IndiaNEWS

അഫ്ഗാനില്‍ എത്തി താലിബാനെ പുകഴ്‌ത്തി മലയാളി വ്ളോഗര്‍; നടപടിയുമായി കേന്ദ്രം

കാബൂൾ:താലിബാന്റെ രീതികളെ പ്രശംസിച്ച്‌ മലയാളി വ്‌ളോഗര്‍. വയനാട് സ്വദേശിയായ മുഹമ്മദ് യാസിൻ എന്ന വ്‌ളോഗറാണ് അഫ്ഗാൻ യാത്രയ്‌ക്കിടെ താലിബാൻ രീതികളെ പ്രശംസിച്ച്‌ വിഡിയോ പോസ്റ്റ് ചെയ്തത്.

നിരവധി വീഡിയോകളാണ് ഇയാള്‍ താലിബാൻ ഭീകരതയെ പുകഴ്‌ത്തിക്കൊണ്ട് യാസിൻ വ്‌ളോഗ്‌സ് എന്ന ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.താലിബാന്റെ ആയുധ ശേഖരം പരിചയപ്പെടുത്തുന്നു എന്ന തലക്കെട്ടൊടെ പോസ്റ്റ് ചെയ്ത് വീഡിയോ 1.37 ലക്ഷം പേര്‍ കണ്ടിട്ടുണ്ട്.

താൻ താലിബാന്റെ കൂടെ മസാരി ഷെരീഫ് എന്ന സ്ഥലത്താണ് ഉള്ളതെന്ന് യാസിൻ പറയുന്നുണ്ട്. അവിടെ വെച്ചാണ് താലിബാന്റെ ആയുധങ്ങള്‍ ഓരോന്നായി പരിചയപ്പെടുത്തുന്നത്. താലിബാൻ വളരെ ഫ്രൻഡ്‌ലിയാണെും ഇയാള്‍ വ്‌ളോഗില്‍ പറയുന്നു.

Signature-ad

അമേരിക്കൻ -റഷ്യൻ- തുര്‍ക്കി നിര്‍മ്മിത മിഷിൻ ഗണുകള്‍ ഇയാള്‍ പരിചയപ്പെടുത്തുന്നുണ്ട്. എകെ 47, എംകെ 4 തുടങ്ങിയ ഗണുകളും കൈയിലെടുത്ത് കാണിക്കുന്നുണ്ട്. രണ്ട് കൈയിലും മിഷിൻ ഗണെടുത്ത് താൻ ഇപ്പോള്‍ താലിബാനായെന്നും എനിക്ക് ആരെയും പേടിയില്ലെന്നും യാസിൻ പറയുന്നു.അഫ്ഗാനില്‍ വന്നത് കൊണ്ട് മാത്രമാണ് ഇതെല്ലാം നടന്നതെന്നും ഇയാള്‍ ആവേശത്തോടെ വ്യക്തമാക്കുന്നു. പത്തിലധികം താലിബാനികളുടെ ഇടയില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

അതേസമയം ഇയാൾക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.താജിക്കാസ്ഥാൻ വഴിയാണ് ഇയാള്‍ അഫ്ഗാനിലേക്ക് കടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Back to top button
error: