Month: September 2023
-
India
പാര്‍ട്ടി ആസ്ഥാനത്ത് മോദിയെ ഹാരമണിയിച്ച് സ്ത്രീകള്‍; ഉജ്ജ്വല സ്വീകരണം
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാസാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി ആസ്ഥാനത്ത് സ്വീകരണമൊരുക്കി നേതാക്കളും അണികളും. ബിജെപി ആസ്ഥാനത്തെത്തിയ മോദിക്ക് വനിതാ പ്രവര്‍ത്തകര്‍ ഹാരമണിയിച്ചു. ഹര്‍ഷാരവങ്ങളോടെയാണ് അണികള്‍ മോദിയെ സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടെയുള്ളവരും വേദിയിലുണ്ടായിരുന്നു. പാര്‍ലമെന്റ് ചരിത്രം കുറിച്ചുവെന്ന് മോദി പറഞ്ഞു. ഓരോ സ്ത്രീയുടെയും ആത്മവിശ്വാസം വാനോളം ഉയര്‍ത്താനായി. ബിജെപിക്ക് ഇത് അഭിമാനകരമായ നേട്ടമാണെന്നും മോദി പറഞ്ഞു. ഇന്നലെ വനിതാ എംപിമാരും മോദിക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു. അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ വനിതാ സംവരണ ബില്ല് ഉടന്‍ രാഷ്ട്രപതിക്കയക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയിലും പാസായത്. രാജ്യസഭയില്‍ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി ബില്ല് അയക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബില്ലില്‍ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. അതേസമയം, വനിത വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങി ബില്ല് വിശദീകരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യസഭയില്‍ 215 പേരാണ്…
Read More » -
NEWS
മലബന്ധത്തിന് ഒന്നാംതരം മരുന്ന്;കാപ്പിമരത്തിൽ പോലും പടർന്നു കയറുന്ന സലാഡ് വെള്ളരി
ഒരു പരിചരണവും കൂടാതെ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു വിളയാണ് സലാഡ് വെള്ളരി അഥവാ കക്കിരി.കാപ്പി മരത്തിൽ പോലും ഇത് പടർന്നു കയറിക്കോളും. സലാഡില്‍ ഉപയോഗിക്കാനും വെറുതെ കറുമുറെ കടിച്ചു തിന്നാനും യോജിച്ച ഈ പച്ചക്കറിയിൽ 96.3 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഏറ്റവും യോഗ്യമായ പച്ചക്കറിയാണിത്. 2.7 ശതമാനം കാര്‍ബോഹൈഡ്രേറ്റും 0.4 ശതമാനം പ്രോട്ടീനും വിറ്റാമിന്‍ ബിയും ഇതില്‍ അടങ്ങിയിരിക്കുന്നു. രണ്ടുതരത്തിലാണ് സലാഡ് വെള്ളരി സാധാരണ കാണുന്നത്. വൈനിങ്ങ് കുക്കുമ്പര്‍ എന്നറിയപ്പെടുന്ന ഇനത്തിന് വലിയ ഇലകളുണ്ടാകും. വളരെ വേഗത്തില്‍ വളരും. മതിലരികിലും വേലികളിലും പടര്‍ന്ന് വളരുകയും വളരെ എളുപ്പത്തില്‍ പറിച്ചെടുക്കാന്‍ കഴിയുകയും ചെയ്യും. ബുഷ് കുക്കുമ്പര്‍ എന്നറിയപ്പെടുന്ന ഇനമാണ് അടുത്തത്. ഇതാണ് വീടുകളില്‍ സാധാരണയായി വളര്‍ത്തിക്കാണുന്നത്. ആറുമാസത്തിനുള്ളില്‍ വിളവെടുക്കാം.വിത്തുകള്‍ തലേദിവസം സ്യൂഡോമോണസ് ലായനിയില്‍ ഇട്ടുവെച്ചാല്‍ പെട്ടെന്ന് മുളപ്പിക്കാം. മൂന്നോ നാലോ ദിവസം കൊണ്ട് മാറ്റിനടാം. വെള്ളരി കൃഷി തികച്ചും കേരള ജൈവ രീതിയിൽ ചെയ്യാവുന്ന ഒന്നാണ്.മിതമായ ചൂടുള്ള…
Read More » -
Kerala
പ്രതിവര്‍ഷം കേരളത്തിലെത്തുന്നത് 30,000 കനേഡിയന്‍ സഞ്ചാരികള്‍; ടൂറിസം മേഖലയിലും ആശങ്ക
കൊച്ചി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായതോടെ കേരളത്തിലെ ടൂറിസംമേഖല ആശങ്കയില്‍. ടൂറിസംവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തേക്ക് ഏറ്റവുമധികം വിദേശസഞ്ചാരികള്‍ എത്തുന്ന 15 രാജ്യങ്ങളില്‍ കാനഡയുമുണ്ട്. വര്‍ഷം ഏതാണ്ട് 30,000 സഞ്ചാരികളാണ് കാനഡയില്‍നിന്ന് എത്തുന്നത്. ഒക്ടോബറില്‍ വിനോദസഞ്ചാരസീസണ്‍ തുടങ്ങാനിരിക്കെയാണ് കാനഡയില്‍ നിന്നുള്ളവരുടെ വിസാനടപടികളടക്കം നിര്‍ത്തിവെച്ചത്. വിഷയം വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ് പറഞ്ഞു. വിനോദസഞ്ചാരമേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ വേദികളില്‍ കാനഡയില്‍നിന്നുള്ള എജന്‍സികളുടെ പങ്കാളിത്തവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 31 ഏജന്‍സികളാണ് പങ്കെടുത്തതെന്ന് കെ.ടി.എം. സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് അറിയിച്ചു. സംസ്ഥാത്തെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ ഒരാഴ്ചമുതല്‍ മൂന്നാഴ്ചവരെയാണ് കേരളത്തില്‍ ചെലവഴിക്കുന്നത്. ഒരാള്‍ ശരാശരി നാലുലക്ഷത്തോളം രൂപയാണ് താമസത്തിനും യാത്രയ്ക്കും വാങ്ങലുകള്‍ക്കുംമറ്റുമായി ചെലവഴിക്കുന്നതെന്നാണ് കണക്കാക്കുന്നത്. 98 ശതമാനത്തോളംപേരും വിമാനമാര്‍ഗമാണ് എത്തുന്നത്. ആഡംബരക്കപ്പലില്‍ എത്തുന്നവര്‍ ചുരുക്കമാണ്. എന്നാല്‍, കാനഡയില്‍നിന്ന് ആഡംബരക്കപ്പലുകളില്‍ 300-ഓളം സഞ്ചാരികള്‍ എത്തുന്നുണ്ട്. ആഡംബരക്കപ്പലുകളില്‍ എത്തുന്ന സഞ്ചാരികള്‍ സംസ്ഥാനത്ത് ഒരു…
Read More » -
NEWS
പന്നിയിറച്ചി കഴിക്കുംമുന്‍പ് ഇസ്‌ലാം പ്രാര്‍ഥന; ടിക്ടോക് താരത്തിന് 2 വര്‍ഷം ജയില്‍
ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ പന്നിയിറച്ചി കഴിക്കുന്നതിനു മുന്‍പ് ഇസ്‌ലാമിക പ്രാര്‍ഥന ചൊല്ലുകയും അത് ടിക്ടോക്കില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടു വര്‍ഷം തടവ്. സമൂഹമാധ്യമത്തില്‍ ലിന മുഖര്‍ജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിയ്‌ക്കെതിരെ ഇന്തോനീഷ്യയിലെ മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തത്. ബാലി സന്ദര്‍ശനത്തിനിടെയാണ് യുവതി ഇസ്‌ലാമിക പ്രാര്‍ഥന ചൊല്ലിയതിനു ശേഷം പന്നിയിറച്ചി കഴിക്കുകയും അതിന്റെ വിഡിയോ ടിക്ടോക്കില്‍ പങ്കുവയ്ക്കുകയും ചെയ്തത്. സുമാത്രയിലെ പാലേംബംഗ് ജില്ലാ കോടതിയാണ് മുപ്പത്തിമൂന്നുകാരിയായ ലിനയെ കുറ്റക്കാരിയായി കണ്ടെത്തി ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തെയും പ്രത്യേക മതവിശ്വാസം പിന്തുടരുന്ന ആളുകള്‍ക്കെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്നാണ് കോടതി നിരീക്ഷിച്ചത്. രണ്ടു വര്‍ഷത്തെ തടവിനു പുറമേ 13,46,929 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു. ശിക്ഷാ വിധി കേട്ട് പുറത്തിറങ്ങിയ ലിന മാധ്യമങ്ങള്‍ക്കു മുന്നില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. താന്‍ ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും എന്നാല്‍ ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്നും…
Read More » -
Crime
തിരിച്ചറിയാനാകാതെ സ്യൂട്ട്‌കെയ്‌സിലെ മൃതദേഹം; ഒരു മാസത്തിനിടെ കാണാതായ യുവതികളുടെ വിവരം ശേഖരിക്കുന്നു
കണ്ണൂര്‍: ഇരിട്ടി – മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളില്‍ ട്രോളിബാഗില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക പോലീസ് അന്വേഷണ സംഘം വിപുലീകരിച്ചു. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കര്‍ണാടകത്തിലും അന്വേഷണം ശക്തമാക്കുന്നതിന് മടിക്കേരി ജില്ലാ ക്രൈം ബ്രാഞ്ചിനാണ് ചുമതല നല്‍കിയത്. വീരാജ്‌പേട്ട സിഐ ശിവരുദ്രയുടെയും എസ്‌ഐ മഞ്ജുനാഥിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മാക്കൂട്ടം ചുരംപാത വഴി മൂന്നാഴ്ച്ചക്കിടയില്‍ കടന്നുപോയ വാഹനങ്ങളെ കണ്ടെത്തുന്നതിന് പെരുമ്പാടി ചെക്ക്‌പോസ്റ്റിലെ സിസി ടിവി പരിശോധന ആരംഭിച്ചു. മാക്കൂട്ടം ചെക്ക്‌പോസ്റ്റിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. കണ്ണവത്തുനിന്നു കാണാതായ യുവതിയുടെ അമ്മയുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ഇത് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയും പരിഗണിക്കും. ഒരു മാസത്തിനിടയില്‍ കാണാതായ യുവതികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ സജീവ പരിഗണന നല്‍കിയിരിക്കുന്നത്. പെരുമ്പാടി മുതല്‍കൂട്ടുപുഴ വരെ ചുരം പാത പൂര്‍ണമായും വനമേഖലയായതിനാല്‍ മറ്റ് ശാസ്ത്രീയ വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. മാക്കൂട്ടം…
Read More » -
Kerala
സിപിഐഎം നേതാക്കളുടെ ഭാര്യമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തിരുവനന്തപുരം:സിപിഐഎം നേതാക്കളുടെ ഭാര്യമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ.പാറശ്ശാല സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു അധിക്ഷേപം.എ.എ റഹീമിന്റെ ഭാര്യ അമൃതയുടെ പരാതിയിലാണ് അറസ്റ്റ്. ഫെയ്‌സ്ബുക്കില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അമൃത പരാതി നൽകിയത്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയായ നേതാവിനെ പിടികൂടിയത്. കോൺഗ്രസ് കൊടങ്കര വാർഡ് പ്രസിഡന്റ് കൂടിയാണ് പിടിയിലായ എബിൻ. ഇടത് വനിതാ നേതാക്കള്‍ക്കെതിരെയും സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെയും പ്രതി ഇതിന് മുൻപും സമാനരീതിയിൽ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയിട്ടുണ്ട്.
Read More » -
Crime
പാറശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു; സഹപാഠികള്‍ക്കെതിരെ പരാതി
തിരുവനന്തപുരം: പാറശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു. പാറശാല ജിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കൃഷ്ണകുമാറിനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് മര്‍ദ്ദനമെന്നാണ് പരാതി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഉച്ചയ്ക്ക് സ്‌കൂളില്‍ വച്ച് രണ്ടുവിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്നം ഉണ്ടായി. ക്ലാസ് ലീഡര്‍ എന്ന നിലയില്‍ കൃഷ്ണകുമാര്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഇക്കാര്യം കൃഷ്ണകുമാര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. വൈകീട്ട് മൂന്ന് മണിയോടെ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചത് എന്തിനാണ് എന്ന് ചോദിച്ച് രണ്ടു വിദ്യാര്‍ഥികള്‍ കൃഷ്ണകുമാറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വാക്കുതര്‍ക്കത്തിനിടെ കുപിതരായ സഹപാഠികള്‍ കൃഷ്ണകുമാറിന്റെ കൈ തല്ലിയൊടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. ഉടന്‍ തന്നെ പാറശാല താലൂക്ക് ആശുപത്രിയില്‍ കൃഷ്ണ കുമാര്‍ ചികിത്സ തേടി. കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ പാറശാല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read More » -
Crime
യു.പിയില്‍ പോലീസുകാരിയെ ആക്രമിച്ച പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; കൂട്ടാളികള്‍ക്ക് പരിക്ക്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വനിതാ പോലീസുകാരിയെ ട്രെയിനില്‍വെച്ച് ആക്രമിച്ച കേസിലെ പ്രതികളിലൊരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതിയായ അനീസ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഇയാളുടെ കൂട്ടാളികളായ ആസാദ്, വിശംബര്‍ ദയാല്‍ ദുബെ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതും യു.പി പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ ഉത്തര്‍പ്രദേശ് പോലീസും ലഖ്നൗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും ചേര്‍ന്ന് ഇനായത്ത് മേഖലയില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിയേറ്റാണ് അനീഷ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ഓഗസ്റ്റ് 30-നാണ് സരയു എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പോലീസുകാരിക്ക് നേരേ അയോധ്യ സ്റ്റേഷന് സമീപത്തുവെച്ച് ആക്രമണമുണ്ടായത്. തലയിലും മുഖത്തും മാരകമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പോലീസുകാരിയെ കംപാര്‍ട്ട്മെന്റില്‍ റെയില്‍വേ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ലഖ്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.
Read More » -
India
കോവിഡ് മരണം: മലയാളി ആരോഗ്യപ്രവര്‍ത്തകയ്ക്ക് ഒരു കോടി നഷ്ടപരിഹാരം
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിനു ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഡല്‍ഹി മെഡിയോര്‍ ആശുപത്രിയിലെ (നേരത്തെ റോക്ലാന്‍ഡ്) രക്തബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി റേച്ചല്‍ ജോസഫിന്റെ കുടുംബത്തിനു ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കണമെന്നാണു വിധി. 2020 ജൂണില്‍ ആദ്യ തരംഗത്തിനിടെ കോവിഡ് പോസിറ്റീവായാണു റേച്ചല്‍ മരിച്ചത്. കോവിഡ് ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മെഡിയോറിലെ ബ്ലഡ് ബാങ്ക് ക്വാളിറ്റി മാനേജര്‍ ആന്‍ഡ് സൂപ്പര്‍വൈസറായിരുന്ന റേച്ചലിനെ കോവിഡ് ജോലിക്കു നിയോഗിച്ചില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇതിനെതിരെ റേച്ചലിന്റെ ഭര്‍ത്താവ് ജോസഫ് വര്‍ഗീസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. ബ്ലഡ് ബാങ്കിന്റെ ചുമതലയിലുണ്ടായിരുന്ന റേച്ചലിനെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചില്ല, ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം കോവിഡ് ചികിത്സയില്‍ വരില്ല തുടങ്ങിയ വാദങ്ങളും സര്‍ക്കാര്‍ ആവര്‍ത്തിച്ചു. തുടര്‍ന്നു…
Read More » -
Kerala
അവിഹിതത്തിന് തടസ്സം;ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ഭാര്യയുടെ ക്വട്ടേഷൻ
ഇടുക്കി:ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യ അറസ്റ്റിൽ.വള്ളക്കടവ് കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടിപ്പരുക്കേൽപിച്ച കേസിലാണു ഭാര്യ അഷീറ ബീവി (39) അറസ്റ്റിലായത്. ഈ മാസം 16നു രാത്രി ഒന്നരയോടെയാണു നാലംഗസംഘം വീട്ടിൽക്കയറി അബ്ബാസിനെ വെട്ടിയത്.കതക് തുറന്നു കൊടുത്തത് അഷീറ ബീവിയായിരുന്നു. അഷീറയും അയൽവാസിയായ ഷമീറും തമ്മിൽ അവിഹിതബന്ധമുണ്ടായിരുന്നു.ഇതു മനസ്സിലാക്കിയതോടെ അബ്ബാസും അഷീറയും തമ്മിൽ കലഹം പതിവായി.ഇതോടെ അഷീറയും മകനും എറണാകുളത്തെ കുടുംബവീട്ടിലേക്കു പോയി.തുടർന്ന് അബ്ബാസ് ഉപദ്രവിക്കാറുണ്ടെന്ന് അഷീറ ഷമീറിനെ അറിയിച്ചു.ഇതോടെയാണ് അബ്ബാസിനെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടെന്നു പൊലീസ് പറഞ്ഞു. 16നു രാത്രി കാറിലെത്തിയ സംഘത്തോടൊപ്പം വള്ളക്കടവിലെ വീട്ടിലെത്തിയ അഷീറ വീടിന്റെ പിന്നിലെ വാതിൽ പുറത്തുനിന്ന് തുറന്നുകൊടുത്തു. തുടർന്ന് ഷമീറും സംഘവും അബ്ബാസിനെ വെട്ടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിചരിക്കാൻ ഭാര്യയും മകനും എത്തിയിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.
Read More »