KeralaNEWS

കോഴിക്കോട് ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; 7 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: കാരുകുളങ്ങര, മൂര്‍ഖൻകുണ്ട് പ്രദേശങ്ങളില്‍ ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.ബുധനാഴ്ച വൈകിട്ട് ആയിരുന്നു പ്രദേശത്ത് നായയുടെ ആക്രമണം ഉണ്ടായത്.
 വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. പൂക്കോട് വെറ്ററിനറി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.

ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറുപേരെയായിരുന്നു നായ കടിച്ച്‌ പരിക്കേല്‍പിച്ചത്.

ഏഴ് വയസ്സുകാരിയായ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗത്തില്‍ തീവ്രപരിചരണ യൂണിറ്റില്‍ ചികിത്സയിലാണ്. കടിയേറ്റ ബാക്കി അഞ്ചുപേര്‍ മെഡിക്കല്‍ കോളജില്‍നിന്ന് പ്രാഥമിക ചികിത്സ തേടി മടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: