IndiaNEWS

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച ശേഷം വെടിവെച്ചു കൊന്നു

ലക്നൗ:ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച ശേഷം വെടിവെച്ചു കൊന്നു.ചിൻഹാട്ടിലെ കോളേജ് വിദ്യാര്‍ത്ഥിനി നിഷ്ത ത്രിപാഠി (23) ആണ് മരിച്ചത്.

ലഖ്‌നൗവിലെ ചിൻഹട്ട് ഏരിയയിലെ ഫൈസാബാദ് റോഡിലെ ദയാല്‍ റസിഡൻസിയിലെ ഫ്‌ലാറ്റിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ 26 കാരനായ ആദിത്യ പഥക്കിനെ അറസ്റ്റ് ചെയ്തെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഈസ്റ്റ്) സയ്യിദ് അലി അബ്ബാസ് പറഞ്ഞു. ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതക കേസാണ് രജിസ്റ്റര്‍ ചെയ്തത്. അടുത്തിടെ ഒരു കവര്‍ച്ച കേസിലും ആദിത്യ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.

Signature-ad

സ്വകാര്യ കോളേജില്‍ ബി കോം (ഓണേഴ്‌സ്) വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട ഹര്‍ദോയി സ്വദേശിനിയായ നിഷ്ത.ബല്ലിയ സ്വദേശിയാണ് ആദിത്യ. ആദിത്യ വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്.ഇന്സ്റ്റഗ്രാമിലൂടെ പത്ത് ദിവസം മുൻപാണ് ഇവർ പരിചയപ്പെട്ടത്.

നിഷ്തയെ ആദിത്യ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു.ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയും വെടിവെച്ചു കൊലപ്പെടുത്തുകയുമായിരുന്നു.പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: