ഇത് ഒന്നിലധികം അക്കൗണ്ടുകളാണെങ്കില്‍ അവയ്ക്ക് എല്ലാത്തിനും നല്‍കേണ്ടി വരും. മാത്രമല്ല എല്ലാ അക്കൗണ്ടുകളിലും മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും ഉണ്ടാകും. ഇത്തരത്തില്‍ മെയിന്റനൻസ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നതിനാല്‍ പലരും ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകളുണ്ടെങ്കില്‍ അവ ക്ലോസ് ചെയ്യാൻ ആഗ്രഹിക്കും. എന്നാല്‍ അധിക അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാൻ പിഴ നല്‍കേണ്ടി വരുമെന്നത് എത്ര പേര്‍ക്കറിയാം?
എച്ച്‌ഡിഎഫ്സി ബാങ്ക്
– അക്കൗണ്ട് തുറന്ന് 14 ദിവസത്തിനുള്ളില്‍ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, അതിന് നിങ്ങള്‍ ചാര്‍ജുകളൊന്നും നല്‍കേണ്ടതില്ല.
– അക്കൗണ്ട് തുറന്ന് 15 ദിവസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാൻ നിങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍, നിങ്ങള്‍ 500 രൂപ ചാര്‍ജ് നല്‍കേണ്ടിവരും, അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ അതിന് 300 രൂപ നല്‍കണം.
എസ്ബിഐ
– എസ്ബിഐൽ അക്കൗണ്ട് തുറന്ന് 15 ദിവസം മുതല്‍ 1 വര്‍ഷം വരെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കില്‍ 500 രൂപ ഈടാക്കും
ഐസിഐസിഐ ബാങ്ക്
– അക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്താല്‍ ബാങ്ക് ചാര്‍ജുകളൊന്നും ഈടാക്കില്ല.
– 30 ദിവസം മുതല്‍ 1 വര്‍ഷം വരെ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കില്‍ ബാങ്ക് 500 രൂപ ഈടാക്കുന്നു.
യെസ് ബാങ്ക്
– ഒരു വര്‍ഷത്തിനുള്ളില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കില്‍, 500 രൂപ ഫീസ് നല്‍കണം.