Month: September 2023
-
India
ഉദയനിധി സ്റ്റാലിന് എതിരെ നടപടി; ഹർജിക്കാരന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
ന്യൂഡൽഹി:സനാതന ധര്‍മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന് എതിരെ നടപടി വേണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ച ആൾക്ക് കോടതിയുടെ രൂക്ഷവിമർശനം. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാത്തതെന്നും കോടതിയെ പൊലീസ് സ്റ്റേഷനാക്കുകയാണോ എന്നും സുപ്രിംകോടതി ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹർജിക്കൊപ്പം ഈ ഹർജി പരിഗണിക്കാനും കോടതി വിസമ്മതിച്ചു. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.”ചില കാര്യങ്ങള്‍ എതിര്‍ക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിര്‍ക്കാൻ കഴിയില്ല. നമ്മള്‍ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്,”എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.ഉദയനിധിയുടെ സനാതന വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, തന്‍റെ പ്രസ്താവന…
Read More » -
Kerala
ഹസീനയെ വിവാഹം കഴിച്ചതോടെ പ്രസാദ് സലീമായി; ഭാര്യയ്‌ക്കൊപ്പം അമ്ബലത്തിലെത്തി മോഷ്ടിച്ചത് നാല്‍പ്പതോളം വിളക്കുകള്‍
കൊല്ലം: കുണ്ടറ അമ്ബിപ്പൊയ്കയില്‍ കളരി അത്തിപ്പറമ്ബില്‍ ശ്രീദുര്‍ഗ്ഗ ഭദ്രാദേവി യോഗീശ്വര ക്ഷേത്രത്തിലെ നാല്‍പ്പതോളം വിളക്കുകള്‍ മോഷ്ടിച്ച കേസില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി പ്രസാദ് (സലീം- 46), ഭാര്യ ചിറയിൻകീഴ് പെരുമാതുറയില്‍ ഹസീന (43), കൊല്ലം കോര്‍പ്പറേഷൻ വടക്കേവിളച്ചേരിയില്‍ മസ്ഹര്‍ (52) എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. പ്രസാദ് വിവാഹശേഷമാണ് സലിം എന്ന പേര് സ്വീകരിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒരു മാസമായി കുണ്ടറ അമ്ബിപൊയ്കയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ദമ്ബതികള്‍. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാടകയ്ക്ക് വീട് എടുത്ത് സമീപപ്രദേശങ്ങളില്‍ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ദമ്ബതികള്‍ ആയതിനാല്‍ അയല്‍ക്കാര്‍ക്ക് സംശയം തോന്നിയിരുന്നില്ല.തൃശൂര്‍ ചാവക്കാട് സ്റ്റേഷനിലെ രണ്ടു മോഷണ കേസുകളില്‍ പ്രതികളായി ഇരുവരും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ കൊല്ലം കൂനമ്ബായികുളം ക്ഷേത്രത്തിനു സമീപം ആക്രി വ്യാപാരം നടത്തുന്ന കൊല്ലം കോര്‍പ്പറേഷൻ വടക്കേവിളച്ചേരിയില്‍ മസ്ഹറാണ്…
Read More » -
Kerala
തിരുവഞ്ചൂരിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു: ഉമ്മൻ ചാണ്ടിയെ വീഴ്ത്തി മുഖ്യമന്ത്രിയാകാൻ തിരുവഞ്ചൂർ ഗുഡാലോചന നടത്തി : ടെനി ജോപ്പൻ
“സോളർ കേസിൽ, അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും എഡിജിപി ഹേമചന്ദ്രനും ഒത്തുകളിച്ചാണ് തന്നെ അറസ്റ്റു ചെയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും പഴ്സനൽ അസിസ്റ്റന്റുമായിരുന്ന ടെനി ജോപ്പൻ. അറസ്റ്റിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നു തിരുവഞ്ചൂർ പറയുന്നത് പച്ചക്കള്ളമാണ്. ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂർ അറിയാതെ അറസ്റ്റു നടക്കില്ല. എന്നെ അറസ്റ്റു ചെയ്താൽ വിദേശത്തായിരുന്ന മുഖ്യമന്ത്രി തിരിച്ചു വരുമ്പോൾ രാജിവയ്ക്കേണ്ടിവരും. തിരുവഞ്ചൂരിന് മുഖ്യമന്ത്രിയാകാം’’ ടെനി ജോപ്പൻ വെളിപ്പെടുത്തുന്നു. സോളർ കേസിൽ ഉമ്മന് ചാണ്ടി സർക്കാർ പ്രതിരോധത്തിലായത് ജോപ്പന്റെ അറസ്റ്റോടെയാണ്. കോന്നി മല്ലേലിൽ ഇൻഡസ്‌ട്രീസ് ഉടമ ശ്രീധരൻ നായരുടെ പക്കൽനിന്നു സോളർ തട്ടിപ്പു കേസിലെ മുഖ്യപ്രതികൾ ചേർന്നു 40 ലക്ഷം രൂപ തട്ടിയെടുത്തതായി കോന്നി പൊലീസിൽ റജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജോപ്പനെയും പ്രതി ചേർത്തത്. വഞ്ചനക്കുറ്റമാണ് ചുമത്തിയത്. പാലക്കാട് കിൻഫ്ര പാർക്കിൽ ടീം സോളറിന്റെ നേതൃത്വത്തിൽ മൂന്നു മെഗാവാട്ടിന്റെ സൗരോർജ പ്ലാന്റ് സ്‌ഥാപിക്കാമെന്നു വാഗ്‌ദാനം ചെയ്‌താണ് 2012 മേയിൽ ശ്രീധരൻ നായരിൽനിന്നു പണം തട്ടിയതെന്നാണ് കേസ്.…
Read More » -
Kerala
കനത്ത മഴ തുടരുന്നു; മുണ്ടക്കയം കോസ്വേയിൽ ജലനിരപ്പ് ഉയർന്നു
കോട്ടയം: ജില്ലയുടെ മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയിൽ പുല്ലകായാറ്റിൽ ജലനിരപ്പുയർന്നു.മുണ്ടക്കയം കോസ്വേയിൽ ഏത് നിമിഷവും വെള്ളം കയറാവുന്ന സ്ഥിതിയാണുള്ളത്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയായ തീക്കോയി, തലനാട് അടക്കം ശക്തമായ മഴയാണ് തുടരുന്നത്.തീക്കോയി വില്ലേജില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിലവില്‍ ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വെള്ളാനിയിൽ റബ്ബർ മെഷീൻപുര അടക്കം ഒഴുകിപ്പോയി. റോഡില്‍ മുഴുവനും കല്ലും മണ്ണും നിറഞ്ഞ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. നിലവില്‍ വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. തീക്കോയി, അടുക്കം, ഒറ്റയീട്ടി എന്നീ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയരുന്ന കാഴ്ചയാണ് കാണുന്നത്. ജില്ലയിലെ കിഴക്കൻ മേഖലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് കളക്ടർ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read More » -
Kerala
ബ്ലാസ്‌റ്റേഴ്‌സ് താരത്തെ ഗ്രൗണ്ടില്‍ അപമാനിച്ച് ബെംഗളൂരു വിദേശതാരം; നടപടി ആവശ്യപ്പെട്ട് മഞ്ഞപ്പട
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരത്തെ അപമാനിച്ച് ബംഗളൂരു എഫ്സി വിദേശതാരം. ബ്ലാസ്റ്റേഴ്സിന്റെ ഐബാന്‍ബ ഡോഹ്‌ലിങ്ങിനെതിരേയാണ് വംശീയ ചുവയുള്ള ആംഗ്യങ്ങള്‍ ബെംഗളൂരു താരം റയാൻ വില്യംസ് കാട്ടിയത്. കളിയുടെ 82 മത്തെ മിനിറ്റിലാണ് സംഭവം. പന്തിനായി ഐബാനെതിരേ പോരാടുന്നതിനിടയില്‍ വില്യംസുമായി കൊമ്പുകോര്‍ത്തു. തൊട്ടുപിന്നാലെ മൂക്ക് പൊത്തി നാറ്റം സൂചിപ്പിക്കുന്ന പോലെ വില്യംസ് പരിഹസിക്കുന്നതും കാണാം.മേഘാലയ സ്വദേശിയാണ് ഐബാൻബ.ഓസ്ട്രേലിയൻ താരമാണ് റയാൻ. മുമ്പ് വംശീയക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിച്ച താരമാണ് വില്യംസെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. വംശീയത ഫുട്‌ബോളിനെ നശിപ്പിക്കും എന്ന തരത്തിലടക്കമുള്ള പോസ്റ്റുകളും താരം സോഷ്യല്‍മീഡിയയില്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. വില്യംസ് കാണിച്ചത് പൊറുക്കാനാകാത്ത തെറ്റാണെന്നാണ് ആരാധകരുടെ പക്ഷം. താരത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ഐഎസ്എല്ലിന്റെ ഒഫീഷ്യല്‍ പേജുകളില്‍ ആരാധകര്‍ വ്യാപകമായി കമന്റ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരാതിയൊന്നും ഇതുവരെ നല്‍കിയിട്ടില്ല.
Read More » -
Kerala
വരുമാനത്തിൽ 145 ശതമാനം വർധനയുമായി കൊച്ചി മെട്രോ;പ്രവർത്തനലാഭം 5.35 കോടി
കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചു. 2022-23 വർഷത്തിൽ 5.35 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145% വർധനവ് നേടിക്കൊണ്ടാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ ലാഭം നേടാൻ സാധിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയും സെൽഫ് ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിച്ചും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കിയും കൂടുതൽ യാത്രക്കാരെ എത്തിക്കാൻ മെട്രോയ്ക്ക് സാധിച്ചിട്ടുണ്ട്. ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുകയും ചെയ്യുമ്പോൾ വരുമാനത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ സംവിധാനമാക്കി കൊച്ചി മെട്രോയെ മാറ്റാൻ സഹായിക്കും. 1957 കോടി രൂപയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായുള്ള പുതുക്കിയ ഭരണാനുമതി സർക്കാർ ലഭ്യമാക്കിയതോടെ കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങളും…
Read More » -
Kerala
സുരേഷ് ഗോപിക്കെതിരായ വാർത്തയ്ക്ക് പിന്നിൽ കോൺഗ്രസ്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്ത കോണ്‍ഗ്രസ് അജന്‍ഡയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു കോണ്‍ഗ്രസ് അജന്‍ഡയാണെന്നും തൃശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പാക്കാനുള്ള നീക്കമാണിതെന്നും സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞുവെന്നും ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Read More » -
Kerala
തിരുവല്ലയിൽ ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന യുവതിയെ അറസ്റ്റ് ചെയ്തു
തിരുവല്ല: മനയ്ക്കച്ചിറയിൽ ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.കാരുണ്യ ആയുര്‍വേദ ആൻഡ് പഞ്ചകര്‍മ്മ ബ്യൂട്ടി ക്ലിനിക് നടത്തിയിരുന്ന ലിസി ഫിലിപ്പോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മന്ദിരം വയലാ ഹില്‍സില്‍ തോമസ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി.പരാതി ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കലക്ടർ കൈമാറിയിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ചികിത്സ നടത്താനുള്ള യോഗ്യത ഇല്ലെന്നു തെളിഞ്ഞു. തുടര്‍ന്ന് ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് നടപടിക്കായി തിരുവല്ല പൊലീസിനു കൈമാറുകയായിരുന്നു. ഇടുക്കി സ്വദേശിനിയായ ഇവർ ആയുര്‍വേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്ത പരിചയത്തിലാണ് ബിഎഎംഎസ് ഡോക്ടര്‍ എന്ന ബോര്‍ഡ് വാടക വീടിനു മുൻപില്‍ പ്രദര്‍ശിപ്പിച്ച് ചികിത്സ നടത്തി വന്നിരുന്നത്.
Read More » -
Kerala
ഐ എം വിജയന്‍ ഇല്ലാതെ കേരളത്തിന് എന്ത് ഫുട്ബോള്‍!
കൊച്ചി:ഐ എം വിജയന്‍ ഇല്ലാതെ കേരളത്തിന് എന്ത് ഫുട്ബോള്‍ ആഘോഷം! അക്ഷരാര്‍ഥത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി മത്സരത്തില്‍ ഗ്യാലറിയിലെ ശ്രദ്ധാകേന്ദ്രം കേരളത്തിന്‍റെ ഫുട്ബോള്‍ ഇതിഹാസമായിരുന്നു. വിജയനൊപ്പം മറ്റൊരാളും ഗ്യാലറിയെ പുളകം കൊള്ളിച്ചു, അത് ചലച്ചിത്ര താരവും ബ്ലാസ്റ്റേഴ്‌സിന്‍റെ കടുത്ത ആരാധകനുമായ പെപ്പെ എന്ന ആന്‍റണി വര്‍ഗീസായിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോളാരവങ്ങള്‍ക്കൊപ്പം പക്കാ ലോക്കല്‍ ആരാധകനായി പെപ്പെ ഗ്യാലറയില്‍ നിറഞ്ഞാടി. ഐ എം വിജയനെ കൂട്ടുപിടിച്ചായിരുന്നു മഞ്ഞപ്പടയുടെ ജേഴ്‌സി വീശി പെപെയുടെ ആഘോഷം. സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ക്ക് പുറമെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലാസ്റ്റേഴ്‌സിന്‍റേയും പെപ്പെയുടേയും ആരാധകര്‍ക്കും ആഘോഷത്തല്ലുമാലയായി ആന്‍റണി വര്‍ഗീസിന്‍റെ ആഘോഷം. മത്സരത്തിൽ കൊച്ചിയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട തോല്‍പിച്ചത്.
Read More » -
India
ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു ; അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍
ലക്നൗ:ചികിത്സാ പിഴവിനെ തുടര്‍ന്ന് അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവിട്ട് യോഗി സര്‍ക്കാർ.സ്റ്റോണ്‍ ഓപ്പറേഷന് മുമ്ബ് അനസ്തേഷ്യ നല്‍കിയ ദിവ്യ ശുക്ല എന്ന രോഗിയാണ് മരിച്ചത്. ഇവിടെ അഡ്മിറ്റായിരുന്ന എല്ലാ രോഗികളെയും മറ്റ് ആശുപത്രികളിലേയ്‌ക്ക് മാറ്റിയിട്ടുണ്ട് സുരക്ഷാ കാരണങ്ങളാല്‍ ആശുപത്രിയില്‍ പോലീസ് സേനയേയും വിന്യസിച്ചിട്ടുണ്ട്. അതേസമയം ഒരു രോഗി മരണപ്പെട്ടതിന്റെ പേരില്‍ ആശുപത്രി ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടി തെറ്റാണെന്ന് ബിജെപി നേതാക്കളായ മനേക ഗാന്ധിയും മകനായ വരുൺ ഗാന്ധിയും പറഞ്ഞു. യുപി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായും സംഭവത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.തീരുമാനം മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും അജയ് റായ് പറഞ്ഞു.
Read More »