണ് മൃതേദഹം എന്നാണ് പ്രാഥമിക നിഗമനം. നാലു കഷണങ്ങളാക്കിയ നിലയിലാണ് ട്രോളി ബാഗില്‍ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം. കേരളാ അതിര്‍ത്തിയില്‍നിന്ന് 15 കീലോമീറ്ററോളം മാറി കര്‍ണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കര്‍ണ്ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്, പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിരാജ്‌പേട്ട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ധാരാളം പേര്‍ ദിനംപ്രതി സഞ്ചരിക്കുന്ന പാതയാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കര്‍ണാടക പോലീസ് അറിയിച്ചത്. പേരാവൂര്‍, ഇരിട്ടി, കൊട്ടിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാണാതായ യുവതികളുടെ ലിസ്റ്റ് പരിശോധിച്ചു വരികയാണ്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുമ്പോഴും…

    Read More »
  • Kerala

    കെ.കെ റോഡില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ജീവനെ പേടിച്ച്‌ വഴിയാത്രക്കാര്‍

    കോട്ടയം:കെ.കെ റോഡില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവായതോടെ അപകടങ്ങളും പെരുകുന്നു.2 മാസത്തിനിടെ  ചെറുതും വലുതുമായ പത്തിലേറെ അപകടങ്ങൾ ഇവിടെ  നടന്നിട്ടും മത്സരയോട്ടത്തിന് യാതൊരു കുറവുമില്ലെന്ന് മാത്രം കെ.കെ റോഡില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവായതോടെ അപകടങ്ങളും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോട്ടയത്ത് ചെറുതും വലുതുമായ പത്തിലേറെ അപകടങ്ങളാണ് സ്വകാര്യ ബസുകള്‍ ഉണ്ടാക്കിയത്.ഇതില്‍ നിരവധി പേരുടെ ജീവനും പൊലിഞ്ഞു. അപകടങ്ങള്‍ക്ക് കാരണം ബസുകളുടെ അമിതവേഗവും അശ്രദ്ധയുമാണ്. കോട്ടയത്തേക്ക് വരുന്ന മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയില്‍ നിന്നുള്ള ബസുകളും പാലാ, പള്ളിക്കത്തോട് ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന ബസുകളും മണര്‍കാട് ടൗണില്‍ ഒരേ സമയം എത്തുന്നതോടെയാണ് മത്സരത്തിന് കളമൊരുങ്ങുന്നത്. ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയ രണ്ട് ബസുകളെ കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയില്‍ പിന്തുടര്‍ന്ന് പിടികൂടിയിരുന്നു. ഐരാറ്റുനട റോഡ് നിര്‍മ്മാണത്തോട് അനുബന്ധിച്ച്‌ സ്വകാര്യ ബസുകള്‍ മാധവൻപടി റോഡിലൂടെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇത് സര്‍വീസ് വൈകുന്നതിന് ഇടയാക്കിയതോടെ ‍അമിതവേഗത്തിലാണ് ബസുകള്‍ നിരത്തിലൂടെ പായുന്നത്.കഴിഞ്ഞ ദിവസം പാമ്ബാടി സ്വദേശിയുടെ…

    Read More »
  • India

    തമിഴ്നാട് നാമക്കലില്‍ ഷവര്‍മ കഴിച്ച 14കാരി മരിച്ചു;തന്തൂര്‍ വിഭവങ്ങള്‍ക്ക് വിലക്കുമായി ജില്ലാ ഭരണകൂടം

    നാമക്കല്‍: തമിഴ്നാട് നാമക്കലില്‍ ഷവര്‍മ കഴിച്ച 14കാരി മരിച്ചു. ഷവര്‍മ്മ കഴിച്ച 43 പേര്‍ ആശുപത്രിയില്‍ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയില്‍ ഷവര്‍മയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ്. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍ ഭക്ഷണം കഴിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചത്.പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടര്‍ വിശദമാക്കി. നാമക്കല്‍ മുന്‍സിപ്പാലിറ്റി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. മാതാപിതാക്കള്‍ക്കും സഹോദരനും ബന്ധുവിനൊപ്പവുമാണ് കലൈഅരൈസി ഈ റെസ്റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചത്.ഫ്രൈഡ് റൈസും, ഷവര്‍മ്മയും ഇറച്ചി വിഭവങ്ങളുമാണ് ഇവര്‍ ഇവിടെ നിന്ന് കഴിച്ചത്. എ എസ് പേട്ടയിലെ വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഛര്‍ദിക്കാന്‍ ആരംഭിക്കുകയായിരുന്നു. പനിയും തളര്‍ച്ചയും ഒഴിച്ചിലും കൂടിയായതോടെ പെണ്‍കുട്ടിയെ കുടുംബം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ കലൈഅരൈസിയെ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെതതുകയായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഈ…

    Read More »
  • Kerala

    മുകുന്ദനെ പോലെയാണ് എല്ലാ നേതാക്കളുമെങ്കില്‍ ആര്‍എസ്എസിനെ ഇഷ്ടമാണ്: സി ദിവാകരന്‍

    തിരുവനന്തപുരം: പി.പി മുകുന്ദനെപ്പോലെയാണ് എല്ലാനേതാക്കളുമെങ്കില്‍ തനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. കമ്മ്യൂണിസ്റ്റുകാര്‍ക്ക് കമ്മ്യൂണിസ്റ്റ് ശൈലി നഷ്ടമായെന്നും ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പിപി മുകുന്ദന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മണക്കാട് പണ്ട് ആര്‍എസ്എസിന്റെ ശാഖ തുടങ്ങുന്നതിനെ എതിര്‍ത്തപ്പോള്‍ തന്റെ വീട്ടിലെത്തി സൗമ്യഭാവത്തോടെ സംസാരിച്ച പിപി മുകുന്ദനെ ഓര്‍ത്തുകൊണ്ടായിരുന്നു സി ദിവാകരന്റെ പ്രസംഗം. സദസിലും വേദിയിലും ദിവാകരന്റെ വാക്കുകള്‍ക്ക് പിന്നാലെ ചിരിയുയര്‍ന്നു. പിപി മുകുന്ദന് കമ്മ്യൂണിസ്റ്റ് ശൈലിയാണെന്ന് പറഞ്ഞ സി ദിവാകരന്‍, കമ്യൂണിസ്റ്റുകളെ പൊതുവേദിയില്‍ വിമര്‍ശിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുത്ത അനുസ്മരണയോഗത്തില്‍ പ്രധാന നേതാക്കള്‍ പോയ ശേഷമായിരുന്നു സി ദിവാകരന്റെ പ്രസംഗം. കെ സുരേന്ദ്രനോട് പിപി മുകുന്ദന്റെ ശൈലി സ്വീകരിക്കണമെന്ന് ഉപദേശിച്ചാണ് സി ദിവാകരന്‍ പ്രസംഗം അവസാനിപ്പിച്ചത്.

    Read More »
  • Kerala

    കുമാരമംഗലം ബാങ്കില്‍ നിക്ഷേപം പിന്‍വലിക്കാത്തെിയവര്‍ വെറുംകൈയോടെ മടങ്ങി; സമരവുമായി യുഡിഎഫ്

    ഇടുക്കി: തൊടുപുഴ കുമാരമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്ന പരാതിയുമായി ഇടപാടുകാര്‍. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നും ഇത് അന്വേഷിക്കണം എന്നും ആവശ്യപെട്ട് യുഡിഎഫ് സമരം തുടങ്ങി. അതേസമയം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാലത് താത്കാലികമെന്നുമാണ് ബാങ്കിന്റെ വിശദീകരണം. കുമാരമംഗലം സ്വദേശി മേരി ഭൂമി വാങ്ങാന്‍ ആഡ്വാന്‍സ് നല്‍കിയ ശേഷം ബാക്കി തുക നല്‍കാനായി നിക്ഷേപം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയപ്പോള്‍ പണം ലഭിച്ചില്ല. പണം നല്‍കാനാവില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ തിരിച്ചയച്ചു. ഇപ്പോള്‍ ഭൂമിക്ക് അഡ്വാന്‍സ് കൊടുത്ത തുക പോലും നഷ്ടമാകുമോയെന്ന പേടിയിലാണ് മേരി. മേരിയെപ്പോലെ നിരവധി പേര്‍ നിക്ഷേപം പിന്‍വലിക്കാനെത്തി വെറും കയ്യുമായി മടങ്ങുകയാണ്. ബാങ്ക് ഭാരവാഹികള്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നാണ് യുഡിഎഫിന്റെ ആരോപണം. കടമെടുത്തവര്‍ തിരിച്ചടക്കാത്തത് മൂലമുള്ള താത്കാലിക പ്രതിസന്ധി മാത്രമാണെന്ന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി പറയുന്നു. ഇത് പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്നും ബാങ്ക് വിശദീകരിച്ചു. പണം തിരികെ നല്‍കാന്‍ ബാങ്ക് തയ്യാറായില്ലെങ്കില്‍ നിയമ…

    Read More »
Back to top button
error: