IndiaNEWS

ചന്ദ്രയാനെ ഉണര്‍ത്തുന്നത് നടന്നില്ല; നാളെ വീണ്ടും ശ്രമം

ബംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്നിനെ ഉണര്‍ത്തുന്നത് നാളേക്ക് നീട്ടി.മതിയായ സൂര്യപ്രകാശം ലഭിക്കാത്തതാണ് കാരണം.

സൂര്യപ്രകാശം നഷ്ടമായതോടെ ചന്ദ്രോപരിതലത്തിലെ ദക്ഷിണ ധ്രുവത്തില്‍ മയക്കം തുടങ്ങിയ ചന്ദ്രയാൻ 3 ദൗത്യത്തിലെ പ്രഗ്യാൻ റോവറെയും വിക്രം ലാൻഡറെയും ഉണര്‍ത്തുന്നത് ശനിയാഴ്ചത്തേയ്ക്ക് നീട്ടിയതായി സാക് ഡയറക്ടര്‍ നീലേഷ് ദേശായി പറഞ്ഞു.

ഇന്നായിരുന്നു ചന്ദ്രയാൻ മൂന്നിനെ ഉണര്‍ത്താൻ പദ്ധതിയിട്ടിരുന്നത്. ഒരു ചാന്ദ്രരാത്രി(14 ഭൗമദിനങ്ങള്‍) പൂര്‍ത്തിയാക്കി, സൂര്യപ്രകാശം വീണ്ടും ചന്ദ്രനെ പുല്‍കിയതോടെയാണ് ദൗത്യത്തിലെ മൊഡ്യൂളുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാൻ ഐഎസ്‌ആര്‍ഒ ശ്രമങ്ങള്‍ ആരംഭിച്ചത്.

Signature-ad

മൈനസ് 200 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്ന അവസ്ഥ പിന്നിട്ട ശേഷം ബുധനാഴ്ചയാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശം എത്തിത്തുടങ്ങിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സൂര്യപ്രകാശം ഏറ്റവും തീവ്രമായ അവസ്ഥയില്‍ എത്തുക.

ഈ സമയത്ത് മൊഡ്യൂളുകളിലെ സൗരോര്‍ജ പാനലുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ അവയെ സ്ലീപ് മോഡില്‍ നിന്ന് പുറത്തെത്തിക്കാനാകും ഐഎസ്‌ആര്‍ഒ ശ്രമിക്കുക. എന്നാല്‍ ഇതിനുള്ള സാധ്യത വിരളമാണെന്നും പ്രഗ്യാനും വിക്രമും നിദ്ര തുടരാനാണ് സാധ്യതയെന്നും ഐഎസ്‌ആര്‍ഒ  തന്നെ വ്യക്തമാക്കുന്നു.

ചന്ദ്രയാൻ 2 ന്റെ പരാജയത്തിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ട് നാലു വർഷങ്ങൾക്കു ശേഷമായിരുന്നു പുതിയ ദൗത്യം.615 കോടി രൂപ മുടക്കി ജൂലൈ 14- ന് ആയിരുന്നു വിക്ഷേപണം.

Back to top button
error: