Month: September 2023
-
Crime
നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം, ലോട്ടറി കടയില്‍ കള്ളന്‍; ഓണം ബംബര്‍ ടിക്കറ്റുകള്‍ മോഷണം പോയി
പാലക്കാട്: ഓണം ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ണാര്‍ക്കാട് ചുങ്കത്ത് ലോട്ടറി കടയില്‍ കള്ളന്‍ കയറി. ഇന്ന് നറുക്കെടുക്കുന്ന 3 ഓണം ബംബര്‍ ടിക്കറ്റുകളാണ് കടയില്‍ നിന്ന് മോഷണം പോയത്. പി.എസ് ലോട്ടറി ഏജന്‍സിയിലാണ് മോഷണം നടന്നത്. സംഭവ സ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പുഷ്പലത എന്ന സ്ത്രീയാണ് കടയുടമ. നേരത്തെ മൂന്നുപേര്‍ക്ക് മാറ്റിവെച്ച ലോട്ടറികളാണ് മോഷണം പോയത്. കടയില്‍ നിന്ന് രണ്ടായിരം രൂപയും മോഷണം പോയിട്ടുണ്ട്. അതേസമയം, എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരത്തെ മറ്റു മൂന്ന് കടകളില്‍ കൂടി കള്ളന്‍ കയറിയിട്ടുണ്ട്. കടയില്‍ സിസി ടിവി ഇല്ലാത്തതിനാല്‍ പ്രദേശത്തെ മറ്റു സിസിടിവികള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, അവസാനമണിക്കൂറിലും കുതിച്ച് ഓണം ബമ്പര്‍ വില്‍പന. 75,65,000 ടിക്കറ്റുകളാണ് ഇതുവരെ ലോട്ടറി ഓഫീസില്‍ നിന്നും വിറ്റുപോയിരിക്കുന്നത്. രാവിലെ 10 മണി വരെയായിരുന്നു ഏജന്റ് മാര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നത്. നറുക്കെടുപ്പിന് മണിക്കൂറുകള്‍…
Read More » -
Kerala
ലോറിയും ബൈക്കും കൂട്ടിയിടിച്ച് സൈനികൻ മരിച്ചു; സംഭവം കോഴിക്കോട്
കോഴിക്കോട്:ലോറിയും ബൈക്കും കൂട്ടിയിടിച്ച് സൈനികൻ മരിച്ചു.സിഐഎസ്‌എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ്( 31) മരിച്ചത്. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു.വടകര ചോറോട് പുഞ്ചിരിമില്ലിന് സമീപമായിരുന്നു സംഭവം. മൃതേദഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
Read More » -
India
ഭരണഘടന രൂപീകരിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു: ‘മതേതരത്വം’ വിട്ടുകളഞ്ഞെന്നതില്‍ കേന്ദ്ര മറുപടി
ന്യൂഡല്‍ഹി: ഭരണഘടനയില്‍നിന്ന് ‘മതേതരത്വം’ വിട്ടുകളഞ്ഞുവെന്ന ആരോപണത്തോട് പ്രതികരിച്ച് ബിജെപി. ഭരണഘടന രൂപീകരിച്ചപ്പോള്‍ ഇങ്ങനെയായിരുന്നുവെന്ന മറുപടിയാണ് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണത്തോട് ബിജെപി നേതാവും പാര്‍ലമെന്ററികാര്യ മന്ത്രിയുമായ പ്രഹ്ലാദ് ജോഷി നല്‍കിയത്. ”ഭരണഘടന രൂപീകരിച്ചപ്പോള്‍ ഇതുപോലെയായിരുന്നു. പിന്നീട് 42 ാം ഭേദഗതിയോടെയാണു മാറ്റം വന്നത്. യഥാര്‍ഥ കോപ്പികള്‍ ഉണ്ട്” പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. പുതിയ പാര്‍ലമെന്റിലേക്കു മാറുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്കു വിതരണം ചെയ്ത ഭരണഘടനയുടെ പകര്‍പ്പില്‍നിന്ന് ‘മതേതരത്വം’ ഒഴിവാക്കിയെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം ഉന്നയിച്ചത്. അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലര്‍’ എന്ന ഭാഗമാണ് എടുത്തുമാറ്റിയത്.
Read More » -
Kerala
ഷൊർണ്ണൂരിൽ കയറില്ല,ശബരിക്ക് ഇനി വടക്കാഞ്ചേരിയില്‍ സ്റ്റോപ്പ്
പാലക്കാട്:തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസിന്റെ റൂട്ടിൽ മാറ്റം.ഷൊർണ്ണൂരിന് പകരം വടക്കാഞ്ചേരിയിലായിരിക്കും ഇനി ശബരിക്ക് സ്റ്റോപ്പ്. ജനുവരി മുതലാണ് മാറ്റം.നിലവില്‍ തിരുവനന്തപുരം- സെക്കന്തരാബാദ് യാത്രയില്‍ തൃശൂര്‍ കഴിഞ്ഞ് ഷൊര്‍ണൂര്‍ ജംങ്ഷൻ കയറിയാണ് ട്രെയിൻ പോകുന്നത്. പുതിയ വര്‍ഷം മുതല്‍ തൃശൂര്‍ കഴിഞ്ഞാല്‍ നിര്‍ത്തുന്നത് വടക്കാഞ്ചേരിയിലും അതുകഴിഞ്ഞ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലും ആയിരിക്കും. തിരുവനന്തപുരം – സെക്കന്തരാബാദ് റൂട്ടിലും തിരിച്ച് സെക്കന്തരാബാദ് -തിരുവനന്തപുരം യാത്രയിലും ജനുവരി മുതല്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍ കയറില്ല.ഇതോടെ സമയത്തിലും മാറ്റം വന്നിട്ടുണ്ട്.ഒന്നര മണിക്കൂർ മുൻപ് തിരുവനന്തപുരത്തെത്തുന്ന വിധത്തിലാണ് സമയക്രമീകരണം. അതേ സമയം കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ മലബാര്‍ ഭാഗത്തു നിന്നുള്ള യാത്രക്കാര്‍ക്ക് ഈ നീക്കം തിരിച്ചടിയാവും.ഇവിടങ്ങളിൽ നിന്നും നേരിട്ട് ഹൈദരാബാദ് ഭാഗത്തേക്ക് ട്രെയിൻ ഇല്ലാത്തതിനാൽ പലരും ഷൊർണ്ണൂരെത്തിയാണ് ട്രെയിൻ പിടിച്ചിരുന്നത്.
Read More » -
Crime
പറ്റിച്ച അഞ്ചു ലക്ഷം തിരിച്ച് ചോദച്ചപ്പോള്‍ പീഡനക്കേസ് ഭീഷണി; ഹിന്ദുത്വ ആക്റ്റിവിസ്റ്റ് ചൈത്ര കുന്ദാപുരക്കെതിരെ ബിജെപി അനുഭാവി
ബംഗളുരു: ഹിന്ദുത്വ ആക്റ്റിവിസ്റ്റ് ചൈത്ര കുന്ദാപുരക്കെതിരെ മറ്റൊരു വഞ്ചനാ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബിജെപി അംഗത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. നിലവില്‍ ബംഗളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ (സിസിബി) കസ്റ്റഡിയിലാണ് ചൈത്ര. ടെക്‌സ്‌റ്റൈല്‍ ഷോപ്പ് തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ചൈത്ര പണം വാങ്ങി എന്നാണ് പരാതി. ഉഡുപ്പി സ്വദേശിയായ സുധീന പൂജാരി(33)യാണ് പരാതി നല്‍കിയത്. 2015ല്‍ ‘ഗോ രക്ഷാ സംഗമ’ത്തിനിടെയാണ് താന്‍ കുന്ദാപുരയെ ആദ്യമായി കാണുന്നതെന്ന് സുധീന പറഞ്ഞു. ടെക്‌സ്‌റ്റൈല്‍ ഷോപ്പ് തുടങ്ങാന്‍ ചൈത്ര തന്നെ പ്രോത്സാഹിപ്പിച്ചെന്ന് സുധീന പൂജാരി പറയുന്നു. മത്സ്യബന്ധനത്തിലൂടെയും മറ്റും ആവശ്യമായ പണം താന്‍ സ്വരൂപിച്ചു. ചൈത്രയ്ക്ക് രണ്ട് ലക്ഷം രൂപ നേരിട്ട് നല്‍കി. മൂന്ന് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍, താന്‍ ആന്ധ്രയിലായിരുന്ന കാലത്ത് ചൈത്രയുടെ പേരില്‍ ഷോപ്പ് രജിസ്റ്റര്‍ ചെയ്ത് വഞ്ചിച്ചെന്നാണ് സുധീന ഉഡുപ്പിയിലെ കോട്ട പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അഞ്ച് ലക്ഷം…
Read More » -
Kerala
പാര്‍ട്ടി വിട്ടവര്‍ പോയത് ഈര്‍ക്കിലി പാര്‍ട്ടിയിലേക്ക്; കുട്ടനാട്ടിലെ സിപിഎം ജാഥയില്‍ സിപിഐക്ക് പരിഹാസം
ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎം ജാഥയില്‍ ഉടനീളം സിപിഐക്ക് പരിഹാസവും വിമര്‍ശനവും. പാര്‍ട്ടി വിട്ടവര്‍ പോയത് ഈര്‍ക്കിലി പാര്‍ട്ടിയിലേക്കാണ്. കഴുതയെ പോലെ ചിന്തിക്കുന്ന കുറെ മനുഷ്യരാണ് പാര്‍ട്ടിവിട്ടതെന്ന് കുട്ടനാട് ഏരിയാ കമ്മിറ്റി അംഗം സി.പി ബ്രീവന്‍ പരിഹസിച്ചു. പാര്‍ട്ടി വിട്ടവരെ വെല്ലുവിളിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പ്രസാദും രംഗത്തെത്തി.റിവിഷനിസ്റ്റുകളെ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് നന്നായി അറിയാം. പാര്‍ട്ടി വിട്ടവരെ വെച്ച് ജാഥ സംഘടിപ്പിക്കുന്നത് കാണണം. ഒരു ജാഥ സംഘടിപ്പിച്ചാല്‍ അടുത്ത ദിവസം അതിലും വലിയ ജാഥ സംഘടിപ്പിക്കും. രാമങ്കരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പരാമര്‍ശം. അതേസമയം, കുട്ടനാട്ടിലെ വിഭാഗീയത പരിഹരിച്ചു എന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ വാദം. ഇതിനു പിന്നാലെയാണ് കുട്ടനാട്ടില്‍ നിന്ന് നേതാക്കളടക്കം 222 പേര്‍ സിപിഐയില്‍ ചേര്‍ന്നത്. അതിനിടെ, നൂറുകണക്കിന് പേര്‍ സിപിഎമ്മില്‍ നിന്ന് രാജിവച്ചെന്ന് പറയുന്നത് കള്ളമെന്നു ജില്ല സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പാര്‍ട്ടി വിട്ടെന്ന് പറയുന്നവര്‍ ഈ പാര്‍ട്ടിയിലുണ്ടായിരുന്നവരല്ല. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന മൂന്നു പേരെ പുറത്താക്കി.…
Read More » -
NEWS
വിദേശികളുടെ തൊഴില്‍ യോഗ്യതാ രേഖകളുടെ പരിശോധന; സൗദിയില്‍ ഏകീകൃത പ്ലാറ്റ്ഫോം വരുന്നു
റിയാദ്: സൗദിയില്‍ തൊഴില്‍ വിസ നേടുന്നതിനായി സമര്‍പ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് ഏകീകൃത പ്ലാറ്റ്ഫോം വരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇതിനായി ‘പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം’ ആരംഭിച്ചു. പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി വിദേശികളുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഏകീകൃത പ്ലാറ്റ്ഫോം വഴി പരിശോധിക്കുന്നതിനുള്ള നൂതന പദ്ധതിയാണിത്. തുടക്കത്തില്‍ 62 രാജ്യങ്ങളില്‍ ഘട്ടംഘട്ടമായി ‘പ്രൊഫഷണല്‍ വെരിഫിക്കേഷന്‍’ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏതെല്ലാം തൊഴില്‍ മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ സേവനം പ്രാബല്യത്തില്‍ വരികയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 62 രാജ്യങ്ങളുടെ പേരുകളും പുറത്തുവിട്ടിട്ടില്ല. പരിശോധനാ സംവിധാനം സജ്ജമാവുന്നതിനനുസരിച്ച് സേവനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യുമ്പോള്‍ മാത്രമാണ് ഇത് ബാധകം. രാജ്യത്ത് തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ ഇവ പരിശോധിച്ച് അസ്സല്‍ രേഖകളാണെന്ന് ഉറപ്പുവരുത്താനാണ് ഏകീകൃത പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. പ്രൊഫഷനനുരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയും എക്സ്പീരിയന്‍സും…
Read More » -
India
വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരനെതിരെ കേസെടുത്തു
ചെന്നൈ: വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ സഹയാത്രികരെ പരിഭ്രാന്തിയിലാക്കി. ഡല്‍ഹിചെന്നൈ 6ഇ 6341 ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ഇയാള്‍ ശ്രമിക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അതേസമയം, യുഎസില്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ചിക്കാഗോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്ക്പിറ്റില്‍ പ്രവേശിച്ച് എക്‌സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 1641 വിമാനം ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോഴാണ് സംഭവം. ടേക്ക് ഓഫിന് തൊട്ടുമുമ്പായി യാത്രക്കാരന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഫ്‌ലൈറ്റ് ഡെക്ക് തുറന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. യാത്രക്കാരന്‍ പ്രശ്‌നമുണ്ടാക്കിയതിന് പിന്നാലെ, വിമാനം ടേക്ക് ഓഫ് ചെയ്യാതെ ഗേറ്റിലേക്ക് മടങ്ങി. ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍…
Read More » -
Kerala
551 പേർ ചേർന്നു വാങ്ങിയത് 110 ഓണം ബംബർ ടിക്കറ്റുകൾ
കാഞ്ഞങ്ങാട്: 551 പേർ ഒന്നിച്ചു ചേർന്നപ്പോൾ കൈയ്യിലെത്തിയത് 110 ഓണം ബംബർ ടിക്കറ്റുകൾ.കാഞ്ഞങ്ങാടിന് വടക്ക് വെള്ളിക്കോത്ത് ഗ്രാമത്തിലാണ് സംഭവം. വെള്ളിക്കോത്തെ ഓട്ടോഡ്രൈവര്‍മാരാണ് ഈ ഒത്തൊരുമയ്ക്ക് പിന്നില്‍. കൂട്ടമായി ചേര്‍ന്ന് ടിക്കറ്റെടുക്കുന്നത് ഇത് നാലാം തവണയാണെങ്കിലും ഇത്രയധികം പേര്‍ ഒരുമിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞതവണ ടിക്കറ്റെടുക്കാൻ കൂടിയത് 250 പേരായിരുന്നു . ഒരാളില്‍നിന്ന് 100 രൂപ പ്രകാരമാണ് വാങ്ങിയത്. 55,100 രൂപ. ഇത്രയും തുകകൊണ്ട് 500 രൂപ വിലയുള്ള ബമ്ബര്‍ ടിക്കറ്റ് 110 എണ്ണം വാങ്ങി. നറുക്കെടുപ്പില്‍ 12,000 രൂപ കിട്ടിയിരുന്നു. വി.സരസന്‍, രാജീവന്‍ കണ്ണികുളങ്ങര, കൊട്ടന്‍കുഞ്ഞി എന്നിവരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇത്തവണത്തെ ടിക്കറ്റെടുക്കാൻ ഒത്തുചേര്‍ന്ന 551 പേരുടെയും പേരുകള്‍ അച്ചടിച്ച വലിയ ബോര്‍ഡ് കവലയില്‍ സ്ഥാപിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ ഒരുഭാഗത്ത് എടുത്ത ടിക്കറ്റിന്റെ ഫോട്ടോയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം അടിച്ചാല്‍ ആളൊന്നിന് രണ്ടേകാല്‍ ലക്ഷം രൂപയോളം മാത്രമേ കിട്ടുള്ളൂ എങ്കിലും കൂട്ടായ്മയിലുളളവര്‍ക്ക് വലിയ സ്വപ്നങ്ങളാണുള്ളത്. കിടപ്പുരോഗികളെ സഹായിക്കുകയാണ് ഇതില്‍ പ്രധാനം. ബമ്ബര്‍ ടിക്കറ്റ്…
Read More » -
Crime
കടം തിരിച്ചുകൊടുക്കാന്‍ വൈകി; വ്യപാരിയെ ക്രൂരമായിമര്‍ദിച്ച് നഗ്‌നനാക്കി നടത്തി
നോയിഡ: കടം വാങ്ങിയ പണം തിരിച്ചുനല്‍കിയില്ലെന്ന് ആരോപിച്ച് പച്ചക്കറി വ്യാപാരിയെ മര്‍ദിക്കുകയും നഗ്‌നനാക്കി നടത്തുകയും ചെയ്തു. യു.പി.യിലെ നോയിഡയില്‍ ഗൗര്‍ പട്ടണത്തിലാണ് സംഭവം. സുന്ദര്‍ സിങ് എന്ന വ്യാപാരിയെയും ഭഗന്‍ദാസ് സിങ് എന്ന ഇയാളുടെ ജോലിക്കാരനെയും പോലീസ് അറസ്റ്റുചെയ്തു. സുന്ദര്‍ സിങ്ങില്‍നിന്ന് മാര്‍ക്കറ്റില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തുന്നയാള്‍ 5,600 രൂപ വാങ്ങിയിരുന്നതായാണ് പോലീസ് പറയുന്നത്. ഇതില്‍ 2,600 രൂപ ഇയാള്‍ തിരിച്ചടച്ചു. ബാക്കി പണം ഒരാഴ്ച കഴിഞ്ഞിട്ടും നല്‍കിയില്ല. ഇതോടെ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സുന്ദര്‍ സിങ് ഇയാളെ വസ്ത്രമുരിഞ്ഞ് അടിക്കുകയും വിവസ്ത്രനായി നിരത്തിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പച്ചക്കറി വ്യാപാരി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയതായും പോലീസ് പറഞ്ഞു.
Read More »