KeralaNEWS

ഇംഗ്ലീഷില്‍ ചോദ്യമെത്തി, സതീശനെ ദയനീയമായി നോക്കി സുധാകരന്‍, പ്രസിഡന്റിനെ നാണംകെടുത്തി പ്രതിപക്ഷ നേതാവ്, വൈറലായി വീഡിയോ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെല്ലാം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ ആദ്യം സംസാരിക്കാനായി ഇരുവരും വാശിപിടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മറ്റൊരു വീഡിയോകൂടി പ്രചരിക്കുന്നത്.

അന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന് മൈക്ക് വിട്ടുകൊടുക്കേണ്ടിവന്ന ഈര്‍ഷ്യയിലായിരുന്നു വിഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനൊന്നും അദ്ദേഹം ഉത്തരം പറഞ്ഞില്ല. എല്ലാം പ്രസിഡന്റ് പറയും എന്നായിരുന്നു മറുപടി. ആദ്യം തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതിനാലുള്ള ഈർഷ്യയായിരുന്നു ഇതിന് പിന്നിൽ.

Signature-ad

ചോദ്യങ്ങള്‍ക്കെല്ലാം സുധാകരനാണ് ഉത്തരംപറഞ്ഞുകൊണ്ടിരുന്നത്. അതിനിടെ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ഇംഗ്ലീഷില്‍ ഒരു ചോദ്യമുന്നയിച്ചു. ഇതോടെ വെട്ടിലായ സുധാകരന്‍ സഹായത്തിനായി സതീശനെ നോക്കി. എന്നാല്‍, സുധാകരന്‍ തന്നെ മറുപടിപറയുമെന്ന് സതീശന്‍ ആംഗ്യകാട്ടി. സുധാകരന്‍ സഹായത്തിനായി ദയനീയമായി നോക്കിയെങ്കിലും സതീശന്‍ അയഞ്ഞില്ല.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വന്‍വിജയം വ്യക്തിപരമായി മുലെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇരു നേതാക്കളും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കരുത്തുകാട്ടിയെന്ന് തെളിയിക്കാന്‍ സതീശന് ലഭിച്ച അവസരം സുധാകരന്‍ തട്ടിയെടുത്തെന്ന് ഒരു വിഭാഗവും പാര്‍ട്ടി പ്രസിഡന്റിനെ നാണംകെടുത്തിയത് സതീശനാണെന്ന് മറുവിഭാഗവും ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: