കണ്ണൂർ:പതിനഞ്ചുകാരിക്ക് മദ്യം നല്കിയ ശേഷം പീഡിച്ച കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി.കുട്ടിയുടെ രണ്ടാനമ്മയുടെ പിതാവിനെ ജീവപര്യന്തം തടവിനും 1,57,000 രൂപ പിഴയടയ്ക്കാനുമാണ് മട്ടന്നൂര്‍ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
ഇതിന് പുറമേ വിവിധ വകുപ്പുകളില്‍ 43 വര്‍ഷം തടവിനും കോടതി വിധിച്ചിട്ടുണ്ട്. സംഭവത്തിന് കൂട്ടുനിന്ന രണ്ടാനമ്മയ്ക്ക് 1,35,000 രൂപ പിഴയും കോടതി കഴിയുന്നത് വരെ തടവും മട്ടന്നൂര്‍ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് വിധിച്ചു.
2019-ല്‍ കരിക്കോട്ടക്കരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ വീട്ടില്‍വെച്ച് രണ്ടാനമ്മയുടെ സഹായത്തോടെ മദ്യം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. പിഴത്തുകയില്‍ 2,50,000 ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി പറഞ്ഞു.