ലക്നൗ:ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച.ജോലി ആവശ്യപ്പെട്ട് യുവാവ് വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു.
പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയിൽ വാരണാസിയിലെ രുദ്രാക്ഷ് സെന്ററിന് മുന്നിലായിരുന്നു സംഭവം.
ഗാസിപൂര്‍ സ്വദേശിയായ കൃഷ്ണകുമാര്‍ എന്ന യുവാവാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്താനായി ഇയാള്‍ ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ല.ഫയലടങ്ങിയ കവറുൾപ്പടെ ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നു.
സൈന്യത്തില്‍ ചേരുന്നതിനായി ഫിസിക്കല്‍ ടെസ്റ്റ് പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റ് പാസാകാൻ കഴിഞ്ഞിരുന്നില്ല. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് തന്റെ പ്രശ്‌നം അവതരിപ്പിക്കാനാണ് എത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
നഗരത്തില്‍ പുതുതായി നിര്‍മിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിടാനായിരുന്നു പ്രധാനമന്ത്രി വാരണാസിലെത്തിയത്.