KeralaNEWS

വയനാട് പനവല്ലിയില്‍ വീടിനുള്ളില്‍ കടുവ കയറി; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്:പനവല്ലിയില്‍ വീടിനുള്ളില്‍ കടുവ കയറി. പുഴക്കര കോളനിയിലെ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയത്.രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം.

കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്ബോഴാണ് കടുവ വീട്ടിനുള്ളിലേക്ക് ഓടിക്കയറിയത്. കടുവയെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു.പട്ടി കുരച്ചതോടെ കടുവ അതിന്റെ പിന്നാലെ പോയതിനാൽ തങ്ങൾ രക്ഷപെടുകയായിരുന്നു എന്നാണ് കയമ പറഞ്ഞത്.

വീടിന്റെ തറയില്‍ കടുവ നഖം കൊണ്ട് മാന്തിയ പാടുകളുണ്ട്‌. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തി. മാസങ്ങളായി കടുവാഭീതി നിലനില്‍ക്കുന്ന സ്ഥലമാണ്‌ പനവല്ലി. ഇന്നലെയും പനവല്ലി സര്‍വാണിയില്‍ കടുവ ഇറങ്ങിയിരുന്നു. വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ച്‌ കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Signature-ad

പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ കടുവകളുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: