KeralaNEWS

വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല; ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂർ:വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കാതെ വിജനമായ സ്ഥലത്തിറക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

ഇരിട്ടി -ശ്രീകണ്ഠപുരം റൂട്ടിലോടുന്ന വിമല്‍ ബസിലെ കണ്ടക്ടര്‍ കുറ്റ്യാട്ടൂര്‍ സ്വദേശി ലിജു, ഡ്രൈവര്‍ കൊളപ്പ സ്വദേശി ഹരീന്ദ്രൻ എന്നിവരുടെ ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

Signature-ad

ഇരിട്ടി ഹയര്‍സെക്കൻഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് കഴിഞ്ഞ ദിവസം പെരുമ്ബറമ്ബിലെ സ്റ്റോപ്പില്‍ ഇറക്കാതെ മൂന്നു കിലോമീറ്റര്‍ അപ്പുറമുള്ള വിജനമായ സ്ഥലത്ത് ഇറക്കിവിട്ടത്.വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് നടപടി. ഇരിട്ടി ജോയിൻറ് ആര്‍ടിഒ ബി.സാജുവാണ് നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: