Month: September 2023
-
India
ഒടുവിൽ നീതി പീഠം കനിഞ്ഞു, 29 വർഷം ജയിൽ ശിക്ഷ അനുഭവിച്ച കൊലപാതക കേസ് പ്രതിയെ മോചിപ്പിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: 26 വർഷമായി ജയിലിൽ കഴിയുന്ന കൊലപാതകക്കേസിലെ പ്രതിയെ മോചിപ്പിച്ച് സുപ്രീംകോടതി. ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട അങ്കമാലി കറുകുറ്റി കൂവേലി ജോസഫിനെയാണ് മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. തടവുശിക്ഷയിലൂടെ മാനസാന്തരപ്പെട്ട വ്യക്തിയെ ആജീവനാന്തം ജയിലിൽ അടയ്ക്കുന്നതുകൊണ്ട് എന്ത് നേട്ടമാണുള്ളതെന്നും കോടതി ചോദിച്ചു. നീണ്ടകാലം ജയില്‍ ശിക്ഷ അനുഭവിക്കുന്നത് തടവുകാരെ തകര്‍ക്കുകയും നിരാശയിലേക്ക് തള്ളിവിടുകയും ചെയ്യും. കൂടാതെ തെറ്റ് ക്ഷമിക്കാത്ത സമൂഹത്തെയാണ് അത് സൂചിപ്പിക്കുന്ന്. നല്ല പെരുമാറ്റത്തിന് തടവുകാരന് പ്രതിഫലം നല്‍കുന്ന ആശയം പൂര്‍ണമായും നിരാകരിക്കാനാവില്ലെന്നും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വിലയിരുത്തി. ശിക്ഷാ ഇളവ് നിഷേധിക്കുന്നതു തുല്യതയ്ക്കും ജീവിക്കാനുമുള്ള അവകാശം സംബന്ധിച്ച ഭരണഘടനാവകുപ്പുകൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. തന്റെ തെറ്റ് മനസിലാക്കിയ ആളെ ശിക്ഷിക്കുന്നതില്‍ എന്താണ് കാര്യമുള്ളത്. ആജീവനാന്ത തടവു ശിക്ഷയ്ക്ക് വിധിക്കുന്നത് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കാതെ ജയിലിനുള്ളില്‍ മരിക്കാന്‍ കാരണമാകുമെന്ന് കോടതി വ്യക്തമാക്കി. 1998 മുതൽ ജയിൽ ശക്ഷ അനുഭവിക്കുകയാണ് 66കാരനായ…
Read More » -
Kerala
തിരുവനന്തപുരം ‘ടു’ കാസര്‍കോഡ് @ 7.30 മണിക്കൂര്‍; രണ്ടാം വന്ദേഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരം
തിരുവനന്തപുരം: കേരളത്തിലേക്ക് എത്തിയ രണ്ടാം വന്ദേഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടേക്ക് എത്താന്‍ 7.30 മണിക്കൂറാണ് എടുത്തത്. ഇന്ന് രാവിലെ വന്ദേഭാരതിന്റെ രണ്ടാം ട്രയല്‍ റണ്‍ തുടങ്ങി. വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസര്‍കോട് എത്തിച്ചേര്‍ന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ട്രെയിന്‍ തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ റണ്‍ ആരംഭിച്ചു. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ സര്‍വീസ്. ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന നിലയിലാകും സര്‍വീസ്. ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.
Read More » -
India
ക്രിസ്തു സ്നേഹം പ്രവൃത്തി പഥത്തിലെത്തിച്ചയാളാണ് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരൻ പിള്ളയെന്ന് കത്തോലിക്കാ ബാവ
പനാജി:യഥാര്‍ഥ ക്രിസ്തു സ്നേഹം കാരുണ്യവും അശരണ സേവനവുമാണെന്ന വസ്തുത പ്രവൃത്തി പഥത്തിലെത്തിച്ചയാളാണ് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരൻ പിള്ളയെന്ന് മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ. ഒഡീഷ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ശ്രീധരൻപിള്ളയെ ഗോവ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധരൻ പിള്ള രചിച്ച ലേഖന സമാഹാരം ‘ദി കണ്ടംപററി സ്പീച്ചസ്’ ഗോവ ഗതാഗത മന്ത്രി മൗവിൻ കുടിനോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
Read More » -
India
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്
ഇംഫാല്‍: സൈനികവേഷത്തില്‍ ആയുധങ്ങളുമായി അഞ്ചു പേരെ പൊലീസ് പിടികൂടിയതിനു പിന്നാലെ മണിപ്പുര്‍ താഴ്‌വരയില്‍ വീണ്ടും സംഘര്‍ഷം. മണിപ്പുര്‍ താഴ്‌വരയിലും തലസ്ഥാനമായ ഇംഫാലിലും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. സെപ്റ്റംബര്‍ 16നു സൈനികരുടെ വേഷത്തില്‍ ആയുധങ്ങളുമായി എത്തിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തതോടെയാണു മണിപ്പുരില്‍ സ്ഥിതിഗതികള്‍ വഷളായത്. പിടിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് താഴ്‌വരയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലേക്കു വനിതകള്‍ മാര്‍ച്ച് നടത്തി. പിടികൂടിയവരെ വിട്ടയച്ചില്ലെങ്കില്‍ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. സിന്‍ജാമേയ് പൊലീസ് സ്റ്റേഷനു മുമ്പില്‍ പൊലീസും ആള്‍ക്കൂട്ടവും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ചു കര്‍ഫ്യു ഇളവുകള്‍ റദ്ദാക്കി.
Read More » -
India
സുരേഷ് ഗോപിയുടെ നിയമനം ; വിയോജിപ്പുമായി സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍
കൊൽക്കത്ത: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതില്‍ പ്രതിഷേധം. നിയമനത്തില്‍ കടുത്ത വിയോജിപ്പ് അറിയിച്ച് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവന പുറത്തിറക്കി. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്തു പ്രവര്‍ത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് യൂണിയന്‍ അറിയിച്ചു. ‘രാജ്യത്തെ മതേതരത്വത്തിന് ഭീഷണിയാവുന്ന വിഭാഗീയ പ്രസ്താവനകള്‍ പോലും സുരേഷ് ഗോപി നടത്തിയിട്ടുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന, പ്രത്യേകിച്ചും വിഭാഗീയ പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ ഉന്നത പദവിയില്‍ ഇരിക്കുന്നത് സ്ഥാപനം ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയിലും കലാപരമായ സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്‌തേക്കാമെന്ന ആശങ്കയുണ്ട്.’വിദ്യാര്‍ത്ഥി യൂണിയന്‍ പറയുന്നു.
Read More » -
Crime
വിവാഹത്തിന്റെ രണ്ടാം നാള്‍ യുവാവ് കല്യാണസാരിയില്‍ തൂങ്ങി മരിച്ചു; സംഭവം മധുവിധു യാത്രയ്ക്ക് തൊട്ടുമുമ്പ്
ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ യുവാവ് ഭാര്യയുടെ കല്യാണ സാരിയില്‍ തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശിയായ ശരവണന്‍ (27) ആണു മരിച്ചത്. ശരവണനും ചെങ്കല്‍പെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം 2 ദിവസം മുന്‍പായിരുന്നു നടന്നത്. ഇന്നലെ പുലര്‍ച്ചെ യുവതി എഴുന്നേറ്റപ്പോള്‍ ശരവണനെ കല്യാണ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാന്‍ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കല്‍പെട്ട് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.
Read More » -
Kerala
നിയമന വിവരം മുന്‍കൂട്ടി അറിയിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അമര്‍ഷം? ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന് സൂചന
തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. നിയമനത്തെക്കുറിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം മുന്‍കൂട്ടി അറിയിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അമര്‍ഷമുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ചാനല്‍ സ്‌ക്രോളുകളിലൂടെയാണ് നിയമനം സംബന്ധിച്ച വിവരം സുരേഷ് ഗോപി അറിഞ്ഞത്. ഇതിലുള്ള അമര്‍ഷം ബിജെപി കേന്ദ്ര നേതൃത്വത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം നേരിട്ട് അറിയിച്ചേക്കും. അടുത്ത ദിവസം ഒരു സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ഡല്‍ഹിയിലെത്തുന്നുണ്ട്. അവിടെവെച്ച് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും കണ്ടേക്കുമെന്നാണ് വിവരം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍നിന്ന് സുരേഷ് ഗോപി വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഒക്ടോബര്‍ രണ്ടിന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരേ പദയാത്ര ഉള്‍പ്പെടെ തീരുമാനിച്ച് തൃശൂരില്‍ സജീവ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ സ്ഥാനം നല്‍കിയത്. നിയമനം മൂന്ന് വര്‍ഷത്തേക്കാണ് എന്നതിനാല്‍ ലോക്സഭയിലേക്ക് മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചേക്കില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുരേഷ്…
Read More » -
India
ഡല്‍ഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥന് ക്രൂരമര്‍ദനം
ന്യൂഡൽഹി: ഡല്‍ഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനെ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ചു. ആലപ്പുഴ എരമല്ലൂര്‍ ചമ്മനാട് മലയില്‍ വീട്ടില്‍ ഗംഗാധരക്കുറുപ്പിന്റെ മകൻ എം.ജി. രാജേഷിനാണ് ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റത്. സംഭവത്തില്‍ ഡല്‍ഹി സ്വദേശികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയും മക്കളുമാണിവര്‍. ഇവര്‍ക്കെതിരേ നരഹത്യാശ്രമ കുറ്റം ചുമത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അശോക് വിഹാര്‍ സബ് ഡിവിഷനിലെ എ.സി.പി. ഓഫീസില്‍ ജോലിചെയ്യുന്ന ഇദ്ദേഹം ആറ് കിലോമീറ്റര്‍ അകലെയുള്ള തിലക് നഗറിലെ പോലീസ് കോളനിയിലെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം. അമിത വേഗത്തില്‍ മുന്നില്‍ പോയ കാര്‍ പൊടുന്നനെ ബ്രേക്ക് ചെയ്തതോടെ രാജേഷിന്റെ കാര്‍ ഇതില്‍ തട്ടി. ഇതില്‍ പ്രകോപിതരായ മൂന്നംഗ സംഘം മരക്കഷ്ണമുപയോഗിച്ച് രാജേഷിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത്, സീറ്റിലിരുന്ന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഇഷ്ടികക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചു. രഘുവീര്‍ നഗറില്‍ വെച്ചാണ് ആക്രമണം നടന്നത്. പഞ്ചാബി ബാഗിലെ മഹാരാജ അഗ്രവൈൻ ആശുപത്രിയില്‍…
Read More » -
NEWS
ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം; ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിന് തെളിവുണ്ടെന്ന് കാനഡ
ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിന് തെളിവുണ്ടെന്ന് കാനഡ. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരും കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുമായുള്ള ആശയവിനിമയം അടക്കമുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് കാനഡ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മയായ ‘ളശ്‌ല ല്യല’െ തെളിവ് നല്‍കിയെന്നാണ് കാനഡയുടെ അവകാശവാദം. നേരിട്ടും അല്ലാതെയുമാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും കാനഡ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞദിവസം നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉത്തരവില്‍ ഉറച്ചുനില്‍ക്കുന്നു. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള ആരോപണം ആവര്‍ത്തിക്കുന്നു. ആരോപണം ഉന്നയിക്കാന്‍ വിശ്വസനീയമായ കാരണങ്ങള്‍ ഉണ്ടെന്നും ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. ‘തിങ്കളാഴ്ച പറഞ്ഞതുപോലെ, കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ വിശ്വസനീയമായ കാരണങ്ങളുണ്ട്.…
Read More » -
Kerala
ശസ്ത്രക്രിയയ്ക്കിടെ കാഴ്ച നഷ്ടപ്പെട്ടത് 95 ല്‍; വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്തത് 2023 ല്‍
കാസര്‍ഗോട്: ജില്ലാ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ നഷ്ടപരിഹാരം ഈടാക്കാനായി കോടതി കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്തു. ചെറുവത്തൂര്‍ കാടങ്കോട്ടെ മല്ലക്കര കമലാക്ഷിയുടെ ഹര്‍ജിയിലാണ് ഹൊസ്ദുര്‍ഗ് സബ് കോടതിയുടെ നടപടി. വാഹനത്തിന്റെ മൂല്യം നിര്‍ണയിച്ച് 25ന് റിപ്പോര്‍ട്ട് നല്‍കാന്‍ മോട്ടര്‍വാഹന വകുപ്പിനു കോടതി നിര്‍ദേശം നല്‍കി. ഈ കേസില്‍ നേരത്തെ ആരോഗ്യവകുപ്പിന്റെ ജീപ്പ് ജപ്തി ചെയ്തിരുന്നു. 19 വര്‍ഷവും 4 മാസവും പഴക്കമുള്ള വാഹനം വേണ്ടെന്ന ഹര്‍ജിക്കാരിയുടെ വാദം അംഗീകരിച്ചാണ് മറ്റൊരു സര്‍ക്കാര്‍ വാഹനം എന്ന നിലയില്‍ ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്യാന്‍ ഹൊസ്ദുര്‍ഗ് സബ് ജഡ്ജി എം.സി.ബിജു ഉത്തരവിട്ടത്. പലിശ അടക്കം 8 ലക്ഷം രൂപയാണ് പരാതിക്കാരിക്കു നഷ്ടപരിഹാരമായി നല്‍കേണ്ടത്. 1995 ലാണ് കമലാക്ഷിയുടെ ഇടതു കണ്ണിന് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് ഈ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കാഴ്ച നഷ്ടപ്പെട്ടത് ശസ്ത്രക്രിയയിലെ പിഴവാണെന്ന് കാട്ടി കമലാക്ഷി ഹൊസ്ദുര്‍ഗ് സബ്…
Read More »