ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് ജയം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ എബിവിപി നേടി. അതേസമയം വൈസ് പ്രസിഡന്റ് പദവി എന്‍എസ്യു പിടിച്ചു.
മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എബിവിപി പ്രസിഡന്റ് സ്ഥാനാര്‍ഥി തുഷാര്‍ ദേധയുടെ ജയം. സെക്രട്ടറി സ്ഥാനാര്‍ഥി അപരാജിത, ജോയിന്റ് സെക്രട്ടറി സച്ചിന്‍ ബെയ്സ്ല എന്നിവര്‍ വന്‍ ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍എസ്യു സ്ഥാനാര്‍ഥി അഭി ദഹിയയ്ക്ക് ആയിരത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ട്.
മൂന്നു വര്‍ഷത്തിനു ശേഷമാണ് ഡല്‍ഹി സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എബിവിപിക്കും സെക്രട്ടറി പദം എന്‍എസ്യുവിനുമാണ് ലഭിച്ചിരുന്നത്.