KeralaNEWS

മണര്‍കാട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അപകടം;ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം:  മണര്‍കാട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അപകടം. ചൊവ്വാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ മണര്‍കാട് പറമ്ബൂക്കര സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു.

പറമ്ബൂക്കര സ്വദേശിയായ ബൈക്ക് യാത്രക്കാരൻ ജെബിൻ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. മണര്‍കാട് പെരുമാനൂര്‍കുളം നാലുമണിക്കാറ്റ് റോഡിലായിരുന്നു അപകടം.

ചങ്ങനാശേരി ഭാഗത്തേയ്ക്കു ലോഡുമായി പോകുകയായിരുന്നു നാഷണര്‍പെര്‍മിറ്റ് ലോറി എതിര്‍ദിശയില്‍ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.

Signature-ad

കഴിഞ്ഞ ദിവസം മണര്‍കാട് ഐരാറ്റുനടയ്ക്ക് സമീപം വൈകിട്ട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ആലപ്പുഴ ജുമാ മ്‌സ്ജിദ് വെസ്റ്റ് കുന്നുംപുറം സക്കറിയ വാര്‍ഡില്‍ റോഷിനി മൻസിലില്‍ ഫിറോസ് അഹമ്മദ്(31) മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: