KeralaNEWS

വാഗമണ്ണിലെ കണ്ണാടി പാലവും ഹിറ്റ്; ഇന്നലെ വരെയുള്ള വരുമാനം 35 ലക്ഷം

ഇടുക്കി:വാഗമണ്ണിലെ കണ്ണാടിപ്പാലത്തിൽ  ഇന്നലെ വരെയുള്ള വരുമാനം 35,67,250 രൂപ.3 കോടി ചെലവില്‍ നിര്‍മിച്ച കണ്ണാടിപ്പാലത്തിന്റെ വരുമാനം 30 ശതമാനം ഡിടിപിസിക്കും 70 ശതമാനം സ്വകാര്യ കമ്ബനിക്കുമാണ്.

രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കുന്ന കണ്ണാടിപ്പാലം കാണാൻ കഴിഞ്ഞ ഞായറാഴ്ച മാത്രം അയ്യായിരത്തിലധികം ആളുകളാണ് എത്തിയത്. ഇതോടെ പൊലീസ് എത്തിയാണ് സഞ്ചാരികളെ നിയന്ത്രിച്ചത്. ഒരു സഞ്ചാരിക്ക് 5 മുതല്‍ 7 മിനിറ്റ് വരെയാണ് കണ്ണാടിപ്പാലത്തിൽ ചെലവഴിക്കാനുള്ള സമയം. ഒരു സമയം 15 പേര്‍ക്കാണ് പ്രവേശനം.

കാൻഡിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കണ്ണാടിപ്പാലമാണ് വാഗമണ്ണിലേത്.സെപ്തംബർ 7-നാണ് പൊതുജനങ്ങൾക്കായി ഇത് തുറന്നു നൽകിയത്.

അതേസമയം അഡ്വഞ്ചര്‍ പാര്‍ക്കില്‍ എത്തുന്നവര്‍ക്കായി പുതിയ പാക്കേജ് അവതരിപ്പിച്ച്‌ ഡിടിപിസി. 999 രൂപയുടെ സില്‍വര്‍ പാക്കേജിലാണു തുടക്കം. കണ്ണാടിപ്പാലം, സ്കൈ സൈക്കിള്‍, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 1499 രൂപയുടെ ഗോള്‍ഡ് പാക്കേജില്‍ റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍ എന്നിവ അധികമായുണ്ട്. 1999 രൂപയുടെ പ്ലാറ്റിനം പാക്കേജില്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ എല്ലാ വിനോദങ്ങളും ആസ്വദിക്കാം.

Back to top button
error: