CrimeNEWS

ഡിസ്റ്റിലറി ബിസിനസിന്റെ പേരില്‍ 70 ലക്ഷത്തിന്റെ തട്ടിപ്പ്; സ്വാമി ജനനന്‍മ ജ്ഞാന തപസ്വിക്കെതിരെ അന്വേഷണം

കൊച്ചി: ഡിസ്റ്റിലറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയതിന് ശാന്തിഗിരി ആശ്രമത്തിന്റെ രാജ്യാന്തര ചുമതലക്കാരനായ, സ്വാമി ജനനന്‍മ ജ്ഞാന തപസ്വിക്കെതിരെ, പൊലീസ് അന്വേഷണം. ഗോവയിലെ മദ്യനിര്‍മാണ ഫാക്ടറിയില്‍ ബിസിനസ് പങ്കാളിത്തം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അങ്കമാലി സ്വദേശിയില്‍ നിന്ന് 70 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്.

തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ മുഖ്യചുമതലക്കാരില്‍ ഒരാളാണ് സ്വാമി ജനനന്‍മ ജ്ഞാന തപസ്വി. 2021 സെപ്റ്റംബര്‍ മാസത്തിലാണ് ജ്ഞാനതപസ്വിയും കോട്ടയം സ്വദേശികളായ നോബി, ജോബി എന്നിവരും അങ്കമാലി സ്വദേശി സുജിത്തിനെ സമീപിക്കുന്നത്. ഗോവയിലെ മദ്യനിര്‍മാണശാല തങ്ങള്‍ മൂവരും ചേര്‍ന്ന് ഏറ്റെടുക്കാന്‍ പോവുകയാണെന്നും ബിസിനസില്‍ പങ്കാളിയായില്‍ വന്‍ ലാഭം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.

Signature-ad

25 കോടി രൂപയാണ് ഡിസ്റ്റിലറി ഏറ്റെടുക്കുന്നതിനായി സ്വാമിയും കൂട്ടരും കണക്കാക്കിയത്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ ലോകേശ്വരന്‍ ശക്തിയെന്നയാള്‍ 20 കോടി രൂപ ലോണ്‍ ശരിയാക്കിത്തരുമെന്നും സ്വാമി പറഞ്ഞു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് സ്വാമി ജനനന്‍മയ്‌ക്കൊപ്പം കോയമ്പത്തൂരിലെ ഹോട്ടലില്‍ പോയി ലോകേശ്വരനെ കണ്ടു. ഡീല്‍ മുഴുവനും സംസാരിച്ചത് സ്വാമിയാണ്.

മദ്യനിര്‍മാണ ഫാക്ടറി ഉടന്‍ ഏറ്റെടുക്കുമെന്ന ഉറപ്പില്‍ 70 ലക്ഷം രൂപ അങ്കമാലി സ്വദേശി കൈമാറി. ലോണായി തരുന്ന ഇരുപത് കോടി രൂപയുടെ ചിത്രവും സ്വാമി ജനനന്‍മ പരാതിക്കാരന് കാണിച്ചുകൊടുത്തു. പണം നല്‍കിയതിനു പിന്നാലെ പിന്നാലെ പദ്ധതി ഉപേക്ഷിച്ചതായി സ്വാമി പിന്നെ അറിയിച്ചു. പണം തിരികെ ചോദിച്ചപ്പോഴൊക്കെ ഓരോന്നുപറഞ്ഞ് ഒഴിഞ്ഞമാറി. പണം നഷ്ടപ്പെട്ടയാളുടെ പരാതിയില്‍ അങ്കമാലി പൊലീസ് കേസെടുത്തതോടെയാണ് സ്വാമി ജനനന്‍മ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രഥമദൃഷ്യാ തന്നെ ഡിസ്റ്റലറി വാങ്ങാനുള്ള ഇടപാടില്‍ സ്വാമിയുടെ പങ്ക് തെളിഞ്ഞെന്ന് വ്യക്തമാക്കിയാണ് എറണാകുളം ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

 

 

Back to top button
error: