Month: September 2023

  • Local

    ബികോം വിദ്യാർത്ഥിനി പരീക്ഷ കഴിഞ്ഞ് സഹപാഠിയുടെ ബൈക്കിൽ കയറാൻ തുടങ്ങുന്നതിനിടെ ബസ് ഇടിച്ചു മരിച്ചു 

      പരീക്ഷ കഴിഞ്ഞ് മടങ്ങിയ കോളജ് വിദ്യാർത്ഥിനി സ്വകാര്യ ബസ്സിടിച്ച് മരിച്ചു. ആലുവ കീഴ്മാട് ഇരുമ്പനത്ത് വീട്ടിൽ ജിസ്മിയാണ് (19) മരിച്ചത്. പറവൂർ മാല്യങ്കര എസ്.എൻ.എം കോളജിൽ പരീക്ഷ എഴുതിയ ശേഷം ബൈക്കിൽ കയറി മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്സിടിച്ച് ജിസ്മി തൽക്ഷണം മരിച്ചു. ബന്ധുവും സഹപാഠിയുമായ ഇമ്മാനുവൽ പരിക്കുകളോട് രക്ഷപ്പെട്ടു. അയ്യമ്പിള്ളി റാംസ് കോളജിന്റെ സബ് സെന്ററായ ആർഇസി സെന്ററിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ജിസ്മി. പരീക്ഷാകേന്ദ്രം മാല്യങ്കര കോളജിലായിരുന്നു. പരീക്ഷ എഴുതിയ ശേഷം ഇരുവരും കോളജ് കവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിനു സമീപം വച്ചിരുന്ന ഇമ്മാനുവലിന്റെ ബൈക്കിൽ കയറാൻ ഒരുങ്ങുമ്പോൾ മൂത്തകുന്നം ഭാ​ഗത്തുനിന്ന് അതിവേ​ഗത്തിൽ വന്ന സൗപർണിക ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ജിസ്മി ബസ്സിന് അടിയിലേക്കാണ് തെറിച്ചുവീണത്. ചക്രം കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടിത്തകർന്നു. തെറിച്ചുവീണ ഇമ്മാനുവലിനെ നിസ്സാര പരിക്കുകളോടെ മൂത്തകുന്നം ​ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    Read More »
  • Kerala

    കാൺമാനില്ല;ഭര്‍തൃമതിയുടെ ഫോട്ടോ പുറത്തുവിട്ട് പൊലിസ്

    കണ്ണൂര്‍ : മാക്കൂട്ടത്ത് ട്രോളിബാഗില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ കണ്ണവം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ ഭര്‍തൃുമതിയായ യുവതിയുടെ വിവരങ്ങള്‍ കണ്ണവം പൊലിസ് പുറത്തുവിട്ടു. ഈക്കഴിഞ്ഞ 28 മുതല്‍ സ്റ്റേഷന്‍ പരിധിയിലെ തൊടീക്കളത്തു നിന്നും കാണാതായ യുവതിയെ കുറിച്ച്‌ വിവരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഫോട്ടോ ഉള്‍പ്പെടെ പുറത്തു വിട്ടിരിക്കുന്നത്. തൊടീക്കളത്തെ ബാബുവിന്റെ ഭാര്യ ടി രമ്യ(31)യെയാണ് കഴിഞ്ഞ മാസം 28ന് രാവിലെ 10 മണിയോടെ കാണാതായത്. ജോലി ആവശ്യാര്‍ഥം വീട്ടില്‍ നിന്നും പോയ ഇവര്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇവരെ ബന്ധപ്പെടാനും ബന്ധുക്കള്‍ക്കു കഴിഞ്ഞില്ല. തുടര്‍ന്നാണ് ഭര്‍തൃമതിയായ യുവതിയെ കാണ്മാനില്ലെന്നു കാണിച്ച്‌ ബന്ധു പോലിസില്‍ പരാതി നല്‍കിയത്. വീരാജ്പേട്ട പോലീസ് ഇന്‍സ്പെക്ടര്‍ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കണ്ണവത്തുനിന്നു കാണാതായ ഇവരെ കുറിച്ച്‌ അന്വേഷിച്ചത്. എന്നാല്‍കണ്ണവത്തെയുവതിയാണ് മാക്കൂട്ടത്ത് കൊല്ലപ്പെട്ടതെന്നവിവരം ഇതുവരെ പൊലിസ് സ്ഥിരീകരിച്ചിട്ടില്ല.

    Read More »
  • Kerala

    കോഴിക്കോട് ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; 7 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

    കോഴിക്കോട്: കാരുകുളങ്ങര, മൂര്‍ഖൻകുണ്ട് പ്രദേശങ്ങളില്‍ ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.ബുധനാഴ്ച വൈകിട്ട് ആയിരുന്നു പ്രദേശത്ത് നായയുടെ ആക്രമണം ഉണ്ടായത്.  വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. പൂക്കോട് വെറ്ററിനറി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറുപേരെയായിരുന്നു നായ കടിച്ച്‌ പരിക്കേല്‍പിച്ചത്. ഏഴ് വയസ്സുകാരിയായ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗത്തില്‍ തീവ്രപരിചരണ യൂണിറ്റില്‍ ചികിത്സയിലാണ്. കടിയേറ്റ ബാക്കി അഞ്ചുപേര്‍ മെഡിക്കല്‍ കോളജില്‍നിന്ന് പ്രാഥമിക ചികിത്സ തേടി മടങ്ങിയിരുന്നു.

    Read More »
  • Kerala

    വയനാട് പനവല്ലിയില്‍ വീടിനുള്ളില്‍ കടുവ കയറി; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    വയനാട്:പനവല്ലിയില്‍ വീടിനുള്ളില്‍ കടുവ കയറി. പുഴക്കര കോളനിയിലെ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയത്.രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം. കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്ബോഴാണ് കടുവ വീട്ടിനുള്ളിലേക്ക് ഓടിക്കയറിയത്. കടുവയെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു.പട്ടി കുരച്ചതോടെ കടുവ അതിന്റെ പിന്നാലെ പോയതിനാൽ തങ്ങൾ രക്ഷപെടുകയായിരുന്നു എന്നാണ് കയമ പറഞ്ഞത്. വീടിന്റെ തറയില്‍ കടുവ നഖം കൊണ്ട് മാന്തിയ പാടുകളുണ്ട്‌. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തി. മാസങ്ങളായി കടുവാഭീതി നിലനില്‍ക്കുന്ന സ്ഥലമാണ്‌ പനവല്ലി. ഇന്നലെയും പനവല്ലി സര്‍വാണിയില്‍ കടുവ ഇറങ്ങിയിരുന്നു. വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ച്‌ കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ കടുവകളുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

    Read More »
  • Crime

    അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍; ജമ്മു കശ്മീരില്‍ ഡിവൈ.എസ്.പി. പിടിയില്‍

    ശ്രീനഗര്‍: അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഷെയ്ഖ് ആദില്‍ മുഷ്താഖിനെയാണ് പോലീസ് പിടികൂടിയത്. തീവ്രവാദികളെ സഹായിച്ചെന്നും സഹപ്രവര്‍ത്തകനായ പോലീസ് ഉദ്യോഗസ്ഥനെ കുടുക്കാന്‍ ശ്രമിച്ചെന്നും ഇയാള്‍ക്കെതിരേ ആരോപണമുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ആറുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആദിലിനെതിരായ കേസന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക അന്വേഷണ വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ആദിലിനെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, അനന്ത്‌നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരചരമം വരിച്ച ഡിവൈ.എസ്.പി: ഹിമയുന്‍ മുസമില്‍ ഭട്ടിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ കഴിഞ്ഞ ദിവസം സംസ്‌കരിച്ചിരുന്നു.  

    Read More »
  • Kerala

    പിതൃത്വത്തിലെ സംശയത്തിന്റെ പേരില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല: ഹൈക്കോടതി

    കൊച്ചി: പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ പേരില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി. എല്ലാ കേസുകളിലും ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല. അനിവാര്യമായ, അപൂര്‍വവും അസാധാരണവുമായ കേസുകളില്‍മാത്രമേ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് ഉത്തരവിടാവൂവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂര്‍ കുടുംബകോടതി വിധിക്കെതിരെ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു. വിദേശത്ത് ജോലി ചെയ്തിരുന്ന ഹര്‍ജിക്കാരന്‍ 2004ലാണ് വിവാഹിതനായത്. രണ്ടുതവണ ഭാര്യയെ വിദേശത്ത് കൊണ്ടുപോയി. 2005 ഫെബ്രുവരി 12 മുതല്‍ മെയ് 12 വരെ ഇരുവരും ഒമാനില്‍ താമസിച്ചിരുന്നു. 2006ല്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. മാനസികപ്രശ്നങ്ങളുള്ള ഭാര്യയുമായി ശാരീരികബന്ധത്തിന് സാധ്യതയില്ലാത്തതിനാല്‍ ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഇതിനുശേഷം കുട്ടിയുടെ പിതൃത്വത്തില്‍ സംശയമുന്നയിച്ച യുവാവ്, ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പറവൂര്‍ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിക്ക് ജീവനാംശം നല്‍കാതിരിക്കാനാണ് പിതൃത്വത്തില്‍ സംശയമുന്നയിക്കുന്നതെന്നാണ് എതിര്‍കക്ഷി വാദിച്ചത്. ഗര്‍ഭധാരണസമയത്ത് ശാരീരികബന്ധം…

    Read More »
  • Kerala

    ഇംഗ്ലീഷില്‍ ചോദ്യമെത്തി, സതീശനെ ദയനീയമായി നോക്കി സുധാകരന്‍, പ്രസിഡന്റിനെ നാണംകെടുത്തി പ്രതിപക്ഷ നേതാവ്, വൈറലായി വീഡിയോ

    തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെല്ലാം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ ആദ്യം സംസാരിക്കാനായി ഇരുവരും വാശിപിടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മറ്റൊരു വീഡിയോകൂടി പ്രചരിക്കുന്നത്. അന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന് മൈക്ക് വിട്ടുകൊടുക്കേണ്ടിവന്ന ഈര്‍ഷ്യയിലായിരുന്നു വിഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനൊന്നും അദ്ദേഹം ഉത്തരം പറഞ്ഞില്ല. എല്ലാം പ്രസിഡന്റ് പറയും എന്നായിരുന്നു മറുപടി. ആദ്യം തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതിനാലുള്ള ഈർഷ്യയായിരുന്നു ഇതിന് പിന്നിൽ. ചോദ്യങ്ങള്‍ക്കെല്ലാം സുധാകരനാണ് ഉത്തരംപറഞ്ഞുകൊണ്ടിരുന്നത്. അതിനിടെ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ഇംഗ്ലീഷില്‍ ഒരു ചോദ്യമുന്നയിച്ചു. ഇതോടെ വെട്ടിലായ സുധാകരന്‍ സഹായത്തിനായി സതീശനെ നോക്കി. എന്നാല്‍, സുധാകരന്‍ തന്നെ മറുപടിപറയുമെന്ന് സതീശന്‍ ആംഗ്യകാട്ടി. സുധാകരന്‍ സഹായത്തിനായി ദയനീയമായി നോക്കിയെങ്കിലും സതീശന്‍ അയഞ്ഞില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വന്‍വിജയം വ്യക്തിപരമായി മുലെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇരു നേതാക്കളും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കരുത്തുകാട്ടിയെന്ന് തെളിയിക്കാന്‍ സതീശന് ലഭിച്ച…

    Read More »
  • India

    വനിതാ സംവരണ ബില്ലിന് അടുത്ത കടമ്പ എന്ത്? എന്ന് പ്രാബല്യത്തില്‍ എത്തും?

    ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് കരുത്ത് പകരുന്ന വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. എതിരില്ലാതെ 215 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ അംഗീകരിക്കപ്പെട്ടത്. പ്രത്യേക സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസം ലോക്‌സഭയിലും ബില്‍ പാസായിരുന്നു. അസാദുദ്ദിന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ രണ്ട് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. ലോക്‌സഭയില്‍ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ നിര്‍ണായക ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലാണിത്. ഇതോടെ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തും. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസായതില്‍ 140 കോടി ഇന്ത്യാക്കാര്‍ക്കും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഭാരതത്തിന്റെ ജനാധിപത്യ വീഥിയിലെ നിര്‍ണായകമായ നിമിഷമാണിതെന്നും അദ്ദേഹം കുറിച്ചു. നമ്മുടെ രാജ്യത്തെ കെട്ടിപ്പടുത്തുയര്‍ത്തിയ അനേകായിരം സ്ത്രീകള്‍ക്കുള്ള ആദരവാണിത്. രാഷ്ട്രം അവരുടെ ത്യാഗത്താലും സംഭാവനകളാലും സമ്പനമാണെന്നും അദ്ദേഹം കുറിച്ചു. ബില്‍ പാസായതില്‍…

    Read More »
  • India

    ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കു ശേഷം സുഹൃത്തിന്റെ ഫ്‌ലാറ്റിൽ നൈറ്റ് പാര്‍ട്ടി; 23കാരിയായ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട നിലയിൽ

    ലക്നൗ: കോളജിലെ ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കു ശേഷം സുഹൃത്തിന്റെ ഫ്‌ലാറ്റിൽ നൈറ്റ് പാര്‍ട്ടിക്കെത്തിയ23കാരിയായ വിദ്യാര്‍ഥിനി വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. ബിബിഡി കോളേജിലെ ബികോം വിദ്യാര്‍ഥിനിയായ നിഷ്ത ത്രിപാഠിയാണ് കൊലപ്പെട്ടത്. നഗരപരിധിയിലെ ദയാല്‍ റസിഡന്‍സിയില്‍ അര്‍ധരാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ നിഷ്തയുടെ സുഹൃത്തായ ആദിത്യ പഥക്കിനെയും ഫ്‌ളാറ്റിലുണ്ടായിരുന്ന മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവം കൊലപാതകമാണെന്ന നിഷ്തയുടെ കുടുംബത്തിന്റെ പരാതിയിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. കോളേജിലെ ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ശേഷമാണ് നിഷ്ത സുഹൃത്തിന്റെ ഫ്‌ളാറ്റിലെ പാര്‍ട്ടിക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആദിത്യ, നിഷ്തയെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോളേജിലെ നിരവധി പേരും പാര്‍ട്ടിക്കെത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ ലഖ്‌നൗ ലോഹിയ ആശുപത്രിയില്‍ നിന്ന് വിളിക്കുമ്ബോഴാണ് പെണ്‍കുട്ടിക്ക് വെടിയേറ്റ വിവരം അറിഞ്ഞതെന്ന് കുടുംബം പറയുന്നു. സംഭവസമയത്ത് ഫ്‌ളാറ്റിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഫ്‌ളാറ്റില്‍ നിന്ന് മദ്യ കുപ്പികള്‍ അടക്കം കണ്ടെടുത്തിട്ടുണ്ടെന്നും ലഹരി ഉപയോഗം സംബന്ധിച്ച്‌ വിശദമായ അന്വേഷണം…

    Read More »
  • Crime

    അച്ഛന്‍-മകന്‍ കമ്പനിയുടെ ഓസ്‌ട്രേലിയന്‍ ജോലി തട്ടിപ്പ്; 40 പേരില്‍നിന്ന് വിഴുങ്ങിയത് രണ്ടു കോടി

    ആലപ്പുഴ: ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 40 പേരില്‍ നിന്നായി രണ്ട് കോടി രൂപയിലധികം തട്ടിയെടുത്ത കേസില്‍ അരൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചോറ്റാനിക്കര, ചേര്‍ത്തല കോടതികളുടെ അനുമതിയോടെ കാക്കനാട് ജയിലില്‍നിന്ന് അഞ്ച് ദിവസത്തേക്കാണ് മുഖ്യപ്രതി പെരുമ്പാവൂര്‍ വെങ്ങോല മുതിരമാലി എ.ആര്‍. രാജേഷി (50) നെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. ഇയാളുടെ മകന്‍ അക്ഷയ് രാജേഷി (23) നെ വ്യാഴാഴ്ച ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അരൂര്‍ മുക്കം കേന്ദ്രീകരിച്ച് വാടകയ്ക്ക് വീടെടുത്താണ് ഇവര്‍ ഹാജിയാന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിക്രൂട്ടിങ് ഏജന്‍സി നടത്തിയത്. ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും ആറും ഏഴും ലക്ഷം രൂപയാണ് വാങ്ങിയത്. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് കോട്ടയം കുമാരനെല്ലൂര്‍ പൊട്ടങ്ങായില്‍ വീട്ടില്‍ ജോസഫ് പി. ലൂക്കോസാണ് ആദ്യം പരാതിയുമായെത്തിയത്. പിന്നാലെ ആറുപേര്‍ കൂടി പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഡിവൈ.എസ്.പി: കെ.വി. ബെന്നി, അരൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.എസ്. സുബ്രഹ്‌മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക…

    Read More »
Back to top button
error: