KeralaNEWS

യുവാവിന്റെ മൂത്രസഞ്ചിയില്‍ കുടുങ്ങിയ ചൂണ്ടനൂല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

കൊച്ചി:യുവാവിന്റെ മൂത്രസഞ്ചിയില്‍ കുടുങ്ങിയ ചൂണ്ടനൂല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.

30കാരനായ ബിഹാര്‍ സ്വദേശിയുടെ മൂത്രസഞ്ചിയിലാണ് ചൂണ്ടനൂല്‍ കുടുങ്ങിയത്. മൂത്രമൊഴിക്കുമ്ബോള്‍ വേദനയും രക്തത്തിന്റെ അംശവും കണ്ടതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മൂത്രസഞ്ചിയില്‍ നൂല്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി.

സിസ്റ്റോസ്കോപ്പിക് ഫോറില്‍ ബോഡി റിമൂവല്‍ എന്ന മൈക്രോസ്കോപിക് കീ ഹോള്‍ സര്‍ജറി വഴിയാണ് മൂത്രസഞ്ചിയില്‍ നിന്നു ചൂണ്ട നൂല്‍ പുറത്തെടുത്തത്. പുറത്തെടുത്ത ചൂണ്ട നൂലിന് 2.8 മീറ്റര്‍ നീളമുണ്ടായിരുന്നു.

Signature-ad

മൂത്രസഞ്ചിയില്‍ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ സംഭവമാണിതെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ഷാഹിര്‍ഷാ പറഞ്ഞു. യൂറോളജി വിഭാഗത്തിലെ ഡോ അനൂപ് കൃഷണൻ, ഡോ അഞ്ജു അനൂപ് എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.

Back to top button
error: