Month: September 2023

  • Kerala

    ഒരാഴ്ച കൊണ്ട് പിന്നിട്ടത് 25 കിലോമീറ്റര്‍; അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍

    ചെന്നൈ: ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനജീവിതം താറുമാറാക്കിയതോടെ ഇടുക്കി ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിയുതിര്‍ത്ത് നാടുകടത്തിയ കാട്ടാന അരിക്കൊമ്പന്‍ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി. തമിഴ്‌നാട്ടിലെ മഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം എത്തിയത്. രണ്ടായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണ് മഞ്ചോല എസ്റ്റേറ്റ്. സംരക്ഷിത മേഖലയയായ കുതിരവട്ടിയിലാണ് അരിക്കൊമ്പന്‍ നിലവിലുള്ളതെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പന്‍ സഞ്ചരിക്കുന്നത് തുടരുകയാണെങ്കിലും കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായതിനാല്‍ ഈ പാതയിലൂടെ സഞ്ചരിക്കാനുള്ള സാധ്യത കുറവാണെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് തുറന്നുവിട്ട സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അരിക്കൊമ്പന്‍ ഇവിടെ എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മാത്രം പത്തുകിലോമീറ്റര്‍ അരിക്കൊമ്പന്‍ സഞ്ചരിച്ചു. അരിക്കൊമ്പന്‍ മറ്റ് ആനക്കൂട്ടവുമായി ചേര്‍ന്നതായും ആരോഗ്യം വീണ്ടെടുത്തതായും തമിഴ്‌നാട് വനംവകുപ്പ് മുന്‍പ് അറിയിച്ചിരുന്നു. മറ്റ് ആനക്കൂട്ടവുമായി ചേര്‍ന്നെങ്കിലും ഇടയ്ക്ക് കൂട്ടം വിട്ട് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് പതിവാണ്. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണകാരിയായ കാട്ടാനയായ അരിക്കൊമ്പനെ…

    Read More »
  • Crime

    നടന്‍ വിജയ് ആന്റണിയുടെ മകള്‍ മരിച്ച നിലയില്‍

    ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്.

    Read More »
  • Crime

    യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍; കൊലയ്ക്കു കാരണം പ്രതിയുടെ ഭാര്യയുമായുള്ള ബന്ധമെന്ന് സൂചന

    പത്തനംതിട്ട: കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ് (35) എന്നയാളാണ് മരിച്ചത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ ഭാര്യയുമായുള്ള പ്രദീപിന്റെ ബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പ്രദേശവാസികള്‍ പറഞ്ഞു.  

    Read More »
  • Kerala

    തിരുവനന്തപുരം മൃഗശാലയില്‍ ആണ്‍സിംഹം ചത്തു

    തിരുവനന്തപുരം: മൃഗശാലയില്‍ ഒരു ആണ്‍സിംഹം ചത്തു. അസുഖം പിടിപെട്ട് അവശനിലയില്‍ ആയിരുന്ന സിംഹമാണ് ചത്തത്. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് അഞ്ചും ആറും വയസ്സുള്ള ഒരു ജോഡി സിംഹങ്ങളെ തിരുവനന്തപുരത്തെത്തിച്ചിരുന്നു. ആണ്‍സിംഹത്തിന് ലിയോ എന്നും പെണ്‍സിംഹത്തിന് നൈല എന്നും പേര് നല്‍കി. ഇതടക്കം മൂന്ന് സിംഹങ്ങളാണ് ഇനി മൃഗശാലയില്‍ അവശേഷിക്കുന്നത്.    

    Read More »
  • Kerala

    മൊയ്തീന്‍ പഠനത്തിരക്കില്‍; ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

    കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ എ.സി മൊയ്തീന്‍ ഇ.ഡിക്ക് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ്സില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അദ്ദേഹം ഇ.ഡിയെ ഇമെയിലിലൂടെ അറിയിച്ചു. നിയമസഭാ സാമാജികര്‍ക്കായുള്ള ക്ലാസില്‍ പങ്കെടുക്കാനായി എ.സി മൊയ്തീന്‍ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി. ഈ മാസം 10ന് മൊയ്തീനെ ഇ.ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സമര്‍പ്പിച്ച രേഖകളും ഇ.ഡി ശേഖരിച്ച വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടതോടെയാണ് വീണ്ടും നോട്ടീസ് നല്‍കിയത്. നേരത്തെ മൊയ്തീന്റെ വസതിയില്‍ ഇ.ഡി റെയ്ഡ് നടത്തുകയും 28 ലക്ഷം രൂപയുടെ നിക്ഷേപ വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. അതിന് ശേഷം തൃശ്ശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് കാട, വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ അരവിന്ദാക്ഷന്‍ എന്നിവരെ തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെ തിങ്കളാഴ്ച കേസില്‍ ഉള്‍പ്പെട്ട…

    Read More »
  • Kerala

    കണ്ണൂരിൽ സിപിഎം‌ പ്രവര്‍ത്തകന്‍റെ വീടിന് മുന്നില്‍ റീത്തും ഭീഷണിക്കുറിപ്പും

    കണ്ണൂർ:രാമന്തളി കക്കമ്ബാറയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു മുന്നില്‍ റീത്ത് വച്ചു. എൻ. പി.റെനീഷിന്‍റെ വീട്ടുവരാന്തയിലാണ് ഇന്നലെ രാവിലെ വാഴയിലയും മറ്റും കൊണ്ട് തീര്‍ത്ത റീത്ത് കണ്ടെത്തിയത്. റെനീഷിന്‍റെ അച്ഛന്‍ മത്സ്യത്തൊഴിലാളിയായ ഗംഗാധരന്‍ രാവിലെ ജോലിക്ക് പോകാനായി വാതില്‍ തുറന്നപ്പോഴാണ് റീത്ത് കാണുന്നത്. “ബിജു ഏട്ടന്‍റെ കണക്ക് തീര്‍ക്കാന്‍ ബാക്കിയുണ്ട്. നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു’എന്നെഴുതിയ കുറിപ്പോടുകൂടിയുള്ളതാണ് റീത്ത്. കഴിഞ്ഞ മാസം 19ന് ഈ വീട്ടിലെ വളര്‍ത്തുനായയെ ആരോ വിഷംകൊടുത്തു കൊന്നിരുന്നു. ഇതിന് മുന്പ് വീടിനു നേരെ ബോംബാക്രമണം, കിണര്‍ മലിനമാക്കല്‍, മോട്ടോര്‍ നശിപ്പിക്കല്‍ എന്നിവയും നടന്നിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് റീത്ത് വച്ചതിന് പിന്നിലെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും സിപിഎം കുന്നരു ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് റീത്ത് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചടി;എന്‍ഡിഎ സഖ്യത്തില്‍ നിന്നും പിന്‍മാറുന്നതായി എഐഎഡിഎംകെ

    ചെന്നൈ:ലോക്‌സഭാ അടുത്തിരിക്കെ തമിഴ്നാട് എന്‍ഡിഎ സഖ്യത്തില്‍ നിന്നും എഐഎഡിഎംകെ പിന്‍മാറുന്നു.കള്ളങ്ങളും വിവാദങ്ങളും പടച്ചുവിട്ട് ആളാകാൻ ശ്രമിക്കുന്ന ബിജെപി അധ്യക്ഷൻ അണ്ണാമലൈയുമായി ഇനി ഒത്തുപോകാനാകില്ലെന്ന് എഐഎഡിഎംകെ അറിയിച്ചു. ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും എഐഎഡിഎംകെ വക്താവ് പി ജയകുമാര്‍ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ തുടര്‍ച്ചയായി തങ്ങളെ അപമാനിക്കുകയാണ്. ഇനി ഇത് സഹിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല- പി ജയകുമാര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവുായി അണ്ണാദുരൈക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് എഐഎഡിഎംകെ കടുത്ത തീരുമാനത്തിലേക്ക് പോയത്. അണ്ണാമലൈയുടെ പദയാത്ര പണപ്പിരിവിനുവേണ്ടിയുള്ളതാണെന്നുംഎ ഐ എ ഡി എം കെയുടെ പിന്തുണയില്ലാതെ ബി ജെ പിക്ക് തമിഴ്‌നാട്ടില്‍ ജയിക്കാനാവില്ലെന്നും ഷണ്‍മുഖന്‍ പറഞ്ഞിരുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ നേതാവ് അണ്ണാദുരൈ തമിഴ്‌നാട്ടില്‍നിന്ന് ദേശീയകക്ഷികളെ തുരത്തിയതാണെന്നും ബി ജെ പി നേതാവ് അണ്ണാമലൈ അണ്ണാദുരൈയെ അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷിയാണ് എന്ന കാര്യം ബി ജെ പി മറക്കരുതെന്നും അദ്ദേഹം…

    Read More »
  • Kerala

    പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ കെഎസ്ആർടിസി ജീവനക്കാർ രക്ഷപ്പെടുത്തി

    ചാലക്കുടി: അപകടത്തില്‍പ്പെട്ട യുവാവിന് കെ.എസ്.ആര്‍.ടി.സിയുടെ വിനോദയാത്രാ സംഘം രക്ഷകരായി. ഷോളയാറില്‍ റോഡരികില്‍ ബൈക്കില്‍ നിന്നും വീണുകിടന്ന യുവാവിനെ മലക്കപ്പാറ യാത്ര കഴിഞ്ഞ് എറണാകുളത്തേയ്ക്ക് പോകുന്ന ബസ് സംഘം  രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരുപതു വയസു തോന്നിക്കുന്ന യുവാവാണ് ബോധരഹിതനായി റോഡില്‍ കിടന്നത്. കണ്ടക്ടര്‍ പി.ബി. സിറാജുദ്ദീൻ, ഡ്രൈവര്‍ പി.എസ്. ലോകേഷ് എന്നിവര്‍ ചേര്‍ന്ന് വിനോദ യാത്രികരുടെ സഹായത്തോടെ ബസില്‍ കയറ്റി വാഴച്ചാലിലെത്തിച്ചു. ബൈക്കും തിരികെ എത്തിക്കുന്നതിന് ഏര്‍പ്പാടുണ്ടാക്കി. രക്തം വാര്‍ന്ന് അവശനായ യുവാവിനെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയും രക്തത്തിന് വേണ്ട ഏർപ്പാടുകൾ ചെയ്യുകയും  ചെയ്തു.

    Read More »
  • NEWS

    ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ഷൂവില്‍ ഇന്ന് തുടക്കം;ഫുട്ബോളിലും വോളിബോളിലും കരുത്തറിയിക്കാൻ ഇന്ത്യ

    ബെയ്ജിങ്: ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ഷൂവില്‍ ഇന്ന് അനൗദ്യോഗിക തുടക്കം. നാല് ഗെയിംസ് ഇനങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമ്ബോള്‍ ഫുട്ബോളിലും വോളിബോളിലും ഇന്ത്യയും കന്നിയങ്കത്തിനിറങ്ങും.23നാണ് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഏഷ്യന്‍ കായികതാരങ്ങളൊന്നായി ചൈനയില്‍ സമ്മേളിക്കുകയാണ്. വന്‍കരയിലെ 46 രാജ്യങ്ങളെ കാത്തിരിക്കുന്നത് 481 സ്വര്‍ണ മെഡലുകളാണ്. വിസ്മയങ്ങള്‍ അനവധിയൊളിപ്പിച്ച്‌ ഹാങ്ഷൂവില്‍ രണ്ട് കിലോമീറ്ററോളം ദൂരത്തിലൊരു ഗെയിംസ് നഗരം തന്നെ സജ്ജമാണ്. ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, ബീച്ച്‌ വോളിബോള്‍ കോര്‍‌ട്ടുകളിലാണ് ഇന്ന് വിസില്‍ മുഴങ്ങുന്നത്. വോളിബോളിലും ഫുട്ബോളിലും ഇന്ത്യയും ഇന്ന് കന്നിയങ്കത്തിനിറങ്ങും. വോളിബോളില്‍ കംബോഡിയയും ഫുട്ബോളില്‍ ചൈനയുമാണ് എതിരാളികള്‍‌. ഫുട്ബോളില്‍ ചേത്രിയും സംഘവും ലക്ഷ്യംവയ്ക്കുന്നത് വിവാദങ്ങളും അനിശ്ചിതത്വങ്ങളും വകഞ്ഞുമാറ്റുന്ന സ്വപ്നനേട്ടമാണ്. പുരുഷ വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ടീമിനെ അയക്കുന്നുവെന്നതും ഇത്തവണത്തെ സവിശേഷതയാണ്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാം നിരയാണെങ്കില്‍ വനിതാ വിഭാഗത്തില്‍ ഫുള്‍ ടീം തന്നെയാണ് ഇറങ്ങുന്നത്. 655 പേരടങ്ങുന്ന ജമ്ബോ സംഘവുമായി ഇന്ത്യ ചൈനയിലിറങ്ങുന്നത് ഏഷ്യാഡ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്ബാദ്യം…

    Read More »
  • Kerala

    1.25 കോടിയുടെ പണയ സ്വര്‍ണവും 8 ലക്ഷം രൂപയും കവർന്ന പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

    കോട്ടയം:1.25 കോടിയുടെ പണയ സ്വര്‍ണവും 8 ലക്ഷം രൂപയും കവർന്ന പത്തനംതിട്ട സ്വദേശി അറസ്റ്റിൽ.എംസി റോഡ് കുറിച്ചി മന്ദിരം കവലയില്‍ സുധ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതിയെയാണ് പൊലീസ് പിടികൂടിയത്. പത്തനംതിട്ട കൂടല്‍ സ്വദേശി അനീഷ് ആന്റണി (26) ആണ് അറസ്റ്റിലായത്. 1.25 കോടിയുടെ പണയ സ്വര്‍ണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളുമാണ് ഇയാള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. സുധ ഫിനാൻസ് എന്ന സ്വര്‍ണപ്പണയ ഇടപാട് സ്ഥാപനത്തിലാണു മോഷണം നടന്നത്. കഴിഞ്ഞ അഞ്ചിനോ ആറിനോ രാത്രിയാണ് കവര്‍ച്ച നടന്നത്. ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍നിലയിലാണു സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഞായറാഴ്ച അവധിയായതിനാല്‍ തുറന്നിരുന്നില്ല.തിങ്കളാഴ്ചയെത്തിയപ്പോഴാണ് വിവരം അറിയുന്നത്. താഴത്തെ ഗേറ്റിന്റെ താഴ് അറുത്തുമാറ്റിയ ശേഷം മുകളിലെ ഷട്ടറിന്റെ താഴും അകത്തെ വാതിലിന്റെ പൂട്ടും കുത്തിത്തുറന്നാണ് അകത്തു കയറിയത്.സ്വര്‍ണാഭരണങ്ങളും പണവും അടങ്ങിയ ലോക്കര്‍ കട്ടര്‍ ഉപയോഗിച്ചു പൊളിക്കുകയായിരുന്നു. സ്ഥാപനത്തിലും കയറിയ പടികളിലും സോപ്പുപൊടി…

    Read More »
Back to top button
error: