KeralaNEWS

പാലക്കാട് ഉരുൾപൊട്ടൽ;കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം

പാലക്കാട്: കാഞ്ഞിരപ്പുഴ പാലക്കയം ഭാഗത്ത് ഉരുള്‍പൊട്ടല്‍.വൈകിട്ട് 6 മണിയോടെയായിരുന്നു ഉരുള്‍ പൊട്ടല്‍ ഉണ്ടായത്.അപകടത്തില്‍ ആളപായമില്ല.
അതേസമയം സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ട്.
കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ്‌അതിവേഗം ഉയരുന്നതിനാല്‍ മൂന്ന് ഷട്ടറുകള്‍ 60 -70 സെ മീയോളം ഉയര്‍ത്താൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.കാഞ്ഞിരപ്പുഴ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അറിയിച്ചു.മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ മഴയാണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: