Month: September 2023
-
Crime
കൊച്ചി സ്വദേശി ജെഫിന്റെ കൊലപാതകം: ദുരൂഹകൾ അഴിഞ്ഞു, കൃത്യം നടത്തിയത് ഗോവ വാഗതോര്‍ ഗ്രാമത്തില്‍ വച്ച്; മൃതദേഹം കടല്‍തീരത്തിനു സമീപം കുന്നിന്‍പ്രദേശത്ത് ഉപേക്ഷിച്ചു
കൊച്ചിയില്‍ നിന്ന് രണ്ടു വർഷം മുൻപു കാണാതായ ജെഫ് ജോണ്‍ ലൂയിസി(27)നെ കൊലപ്പെടുത്തിയത് ഗോവ വാഗതോര്‍ ഗ്രാമത്തില്‍ വച്ച് എന്ന് പ്രതികളുടെ മൊഴി. കടല്‍തീരത്തിനടുത്തുള്ള കുന്നിന്‍പ്രദേശത്താണ് മൃതദേഹം ഉപേക്ഷിച്ചത്. പ്രതികളായ കോട്ടയം വെള്ളൂർ സ്വദേശികളായ അനിൽ ചാക്കോ, സ്റ്റെഫിൻ, വയനാട് സ്വദേശി വിഷ്ണു എന്നിവരെ വാഗതോറില്‍ എത്തിച്ച് കൊച്ചി സൗത്ത് പൊലീസ് തെളിവെടുത്തു. ഇന്നലെ ഉച്ചയോടെയാണ് പ്രതികളുമായി എറണാകുളം സൗത്ത് ഇന്‍സ്‌പെക്ടര്‍ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കവും, മുന്‍ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. യുവാവിനെ കാണാനില്ലെന്ന് എറണാകുളം സൗത്ത് പൊലീസിൽ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ലഹരി, സാമ്പത്തിക തർക്കങ്ങളാണ് കൊലയ്ക്കു കാരണം. അനിലും സ്റ്റെഫിനും മുൻപും മറ്റു കേസുകളിൽ പ്രതികളാണ്. 2021 നവംബറിലായിരുന്നു തേവര സ്വദേശിയായ ജെഫ് ജോണ്‍ ലൂയിസിനെ കാണാതായത്. അതേ മാസം…
Read More » -
Kerala
തിരുവനന്തപുരത്തും ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. മക്കിയാറിലെ ജലനിരപ്പ് ഉയരുകയും കരകവിഞ്ഞ് ഒഴുകകയും ചെയ്തിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് വിതുര ആനപ്പാറ നാല് സെന്റ് കോളനിയിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ബോണക്കാട്, പൊൻമുടി ഉള്‍വനത്തിലും ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തലസ്ഥാനത്തെ മലയോര മേഖലകളില്‍ ഇന്നലെ മുതൽ ശക്തമായ മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് വാമനപുരം നദിയിലും ജലനിരപ്പ് ഉയരുകയാണ്. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്.ഇതിനെ തുടർന്ന് മീനച്ചിലാറിന്റെ തീരങ്ങളില്‍ ജല നിരപ്പ് അനുനിമിഷം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.തീക്കോയി, തലനാട് അടക്കം ശക്തമായ മഴയാണ് തുടരുന്നത്. അതിനിടയില്‍ തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടല്‍ ഉള്ളതായും സൂചനയുണ്ട്. തീക്കോയി വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്ബും തുറന്നിട്ടുണ്ട്. നിലവില്‍ ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്ക്-പടിഞ്ഞാറൻ ബംഗാള്‍…
Read More » -
NEWS
ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ ജിദ്ദയിൽ1000 മീറ്റർ ഉയരത്തിൽ ‘കിങ്‍ഡം ടവർ’ വരുന്നു, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്ന് അവകാശ വാദം
സൗദി അറേബ്യയിൽ ജിദ്ദ ടവർ (കിങ്‍ഡം ടവർ) നിർമാണം പുനരാരംഭിച്ചതായി ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) അറിയിച്ചു. 1000 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയാകുന്നതോടെ, നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ (828 മീറ്റർ) ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കും. ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുക. പ്രധാന ടവർ ഉൾപ്പെടെ പദ്ധതിയുടെ പ്രാരംഭ ഘട്ടം 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഒരുക്കുന്നത്. നഗരവികസനത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്ന ജിദ്ദ ടവറിലെ താമസ സമുച്ചയത്തിൽ 2 മുതൽ 6 കിടപ്പുമുറി ഫ്ലാറ്റുകൾ വരെയുണ്ടാകും. താമസക്കാർക്ക് ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കും. കൂടാതെ ഷോപ്പിങ് മാൾ, ലക്ഷ്വറി ബുട്ടീക്, റസ്റ്ററന്റ്, ടെന്നിസ് കോർട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ നിലയവും ഇതോടനുബന്ധിച്ച് സജ്ജമാകും. ആഡംബര ഹോട്ടൽ, ഓഫിസ്, താമസം തുടങ്ങി ജിദ്ദ ടവറിന് സവിശേഷതകളേറെയുണ്ടാകും. 2011ൽ പ്രഖ്യാപിച്ച് 2013ൽ നിർമാണം ആരംഭിച്ച…
Read More » -
Kerala
പതിറ്റാണ്ടുകളുടെ പാരമ്പര്യവും തുണച്ചില്ല; കൊച്ചി പാര്‍ത്ഥാസ് കെട്ടിടം ജപ്തി ചെയ്തു
എറണാകുളം: കൊച്ചിയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പാര്‍ത്ഥാസ് കെട്ടിടം ജപ്തി ചെയ്തു. 37.69 കോടി രൂപയുടെ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനാലാണ് നടപടി. 28,000 സ്‌ക്വയര്‍ഫീറ്റില്‍ മൂന്നു നിലകളിലായി എറണാകുളം സൗത്തിലാണ് പാര്‍ത്ഥാസ് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും വലിയ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലൊന്നായിരുന്നു ഇത്.സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും എടുത്ത വായ്പാ കുടിശ്ശികയാണ് ജപ്തിയിലേക്ക് നയിച്ചത്. അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇപ്പോള്‍ പാര്‍ത്ഥാസിനെ ജപ്തിയിലൂടെ ഏറ്റെടുത്തിരിക്കുന്നത്. 60 വര്‍ഷമായി കൊച്ചിയിലെ എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പാര്‍ത്ഥാസ്. ജപ്തി നോട്ടീസ് നേരത്തെ നല്‍കിയിരുന്നെങ്കിലും വായ്പാ കുടിശ്ശിക നല്‍കാന്‍ കഴിയാതിരുന്നതിനാലാണ് നടപടി. കേരളത്തിൽ എത്തിയ റെഡ്ഡിയാര്‍ കുടുംബത്തിന്റേതാണ് പാര്‍ത്ഥാസ്.പരേതനായ ലക്ഷ്മണ റെഡ്ഡിയാരും പരേതനായ ശ്രീനിവാസ റെഡ്ഡിയാരും ചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ഥാപനത്തിന് അടിത്തറയിട്ടത്. അന്നുമുതല്‍ വ്യത്യസ്തമായി ശൈലിയിലും പാരമ്പര്യത്തിലും പാര്‍ത്ഥാസ് വേറിട്ടു നിന്നിരുന്നിരുന്നു. പാര്‍ത്ഥാസിന്റെ വസ്ത്രങ്ങള്‍ക്കും ഏറെ ആരാധകരുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള…
Read More » -
Kerala
രണ്ടാം വന്ദേഭാരത് എക്സ്‌പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു
മലപ്പുറം:പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും എംപി നേരിൽ കണ്ടിരുന്നു.താമസിയാതെ ആദ്യത്തെ വന്ദേ ഭാരതിനും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി പറഞ്ഞു.അതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
India
ഭര്‍ത്താക്കന്മാരും കുട്ടികളും നോക്കിനില്‍ക്കെ ഹരിയാനയില്‍ 3 സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി
പാനിപ്പത്ത്:ഹരിയാനയില്‍ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് മൂന്ന് സ്ത്രീകളെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു. സായുധരായ നാലംഗ സംഘമാണ് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. പാനിപ്പത്തില്‍ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം.കത്തികള്‍ അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് സംഘം എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം ആയുധങ്ങള്‍ കാണിച്ച് ഭയപ്പെടുത്തിയ ശേഷം കുടുംബാംഗങ്ങളെ കെട്ടിയിട്ടു. 24, 25, 35 വയസ്സുള്ള സ്ത്രീകളെയാണ് അവരുടെ ഭര്‍ത്താക്കന്‍മാരുടെയും മക്കളുടെയും മുന്നില്‍വച്ച് പീഡിപ്പിച്ചത്. പാതിരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി അക്രമികള്‍, സ്ത്രീകളുടെ കുടുംബാംഗങ്ങളെ എല്ലാവരെയും കയര്‍ ഉപയോഗിച്ച് ബന്ധിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്നായിരുന്നു പീഡനം. കുടുംബാംഗങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു ലൈംഗികാതിക്രമം.
Read More » -
Kerala
വീട് തകര്‍ന്നുവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: മലയിൻകീഴിൽ വീട് തകര്‍ന്നുവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.അരുവാക്കോട് നടുത്തട്ട് മലവിള ബൈജു ഭവനില്‍ ബിനുവിന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയിൽ തകർന്നു വീണത്. ബിനുവിന്റെ ഭാര്യ മീനയ്ക്ക് (45) ആണ് ഗുരുതര പരിക്കേറ്റത്. ഇവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുന്ന സമയത്താണ് ഓട്ടോറിക്ഷ ഡ്രൈവറായ ബിനു എത്തുന്നത്. മക്കളായ വിനീഷും അനീഷും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ചുവരുകളെല്ലാം പൊട്ടല്‍ വീണ് ഏത് സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മലയിൻകീഴ് ഗ്രാമപഞ്ചായത്തില്‍ മീന നല്‍കിയ അപേക്ഷ പരിഗണിച്ച് ഗുണഭോക്ത ലിസ്റ്റില്‍ മീനയുടെ കുടുംബത്തിന്റെ പേര് ഉണ്ടായിരുന്നെങ്കിലും ലിസ്റ്റ് പുനഃപരിശോധനയില്‍ പുറത്തായെന്ന് ബിനു പരാതിപ്പെടുന്നു.
Read More » -
Kerala
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സംഭവം; ആര്‍ഷോയ്ക്കതെിരായ പരാതി ഒതുക്കാന്‍ ശ്രമമെന്ന് ആരോപണം
തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്കെതിരായ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം. സെക്രട്ടേറിയറ്റിനുള്ളിലെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ ഓഫീസ് ക്യാബിനിലേയ്ക്ക് ആര്‍ഷോ അതിക്രമിച്ച് കയറിയതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. എന്നാല്‍ പരാതി പൊലീസിന് കൈമാറാതെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് സൂചന. യോഗത്തിന് ശേഷം കാണാമെന്ന് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മുഖേന അശോക് അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെയാണ് ആര്‍ഷോയും ഒപ്പമുണ്ടായിരുന്നയാളും തള്ളിക്കയറിയത്. തുടര്‍ന്ന് അശോകിന്റെ ചേംബറില്‍ പ്രവേശിച്ച ആര്‍ഷോ വനിതാ ഉദ്യോഗസ്ഥരോടക്കം കയര്‍ത്ത് സംസാരിച്ചുവെന്നും ഓണ്‍ലൈന്‍ യോഗം തടസപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അതിക്രമിച്ച് കയറി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇരുന്ന ആര്‍ഷോയും സുഹൃത്തും, കാര്‍ഷിക സര്‍വകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താന്‍ അനുവദിക്കില്ലെന്നും അശോകിനെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഭാവിയില്‍ സന്ദര്‍ശക അനുമതി നല്‍കുകയാണെങ്കില്‍ ആര്‍ഷോയെ നിരീക്ഷിക്കണമെന്നും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഡിനു നായര്‍ സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി…
Read More » -
India
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും നേരത്തെയുള്ളവരുടെ രേഖകള്‍ പുതുക്കുന്നതിനുമുള്ള ഫോമുകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹരജിക്കുള്ള മറുപടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേട്ടത്. 2022 ലെ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമ പ്രകാരം റൂള്‍ 26 ബിയില്‍ വ്യക്തത വരുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. റൂള്‍ 26 ബി പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നേരത്തെ ആധാര്‍ നമ്പര്‍ വേണമായിരുന്നു. എന്നാല്‍ 2022 ലെ ഭേദഗതി പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. അതിനായി ഫോം 6, ഫോം 6 ബി എന്നിവയില്‍…
Read More »
