Month: September 2023
-
Kerala
നിപ ഭീഷണി ഒഴിഞ്ഞു, ആശ്വാസം; കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സാധാരണനിലയില്‍, സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണം: കളക്ടർ
കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിലേക്ക്.തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവർത്തിക്കും. കണ്ടെയിൻമെൻറ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈന് ക്ലാസ് തുടരണം. സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്നും ജില്ല കളക്ടർ പറഞ്ഞു. സംസ്ഥാനത്ത് നിപയിൽ ഇന്നും ആശ്വാസം.പുതിയ പോസിറ്റീവ് കേസുകളില്ല.ഇന്നലെ രാത്രിയും ഇന്നുമായി വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവായി.സമ്പർക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവിൽ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും ജില്ലയിലെ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവ് അനുവദിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. അതേസമയം,പബ്ലിക് ഹെൽത്ത് ലാബുകൾ ഉൾപ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളിൽ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരോടും അതത് ജില്ലയിലെ ആർ.ടി.പി.സി.ആർ, ട്രൂനാറ്റ് പരിശോധനകൾ നടത്താൻ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങൾ സമർപ്പിക്കുവാൻ നിർദേശം…
Read More » -
India
ബിജെപി നേതാവിന്‍റെ അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിട്ട മറാത്തി ചാനലിന്‍റെ സംപ്രേക്ഷണം വിലക്കി
മുംബൈ: ബിജെപി നേതാവിന്‍റെ അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിട്ട മറാത്തി ചാനലിന്‍റെ സംപ്രേക്ഷണം വിലക്കി. ലോക് സാഹി ചാനലാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നോട്ടീസിനെ തുടർന്ന് 72 മണിക്കൂർ നേരത്തേക്ക് സംപ്രേക്ഷണം നിർത്തിയത്. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ദൃശ്യങ്ങൾ ഇക്കഴിഞ്ഞ ജൂലൈയിലാണ് സംപ്രേക്ഷണം ചെയ്തത്. പിന്നാലെ നിയമസഭയിൽ സോമയ്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയർന്നിരുന്നു. സോമയ്യുടെ പരാതിയിൽ പൊലീസ് ചാനലിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ചാനൽ സംപ്രേക്ഷണം വിലക്കിയ നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.
Read More » -
Careers
അസാപിൽ പെയ്ഡ് ഇന്റേൺഷിപ്പ്, ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ; അവസാന തീയതി സെപ്റ്റംബർ 27
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള സമീപകാലത്ത് ബിരുദ പഠനം പൂർത്തിയാക്കിയവർക്കായി സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കു പെയ്ഡ് ഇന്റേൺഷിപ്പ് അവസരമൊരുക്കുന്നു. അസാപ് കേരള തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും അവസരം ലഭിക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://t.ly/asapk എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതാത് വകുപ്പുകളിലെ അവസരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ അനുയോജ്യരാണോ എന്ന് വിലയിരുത്തുന്നതിന് ഒരു പ്രത്യേക സ്ക്രീനിംഗ് പ്രക്രിയ ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഓരോ സ്ഥാനത്തിനും ഓരോ റാങ്ക് ലിസ്റ്റ് ഉണ്ടായിരിക്കും. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രഖ്യാപന തീയതി മുതൽ 3 മാസത്തേക്ക് സാധുതയുള്ളതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതക്കനുസരിച്ചു അതത് ഇന്റേൺഷിപ്പ് ഒഴിവുകളിലേക്ക് ഈ കാലയളവിൽ പരിഗണിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: 27 സെപ്റ്റംബർ 2023. നിലവിലെ അവസരങ്ങൾ ലൈഫ് മിഷൻ, തിരുവനന്തപുരം – 3 ഒഴിവുകൾ എ) ഡാറ്റാ എൻട്രി വേഡ് പ്രോസസ്സിംഗ് ഇന്റേൺ. യോഗ്യത: ഡാറ്റാ എൻട്രിയിലും വേഡ് പ്രോസസ്സിംഗിലും…
Read More » -
Health
ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽനിന്ന് എങ്ങനെ പരമാവധി പ്രയോജനം നേടാം?
ജീവിതത്തിൽ ഇൻഷുറൻസിന് പ്രാധാന്യമേറെയാണ്. പ്രത്യേകിച്ചും ആരോഗ്യ ഇൻഷുറൻസിന്. അപ്രതീക്ഷിതമായ ചികിത്സ ചെലവുകൾ വരുമ്പോൾ പലപ്പോഴും പണം കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. പ്രതിസന്ധിഘട്ടങ്ങളിൽ സഹായകമാണ് ഇൻഷുറൻസുകൾ. ഡോക്ടറെ കാണേണ്ടി വരുന്ന സാഹചര്യങ്ങളിൽ കൺസൾട്ടേഷനുകൾക്ക് ധാരാളം പണം നൽകുക തന്നെ വേണം. കോവിഡ്-19 പാൻഡെമിക്കിൽ നിന്ന് നാമെല്ലാവരും പഠിച്ച ഒരു കാര്യമാണ് ആരോഗ്യത്തിനായിരിക്കണം മുൻഗണന എന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യമേഖല ചെലവേറിയതായിട്ടുണ്ട്. ഇവിടെയാണ് ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം. ശരിയായ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നത്, ആശുപതിയിലെ ചെലവുകൾ നികത്താൻ നിങ്ങളെ സഹായിക്കും. ആരോഗ്യ ഇൻഷുറൻസിന്റെ പ്രയോജനങ്ങൾ ഹോസ്പിറ്റലൈസേഷൻ: ഡോക്ടറുടെ ഫീസും മരുന്നുകളുടെ ചെലവുകൾ ഉൾപ്പെടെ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സമയത്തുണ്ടാകുന്ന മെഡിക്കൽ ചെലവുകൾ പരിരക്ഷിക്കാൻ ആരോഗ്യ ഇൻഷുറൻസ് സഹായിക്കുന്നു. പരിശോധനകൾ, റൂം വാടകകൾ, അല്ലെങ്കിൽ ഐസിയു ചാർജുകൾ എന്നിവയുടെ ചെലവുകളും ഇൻഷുറൻസ് വഹിക്കും. പ്രീ-ആൻഡ്-പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ: ഹോസ്പിറ്റലൈസേഷന് 30-60 ദിവസം മുന്പും 60-90 ദിവസത്തിനു ശേഷവുമുള്ള ചെലവുകളും – ഇൻഷുറൻസ് വഹിക്കുന്നു. വാർഷിക പരിശോധനകൾ:…
Read More » -
LIFE
ഗൗതം മേനോൻ ചിത്രം ധ്രുവ നച്ചത്തിരത്തില്‍നിന്ന് സൂര്യ പിൻമാറാൻ കാരണം ? എങ്ങനെ വിക്രം നായകനായി ?
വിക്രം നായകനായി എത്താനിരിക്കുന്ന പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരമാണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുക. ധ്രുവ നച്ചത്തിരം ആക്ഷൻ സ്‍പൈ ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ട്. നേരത്തെ സൂര്യയെ നായകനാക്കി ആലോചിച്ച ചിത്രമായിരുന്നു ധ്രുവ നച്ചത്തിരം. സൂര്യയായാണ് ധ്രുവ നച്ചത്തിരത്തിൽ നായകനായി ആദ്യം ആലോചിച്ചിരുന്നത് എന്ന് ഗൗതം വാസുദേവ് മേനോൻ വെളിപ്പെടുത്തിയിരുന്നു. അന്നത് വർക്ക് ആയില്ല. സർഗാത്മകമായ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. സിനിമയുടെ ഐഡിയോളജി സൂര്യക്ക് മനസിലായില്ല. സിനിമയിൽ നടൻ കംഫേർട്ടായിരിക്കണം. അതാണ് ശരിയായ കാര്യവും. സൂര്യ പിൻമാറിയപ്പോൾ വിക്രമിനെ സമീപിച്ചു, ചെയ്യാമെന്ന് വിക്രം സമ്മതിക്കുകയും ആയിരുന്നുവെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പല അഭിമുഖങ്ങളിലും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗൗതം വാസുദേവ് മേനോനാണ് നിർമാണം. ഗൗതം വാസുദേവ് മേനോനാണ് തിരക്കഥയും. സംഗീതം ഹാരിസ് ജയരാജാണ്. നവംബർ 24നാണ് റിലീസ്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി…
Read More » -
Crime
കേരളത്തിൽ ഐഎസ് പ്രവർത്തനം, മണ്ണാർക്കാട് സ്വദേശി എൻഐഎ കസ്റ്റഡിയിൽ; പിടിയിലായത് തൃശൂർ ഐഎസ് കേസിലെ പ്രതിയുടെ കൂട്ടാളി
കൊച്ചി: കേരളത്തിൽ തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മണ്ണാർക്കാട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. സഹീർ തുർക്കിയാണ് പിടിയിലായത്. തൃശൂർ ഐഎസ് കേസിൽ പിടിയിലായ നബീൽ അഹമ്മദിൻറെ കൂട്ടാളിയാണ് സഹീർ തുർക്കിയെന്ന് എൻഐഎ പറഞ്ഞു. ഇന്നലെ വീട്ടിൽ വെച്ചാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്നും സൈബർ തെളിവുകളും കണ്ടെടുത്തു. നബീൽ അഹമ്മദിനെ ഒളിവിൽ പോകാൻ സഹായിച്ചത് സഹീറാണ്. നബീലിന് സഹീർ വ്യാജ സിം കാർഡും, പണവും നൽകിയെന്നും എൻഐഎ ആരോപിച്ചു. നബീലിനെ ഒളിവിൽ താമസിച്ച ലോഡ്ജിലെ രേഖകളും പിടിച്ചെടുത്തു. അവനൂരിലെ ലോഡ്ജിൽ 10 ദിവസമാണ് നബീൽ അഹമ്മദ് ഒളിവിൽ കഴിഞ്ഞത്. താലിബാൻ മാതൃകയിൽ കേരളത്തിലും ഐ എസ് ഗ്രൂപ്പ് രൂപീകരിക്കാൻ മലയാളികൾ ഉൾപ്പെട്ട സംഘം ശ്രമിച്ചെന്നാണ് എൻഐഎ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. എൻഐഎ ആദ്യം കസ്റ്റഡിയിലെടുത്ത തൃശ്ശൂർ സ്വദേശി നബീൽ അഹമ്മദിൻറെ മൊഴിയിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്. പെറ്റ് ലൗവേർസ് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് സൃഷ്ടിച്ച സംഘം…
Read More » -
Crime
ആകെ മൊത്തം കൺഫ്യൂഷനായല്ലോ എന്റെ ഈശ്വരഭഗവാനേ! ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കേസ് എടുക്കുമോ ?
കൊച്ചി: കരുവന്നൂർ കേസിൽ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ പരാതിയിൽ കേസ് എടുക്കുന്നതിൽ പൊലീസിന് ആശയക്കുഴപ്പം. ഇഡി ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ കൊച്ചി പൊലീസ് ഇതുവരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാനോ പരാതിക്കാരൻറെ മൊഴി എടുക്കാനോ തയ്യാറായില്ല. പൊലീസ് കേസ് എടുക്കാത്തതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മർദ്ദനമുണ്ടായെന്നത് സത്യമാണെന്നും പി ആർ അരവിന്ദാക്ഷൻ പറഞ്ഞു. എ.സി മൊയ്തീനിൻറെ അടുത്ത സുഹൃത്തും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനാണ് ഇഡി ഉദ്യോഗസ്ഥർ വ്യാജ മൊഴിയുണ്ടാക്കാൻ മർദ്ദിച്ചെന്ന പരാതി നൽകിയത്. സിപിഎം നേതാക്കൾക്കെതിരായ നടപടി കടുപ്പിച്ചതിന് പിറകെയായിരുന്നു പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇഡിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. സിപിഎം ഇഡിക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും കേസ് എടുക്കുന്നതിൽ കൊച്ചി പൊലീസിന് ആശയക്കുഴപ്പമാണ്. പരാതി കിട്ടി അഞ്ച് ദിവസം ആയിട്ടും അരിവിന്ദാക്ഷൻറെ മൊഴി എടുക്കാനോ എഫ്ഐആർ ഇടാനോ പൊലീസ് തയ്യാറായിട്ടില്ല. കരുവന്നൂർ കേസിലെ അന്വേഷണത്തെ ദുർബലമാക്കാനാണ് സിപിഎം സമ്മർദ്ദമെന്നാണ് ഇഡി…
Read More » -
Local
പന്നിയെ തുരത്താനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്നു ഷോക്കേറ്റ് വയോധികൻ മരിച്ചു
പാലക്കാട്: വൈദ്യുതി വേലിയിൽനിന്നു ഷോക്കേറ്റ് വയോധികൻ മരിച്ചു. മണ്ണാർക്കാട് പുല്ലശ്ശേരി ശ്രാമ്പിക്കൽ വീട്ടിൽ ഹംസപ്പയാണ് മരിച്ചത്. 50 വയസായിരുന്നു. രാവിലെയാണ് സംഭവമുണ്ടായത്. കാരാകുറിശ്ശി വലിയട്ടയിൽ കോട്ടക്കൽ അസീസ് എന്നയാളുടെ തെങ്ങ് കവുങ്ങ് തോട്ടത്തിൽ നിന്നാണ് ഷോക്കേറ്റത്. പന്നിയെ തുരത്താനായി ഇവിടെ വൈദ്യുതി വേലി നിർമ്മിച്ചിരുന്നു. ഇയാളുടെ തോട്ടത്തിലെ അടയ്ക്കകരാർ എടുത്തത് ഹംസപ്പയായിരുന്നു. അടയ്ക്ക പെറുക്കുന്നതി നിടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തും.
Read More » -
Kerala
രണ്ടാം വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്ക്
കാസര്‍കോഡ്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ( 20631) എസി ചെയര്‍ കാറിന് 1555 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് s 2,835 രൂപയുമാണ് ഭക്ഷണം അടക്കമുള്ള ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരത് എക്സപ്രസ് 20632- ല്‍ എസി ചെയര്‍ കാറില്‍ 1,515 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2,800 രൂപയുമാണ് ഭക്ഷണമടക്കമുള്ള നിരക്ക്. സമയത്തിന്റെയും ഭക്ഷണത്തിന്റെയും വ്യത്യാസമാണ് ഒരേ റൂട്ടിലെ യാത്രയ്ക്ക് വ്യത്യസ്തനിരക്ക് വരാനുള്ള കാരണം.
Read More » -
Business
ബുള്ളറ്റ് ആരാധകർക്ക് കിടിലൻ അവസരം; 1200 രൂപയ്ക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റുകള്‍ വാടകയ്ക്ക്! എങ്ങനെ വാടകയ്ക്ക് എടുക്കാം?
ഐക്കണിക്ക് ഇരുചക്രവാഹന ബ്രാൻഡായ റോയൽ എൻഫീൽഡിൻറെ ബുള്ളറ്റുകൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ, ഈ ബൈക്കിനെ റൈഡ് ഓഫ് പ്രൈഡ് എന്ന് വിളിക്കുന്നു. പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ഹൃദയം ഭരിക്കുന്നത് റോയൽ എൻഫീൽഡ് ബൈക്കുകളാണ്. ആരാധകരുടെ എണ്ണം കൂടുതലാണെങ്കിലും, ഉയർന്ന വില കാരണം ഒരു റോയൽ എൻഫീൽഡ് മോഡൽ വാങ്ങി ഓടിക്കുക എന്നത് ഇപ്പോഴും എല്ലാവർക്കും സാധ്യമല്ല. എന്നാൽ കുറഞ്ഞ ചെലവിൽ റോയൽ എൻഫീൽഡിന്റെ ശക്തമായ ഡ്രൈവിംഗ് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഒരു ബുള്ളറ്റ് ഇനി വാങ്ങണം എന്നില്ല. പകരം നിങ്ങൾക്ക് കമ്പനിയുടെ വാടക പ്രോഗ്രാമായ റോയൽ എൻഫീൽഡ് റെന്റൽ പ്രോഗ്രാം പ്രയോജനപ്പെടുത്താം. എന്താണ് റോയൽ എൻഫീൽഡ് റെൻറൽ പ്രോഗ്രാം? ഇത് ഒരുതരം സാധാരണ വാടക പരിപാടിയാണ്. പേരിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ഇതിലൂടെ നിങ്ങൾക്ക് കമ്പനിയുടെ ബൈക്കുകൾ വാടകയ്ക്ക് എടുക്കാം. എന്നാൽ ഇതിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. കമ്പനി നടത്തുന്ന ഈ പ്രോഗ്രാം രാജ്യത്തെ തിരഞ്ഞെടുത്ത ചില…
Read More »