KeralaNEWS

സിപിഐഎം നേതാക്കളുടെ ഭാര്യമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം:സിപിഐഎം നേതാക്കളുടെ ഭാര്യമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ.പാറശ്ശാല സ്വദേശി എബിൻ ആണ് അറസ്റ്റിലായത്.
‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു അധിക്ഷേപം.എ.എ റഹീമിന്റെ ഭാര്യ അമൃതയുടെ പരാതിയിലാണ് അറസ്റ്റ്. ഫെയ്‌സ്ബുക്കില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അമൃത പരാതി നൽകിയത്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയായ നേതാവിനെ പിടികൂടിയത്.
കോൺഗ്രസ് കൊടങ്കര വാർഡ് പ്രസിഡന്റ് കൂടിയാണ് പിടിയിലായ എബിൻ.  ഇടത് വനിതാ നേതാക്കള്‍ക്കെതിരെയും സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെയും പ്രതി ഇതിന് മുൻപും സമാനരീതിയിൽ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: