KeralaNEWS

അഭിനയകലയുടെ പെരുന്തച്ചൻ വിടപറഞ്ഞിട്ട് 11 വർഷങ്ങൾ

ലയാള നാടക/ചലച്ചിത്രരം‌ഗത്തെ പെരുന്തച്ചനായിരുന്ന  തിലകൻ അരങ്ങൊഴിഞ്ഞിട്ട് 11 വർഷങ്ങൻ.2012 സെപ്റ്റംബർ 24-ന് ഹൃദയാഘാതത്തെ തുടർന്ന് 77മത്തെ വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പി എസ് കേശവൻ പി എസ് ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ റാന്നിക്കടുത്ത്  അയിരൂരിൽ ആയിരുന്നു തിലകന്റെ ജനനം.മാതാപ്പാറ എൽപി സ്കൂൾ, മുണ്ടക്കയം സി എം എസ് സ്‌കൂൾ, കോട്ടയം എം ഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
 നാടകങ്ങളിലൂടെയാണ് തിലകൻ തന്റെ കലാപ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് പഠനം ഉപേക്ഷിച്ച്  പൂർണ്ണമായും നാടക നടനായി.ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം ചേർന്ന്  മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു കലാസമിതിയും അദ്ദേഹം ആരംഭിച്ചിരുന്നു.
1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.യവനിക, കിരീടം, മൂന്നാംപക്കം, പെരുന്തച്ചൻ, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.ഏറ്റവും ഒടുവിൽ അഭിനയിച്ചത് “സീൻ ഒന്ന് – നമ്മുടെ വീട് എന്ന ചിത്രത്തിലായിരുന്നു.

Back to top button
error: