KeralaNEWS

അവിഹിതത്തിന് തടസ്സം;ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ഭാര്യയുടെ ക്വട്ടേഷൻ 

ഇടുക്കി:ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യ അറസ്റ്റിൽ.വള്ളക്കടവ് കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടിപ്പരുക്കേൽപിച്ച കേസിലാണു ഭാര്യ അഷീറ ബീവി (39) അറസ്റ്റിലായത്.
ഈ മാസം 16നു രാത്രി ഒന്നരയോടെയാണു നാലംഗസംഘം വീട്ടിൽക്കയറി അബ്ബാസിനെ വെട്ടിയത്.കതക് തുറന്നു കൊടുത്തത് അഷീറ ബീവിയായിരുന്നു.
അഷീറയും അയൽവാസിയായ ഷമീറും തമ്മിൽ അവിഹിതബന്ധമുണ്ടായിരുന്നു.ഇതു മനസ്സിലാക്കിയതോടെ അബ്ബാസും അഷീറയും തമ്മിൽ കലഹം പതിവായി.ഇതോടെ അഷീറയും മകനും എറണാകുളത്തെ കുടുംബവീട്ടിലേക്കു പോയി.തുടർന്ന് അബ്ബാസ് ഉപദ്രവിക്കാറുണ്ടെന്ന് അഷീറ ഷമീറിനെ അറിയിച്ചു.ഇതോടെയാണ് അബ്ബാസിനെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടെന്നു പൊലീസ് പറഞ്ഞു.
16നു രാത്രി കാറിലെത്തിയ സംഘത്തോടൊപ്പം വള്ളക്കടവിലെ വീട്ടിലെത്തിയ അഷീറ വീടിന്റെ പിന്നിലെ വാതിൽ പുറത്തുനിന്ന് തുറന്നുകൊടുത്തു. തുടർന്ന് ഷമീറും സംഘവും അബ്ബാസിനെ വെട്ടുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിചരിക്കാൻ ഭാര്യയും മകനും എത്തിയിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: