അതേസമയം ഏത് ഭാഗ്യവാന് 25കോടിയുടെ ഓണം ബമ്ബറടിച്ചാലും കൈയില്‍ കിട്ടുന്നത് 12.88കോടി രൂപ മാത്രമായിരിക്കും. ഏജന്റിന് കമ്മിഷനായി കിട്ടുക രണ്ടരക്കോടി. ആദായനികുതി ആറേമുക്കാല്‍ കോടി. രണ്ടരക്കോടി സര്‍ച്ചാര്‍ജായും പോവും. നികുതിയിനത്തില്‍ മാത്രം പോവുന്നത് 9.6174 കോടി.
ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഖിഭവനിലാണ് നറുക്കെടുപ്പ്. ധനമന്ത്രി കെ.എൻ.ബാലഗോപാല്‍, മന്ത്രി ആന്റണി രാജു, വി.കെ.പ്രശാന്ത് എം.എല്‍.എ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യന്ത്രസംവിധാനത്തിലൂടെയാണ് നറുക്കെടുപ്പ്.
80 ലക്ഷം ടിക്കറ്റുകളാണ് സര്‍ക്കാര്‍ അച്ചടിച്ചിട്ടുള്ളത്.നറുക്കെടു
തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിയില്‍ ആകെ സമ്മാനത്തുക 125. 54 കോടിയാണ്. രണ്ടാംസമ്മാനമായി ഒരുകോടി വീതം 20പേര്‍ക്ക് നല്‍കും. മൂന്നാംസമ്മാനം 50ലക്ഷം വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞതവണ ഒരുകോടിവീതം 10പേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കിയത്. ഇത്തവണ നാലാം സമ്മാനം 5ലക്ഷംവീതം 10പേര്‍ക്കും അഞ്ചാംസമ്മാനം 2ലക്ഷം വീതം 10പേര്‍ക്കും നല്‍കും. ഇവയ്ക്കു പുറമേ 5000, 2000, 1000, 500രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.500 രൂപയാണ് ടിക്കറ്റ് വില.
അതേസമയം 500 രൂപയുള്ള ടിക്കറ്റ് വില കുറച്ച് വില്പന നടത്തി ഏജൻസികളും കച്ചവടം വര്‍ധിപ്പിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ടിക്കറ്റുകള്‍ 450 രൂപയ്ക്ക് വിറ്റും ബമ്ബര്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 80 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റ് സൗജന്യമായി നല്‍കിയുമാണ് ലോട്ടറി കച്ചവടക്കാര്‍ വില്പന പൊടിപൊടിക്കുന്നത്.